Latest News

ടാസ്‌കുകളില്‍ പങ്കെടുക്കാറില്ല; ശ്രീശാന്ത് നാണംകെട്ടവനും അഹങ്കാരിയും; ശ്രീശാന്തിന്റെ ബിഗ്ബോസിലെ തനിനിറം പറഞ്ഞ് പുറത്തായ മത്സരാര്‍ഥി 

Malayalilife
ടാസ്‌കുകളില്‍ പങ്കെടുക്കാറില്ല; ശ്രീശാന്ത് നാണംകെട്ടവനും അഹങ്കാരിയും; ശ്രീശാന്തിന്റെ ബിഗ്ബോസിലെ തനിനിറം പറഞ്ഞ് പുറത്തായ മത്സരാര്‍ഥി 

മലയാളികളുടെ അഭിമാന താരമായ  ശ്രീശാന്ത് ഇപ്പോള്‍ ടെലിവിഷനില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഹിന്ദി  ബിഗ്ബോസിലെത്തി തുടക്കം മുതല്‍ത്തന്നെ ഈ താരം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. വിവാദവും വിമര്‍ശനവും കൂടപ്പിറപ്പായ ശ്രീ ബിഗ് ബോസിലേക്കെത്തിയപ്പോഴും സമാനമായ അവസ്ഥയാണ്. താരത്തിനെതിരെ കടുത്ത ആരോപണവുമായിട്ടാണ് ഇപ്പോള്‍ സഹതാരം രംഗത്തെത്തിയിരിക്കുന്നത്.

ബിഗ്ബോസ് തുടങ്ങി രണ്ടാം ദിനം പൂര്‍ത്തിയാക്കുന്നതിനിടയില്‍ത്തന്നെ തനിക്ക് പുറത്തേക്ക് പോണമെന്ന് താരം ആവശ്യപ്പെട്ടതോടെ ഹിന്ദി ബിഗ്ബോസിലു ശ്രീശാന്ത് വിവാദനായകനായി മാറുകയായിരുന്നു. ശ്രീശാന്തിന്റെ വിസമ്മതം കാരണം ആദ്യത്തെ ടാസ്‌ക്കും ക്യാന്‍സലാക്കിയിരുന്നു. താരത്തിന്റെ നിലപാടിനെ പരസ്യമായി വിമര്‍ശിച്ച് സഹതാരങ്ങളും രംഗത്തെത്തിയിരുന്നു. കളിക്കളത്തില്‍ മാത്രമല്ല ബിഗ് ഹൗസിലേക്കെത്തിയപ്പോഴും ചൂടന്‍ സ്വഭാവത്തിന് യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് താരം തെളിയിച്ചുകൊണ്ടേയിരിക്കുകയാന്നെന്നണ് പുറത്തായ സഹതാരമായ സബ വ്യക്തമാക്കുന്നത്. ശ്രീ നാണംകെട്ടവനും അഹങ്കാരിയുമാണെന്നും സബ പറയുന്നു.

ബിഗ് ബോസില്‍ ഒരേയൊരു സെലിബ്രിറ്റി മാത്രമേയുള്ളൂവെന്നും അത് താനാണെന്നുമാണ് ശ്രീശാന്തിന്റെ ധാരണ. മത്സരത്തില്‍ തുടരുന്നതിനായി ഏത് തരംതാണ കളിയും അദ്ദേഹം പുറത്തെടുക്കും. നിലവാരമില്ലാത്ത കഥകള്‍ പറയുന്നതിലൂടെ അദ്ദേഹത്തിന്റെ വ്യക്തിത്വമാണ് മോശമാവുന്നതെന്ന് അദ്ദേഹത്തിന് ഇനിയും മനസ്സിലായിട്ടില്ലെന്നും സബ പറയുന്നു. ബിഗ് ബോസ് നല്‍കുന്ന ടാസ്‌ക്കുകളിലൊന്നും അദ്ദേഹം പങ്കെടുക്കാറില്ല. ആരെങ്കിലും ആത്മാര്‍ത്ഥമായി ടാസ്‌ക്ക് ചെയ്യുകയാണെങ്കില്‍ അതെങ്ങനെ നശിപ്പിക്കാമെന്നാണ് അദ്ദേഹം ചിന്തിക്കുക. മത്സരത്തില്‍ തുടരണോ അതോ പുറത്തേക്ക് പോവണമോ എന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനമായിട്ടില്ലെന്നും സബ വിലയിരുത്തുന്നു. താനല്ല ശ്രീശാന്തായിരുന്നു ഈ പരിപാടിയില്‍ നിന്നും പുറത്തേക്ക് പോവേണ്ടിയിരുന്നതെന്നാണ് സബ പറയുന്നത്. ഇങ്ങനെയാണ് പോക്കെങ്കില്‍ അധികം വൈകാതെ തന്നെ അത് സംഭവിക്കമെന്നും അടുത്ത തവണ പുറത്തേക്ക് പോവുന്നതെന്ന് അദ്ദേഹമായിരിക്കുമെന്നും സബ പറയുന്നു. മത്സരാര്‍ത്ഥികള്‍ക്കിടയില്‍ ശ്രീശാന്തിനെക്കുറിച്ച് നല്ല അഭിപ്രായമില്ലെന്നും സബ കൂട്ടിച്ചേര്‍ക്കുന്നു.

Read more topics: # Hindi bigboss ,# Sreeshanth,# Sabha
Hindi bigboss co-contestant says about Sreeshanth

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക