Latest News

ഉമ്മ സിംഗിള്‍ മദര്‍; ഉമ്മയ്ക്ക് ചിലപ്പോള്‍ ചുരിദാറിട്ട് പുറത്തിറങ്ങണമെന്ന് ഉണ്ടാകും; പക്ഷെ സമൂഹത്തെ കുറിച്ച് ഓര്‍ത്ത് ചെയ്യാന്‍ മടിക്കും; ഞങ്ങള്‍ രണ്ട് പെണ്‍മക്കളും സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരായി;വേറൊരു വിവാഹത്തിന് ഉമ്മയെ നിര്‍ബന്ധിക്കുന്നു; ബിഗ് ബോസ് താരവും അവതാരകയുമായ മസ്താനി പങ്ക് വച്ചത്

Malayalilife
ഉമ്മ സിംഗിള്‍ മദര്‍; ഉമ്മയ്ക്ക് ചിലപ്പോള്‍ ചുരിദാറിട്ട് പുറത്തിറങ്ങണമെന്ന് ഉണ്ടാകും; പക്ഷെ സമൂഹത്തെ കുറിച്ച് ഓര്‍ത്ത് ചെയ്യാന്‍ മടിക്കും; ഞങ്ങള്‍ രണ്ട് പെണ്‍മക്കളും സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരായി;വേറൊരു വിവാഹത്തിന് ഉമ്മയെ നിര്‍ബന്ധിക്കുന്നു; ബിഗ് ബോസ് താരവും അവതാരകയുമായ മസ്താനി പങ്ക് വച്ചത്

അവതാരകയും ബിഗ് ബോസ് മലയാളം സീസണ്‍ ഏഴിലെ മുന്‍ മത്സരാര്‍ത്ഥിയുമായ മസ്താനി തന്റെ വ്യക്തിപരമായൊരു ആഗ്രഹം വെളിപ്പെടുത്തി. താന്‍ വിവാഹിതയാകുന്നതിന് മുന്‍പ് അമ്മ ഒരു പുതിയ ജീവിതം കണ്ടെത്തുകയും നല്ലൊരു പങ്കാളിയെ ലഭിക്കുകയും ചെയ്യുന്നത് കാണണമെന്നാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് മസ്താനി പറയുന്നു. 

താന്‍ അവതാരകയായ വെറൈറ്റി മീഡിയ എന്ന യൂട്യൂബ് ചാനലിലെ അഭിമുഖത്തിനിടെയാണ് മസ്താനി ഹൃദയം തുറന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉപ്പ മരിച്ചതിനെ തുടര്‍ന്ന്, സിംഗിള്‍ മദറായാണ് അമ്മ തന്നെയും അനുജത്തിയെയും വളര്‍ത്തിയതെന്ന് മസ്താനി വ്യക്തമാക്കി. അമ്മ വീണ്ടും വിവാഹം കഴിക്കണമെന്ന ആഗ്രഹം താന്‍ പലതവണ പങ്കുവെച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തുടക്കത്തില്‍, രണ്ട് പെണ്‍കുട്ടികളുണ്ടായിരുന്നത് കാരണം അമ്മയ്ക്ക് ഭയമുണ്ടായിരുന്നു. രണ്ടാമതൊരു വിവാഹം കഴിക്കുകയാണെങ്കില്‍ വരുന്നയാള്‍ എങ്ങനെയായിരിക്കും, എങ്ങനെ പെരുമാറും എന്ന ആശങ്കയായിരുന്നു അമ്മയെ അലട്ടിയിരുന്നത്. 

എന്നാല്‍ ഇപ്പോള്‍ താനും അനുജത്തിയും സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരായെന്നും, എന്നിട്ടും അമ്മയെ എന്തോ ഒന്ന് പിന്നോട്ട് വലിക്കുകയാണെന്നും മസ്താനി സൂചിപ്പിച്ചു. സിംഗിള്‍ പാരന്റായിരുന്നവര്‍ വീണ്ടും വിവാഹിതരാകുന്നതിന്റെ വീഡിയോകള്‍ കാണിച്ച് താന്‍ അമ്മയെ പ്രചോദിപ്പിക്കാറുണ്ടെന്നും മസ്താനി പറഞ്ഞു.  

മക്കള്‍ ഒരു സമയം കഴിയുമ്പോള്‍ പഠനത്തിനും ജോലിക്കുമെല്ലാമായി മറ്റ് സ്ഥലങ്ങളിലേക്ക് പോയേക്കും. ചിലര്‍ കല്യാണം കഴിച്ച് പോകും. ആ സമയത്ത് അച്ഛനാണോ അമ്മയാണോ ആരാണോ സിം?ഗിള്‍ പാരന്റായുള്ളത് ആ വ്യക്തി വീട്ടില്‍ ഒറ്റപ്പെടും. ആ സമയത്ത് അവര്‍ക്ക് ഒരു കൂട്ടുവേണം.

എത്ര കാലമെന്ന് വെച്ചാണ് മക്കളെ ആ ആശ്രയിച്ച് ജീവിക്കുക. എന്തൊക്കെ മക്കളോട് അവര്‍ക്ക് പറയാന്‍ പറ്റും. ഒരു ലിമിറ്റുണ്ട്. അതുകൊണ്ട് തന്നെ സ്വന്തമെന്ന് പറയുന്നൊരാള്‍ എല്ലാ ആള്‍ക്കാര്‍ക്കും വേണം മസ്താനി പറഞ്ഞ് തുടങ്ങി. അതിന് പ്രായം ഒന്നും ഒരു വിഷയമല്ല. ഇന്ന പ്രായത്തിലെ സ്‌നേഹിക്കാന്‍ പാടുള്ളു. ഇത്ര പ്രായത്തിനുശേഷം ഒരാള്‍ക്ക് പ്രണയം തോന്നാന്‍ പാടില്ല, വിവാഹം കഴിക്കാന്‍ തോന്നാന്‍ പാടില്ല, പഠിക്കാന്‍ പാടില്ല എന്നിങ്ങനെ കുറേ കാര്യങ്ങള്‍ക്ക് സമയം നിശ്ചയിച്ചിട്ടുണ്ട് സമൂഹം.

ഇതൊക്കെ ആരാണ് നിശ്ചയിക്കുന്നതെന്ന് ചില സമയത്ത് ആലോചിച്ച് പോകും. മുപ്പത് വയസ് കഴിഞ്ഞാല്‍ വിവാഹം നടക്കില്ല, വിവാഹം നടക്കാന്‍ ബുദ്ധിമുട്ടാണ് എന്നുള്ള തരത്തിലും കേട്ടിട്ടുണ്ട്. പങ്കാളി മരിച്ചാല്‍ വിധവയായി വെള്ള സാരിയുടുത്ത് നടക്കണം. ഹാപ്പിയായി ഇരിക്കാന്‍ പാടില്ല എന്നുള്ള തരത്തിലുള്ള ചിന്തയും സമൂഹത്തിലുണ്ട്.

സമൂഹം എന്ത് വിചാരിക്കുമെന്ന് കരുതി അവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ മടിക്കുന്ന ഒരുപാട് പേരുണ്ട്. എന്റെ ഉമ്മയും സിം?ഗിള്‍ മദറാണ്. ഞാന്‍ ഒരു മുസ്ലീം കമ്യൂണിറ്റിയില്‍ നിന്നുമാണ്. ഉമ്മയ്ക്ക് ചിലപ്പോള്‍ ഒന്ന് ചുരിദാറിട്ട് പുറത്തിറങ്ങണമെന്ന് ഉണ്ടാകും. പക്ഷെ സമൂഹ?ത്തെ കുറിച്ച് ഓര്‍ത്ത് ചെയ്യാന്‍ മടിക്കും. എന്റെ ഉപ്പ മരിച്ച് പോയതാണ്.

ഞാനും ഉമ്മയെ ഓരോ കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കാറുണ്ട്. പക്ഷെ സമൂഹത്തെ ഭയന്ന് ഉമ്മ ഒന്നും ചെയ്യില്ല. ഉപ്പ മരിച്ചിട്ട് ഒരുപാട് വര്‍ഷമായി. ഞാനും അനിയത്തിയും ഉമ്മയും അടങ്ങുന്നതാണ് കുടുംബം. ഇപ്പോള്‍ ഞാനാണ് കുടുംബം നോക്കുന്നത്. ഉമ്മ കുറേ വര്‍ഷങ്ങളായി ഒറ്റയ്ക്കാണ് ജീവിക്കുന്നത്. ഒരു സമയം കഴിഞ്ഞപ്പോള്‍ വിവാഹം കഴിക്കാന്‍ ഉമ്മയോട് ഞാന്‍ പറഞ്ഞ് തുടങ്ങിയിരുന്നു.

തുടക്കത്തില്‍ ഉമ്മയ്ക്ക് പേടിയായിരുന്നു. കാരണം രണ്ട് പെണ്‍കുട്ടികളാണല്ലോ. വീണ്ടും വിവാഹം കഴിച്ചാല്‍ വരുന്നയാള്‍ എങ്ങനെയായിരിക്കും എങ്ങനെയാകും പെരുമാറുക എന്നൊക്കെയുള്ള ഭയമായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ രണ്ട് പെണ്‍മക്കളും സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരായെന്നും താരം പറഞ്ഞു.

 അമ്മയ്ക്ക് നല്ലൊരു പങ്കാളിയെ ലഭിച്ച് സന്തോഷകരമായൊരു ജീവിതം നയിക്കുന്നത് കാണാനാണ് താന്‍ ഏറ്റവും അധികം ആഗ്രഹിക്കുന്നതെന്നും, ഇത് തന്റെ വ്യക്തിപരമായ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു ലക്ഷ്യമാണെന്നും മസ്താനി പറയുന്നു.

Read more topics: # മസ്താനി ,#
mastani about mother

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES