നടി അഞ്ജലി നായരുടെ സ്വകാര്യ ജീവിതം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുള്ളതാണ്. അനീഷ് ഉപാസനയെന്ന ഫോട്ടോഗ്രാഫറെ ആദ്യ വിവാഹം കഴിച്ച അഞ്ജലി ഈ ബന്ധം വേര്‍പിരിയുകയും കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് അജിത് രാജുവിനെ വിവാഹം കഴിക്കുകയും ചെയ്തു. അഞ്ജലിയ്ക്ക് ആദ്യ വിവാഹത്തില്‍ ജനിച്ച മകളാണ് ആവ്നി. അമ്മയെ പോലെ തന്നെ സിനിമയില്‍ സജീവമായ ആവ്നി ഇപ്പോഴിതാ, ഋതുമതിയായിരിക്കുകയാണെന്ന വിശേഷമാണ് പുറത്തു വന്നിരിക്കുന്നത്. കാണാന്‍ അച്ഛന്‍ അനീഷ് ഉപാസനയുടെ തനിപ്പകര്‍പ്പു കൂടിയാണ് ആവ്നി. വിവാഹമോചന ശേഷം അമ്മയ്ക്കൊപ്പമാണ് ആവ്നി കഴിയുന്നത്. തുടര്‍ന്ന് മകള്‍ക്ക് പ്രായപൂര്‍ത്തിയായ വിശേഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചുകൊണ്ടാണ് അഞ്ജലി ആരാധകരെ അറിയിച്ചത്.
ഋതുമതി ചടങ്ങ് എന്നത് പെണ്‍കുട്ടിക്ക് ആര്‍ത്തവാരംഭം സംഭവിക്കുമ്പോള്‍ നടത്തുന്ന ഒരു പ്രധാന ഹൈന്ദവ ആചാരമാണ്. മുമ്പ് ഹൈന്ദവ വീടുകളില്‍ മാത്രമാണ് ഈ ചടങ്ങ് കണ്ടിരുന്നത്. എന്നാല്‍ ഇന്ന് എല്ലാ വീടുകളിലും ജാതിമത ഭേദമന്യേ ഈ ചടങ്ങ് നടത്തപ്പെടാറുണ്ട്. ബാല്യത്തില്‍ നിന്ന് കൗമാരത്തിലേക്കുള്ള പെണ്‍കുട്ടിയുടെ മാറ്റത്തെ സൂചിപ്പിക്കുന്നത് കൂടിയാണ് ഈ ചടങ്ങ്. ഇതിനെ തിരണ്ടുകല്യാണം എന്നും ചിലയിടങ്ങളില്‍ വിശേഷിപ്പിക്കാറുണ്ട്. പെണ്‍കുട്ടിയെ മഞ്ഞള്‍ വെള്ളത്തില്‍ കുളിപ്പിക്കുക, ഹാഫ് സാരി സമ്മാനിക്കുക, പ്രത്യേക വിഭവങ്ങള്‍ നല്‍കുക, ബന്ധുക്കള്‍ സമ്മാനങ്ങള്‍ നല്‍കി അനുഗ്രഹിക്കുക എന്നിവയെല്ലാം ചടങ്ങില്‍ ഉള്‍പ്പെടുന്നു. ഋതുമതികള്‍ക്ക് സ്വന്തം ശരീരത്തില്‍ നടക്കുന്ന മാറ്റങ്ങളെപ്പറ്റി വന്നുപെടാവുന്ന സന്ദേഹങ്ങള്‍ക്കും സംശയങ്ങള്‍ക്കും അറുതിവരുത്താനും സഹായകമാകാറുണ്ട് ഇത്തരം ചടങ്ങുകള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ആവ്നിയുടെ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്.
ഫ്ലാറ്റില്‍ ഒരുക്കിയ ആഘോഷത്തില്‍ എല്ലാത്തിലും മുന്നില്‍ തന്നെ അഞ്ജലി ഉണ്ടായിരുന്നു. സെറ്റും മുണ്ടും ചുറ്റി വട്ടപൊട്ടും കഴുത്തില്‍ ഹാരവും അണിഞ്ഞാണ് ചടങ്ങില്‍ ഉടനീളം ആവ്നി കാണപ്പെട്ടത്. പ്രിയപ്പെട്ടവരെല്ലാം അനുഗ്രഹങ്ങളും സമ്മാനങ്ങളും കൊണ്ട് ആവ്നിയെ മൂടി. ബാലതാരത്തില്‍ നിന്നും വുമണ്‍ഹുഡ്ഡിലേക്ക് കടന്ന ആവ്നിക്ക് ആരാധകരും ആശംസകള്‍ നേര്‍ന്നു. ആവ്നിയുടെ ഋതുമതി ചടങ്ങ് വിശേഷങ്ങള്‍ അഞ്ജലി പങ്കിട്ടതോടെ നിരവധി പേരാണ് ആശംസകള്‍ നേര്‍ന്ന് എത്തിയത്. മകള്‍ ഋതുമതിയായി എന്നത് മലയാളികള്‍ക്ക് ഒരു കാലത്ത് പുറത്ത് പറയാന്‍ നാണം ആയിരുന്നു. സോഷ്യല്‍മീഡിയയുടെ വരവോട് കൂടി അത്തരം ചിന്താഗതികളില്‍ മാറ്റം വന്നു. ഋതുമതി ചടങ്ങ് വലിയ ആഘോഷമായി, ഋതുമതി ചടങ്ങ് നോര്‍ത്ത് ഇന്ത്യയിലും സൗത്ത് ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലും പണ്ട് മുതലേ വലിയ ചടങ്ങ് ആയിരുന്നു. കേരളത്തില്‍ അടുത്ത കാലം മുതലാണ് ആഘോഷിക്കപ്പെടാന്‍ തുടങ്ങിയത് എന്നാണ് ആവ്നിക്ക് ആശംസകള്‍ നേര്‍ന്ന് എത്തിയവരില്‍ ചിലര്‍ കുറിച്ചത്. ജനിച്ച് മാസങ്ങള്‍ മാത്രം പ്രായമുള്ളപ്പോള്‍ അമ്മ അഞ്ജലിക്കൊപ്പം അഞ്ച് സുന്ദരികളില്‍ ആവ്നിയും അഭിനയിച്ചിരുന്നു.
അവിടെ തുടങ്ങിയതാണ് ബാലതാരമായുള്ള കരിയര്‍. ഫീനിക്സില്‍ അജു വര്‍ഗീസിന്റെ മകളുടെ വേഷം ചെയ്തശേഷമാണ് മറ്റ് ഭാഷകളില്‍ നിന്നും ആവ്നിക്ക് അവസരങ്ങള്‍ ലഭിച്ച് തുടങ്ങിയത്. റെട്രോയില്‍ പൂജ ഹെഗ്ഡെയുടെ ബാല്യകാലം ചെയ്തതും ആവ്നിയായിരുന്നു. സിനിമയുടെ ഷൂട്ടിനിടെ ആവ്നിക്ക് പൊള്ളലേറ്റത് വൈറലായിരുന്നു. അഞ്ജലിയുടെ ആദ്യ വിവാഹത്തില്‍ പിറന്ന മകളാണ് ആവ്നി. വീണ്ടുമൊരു ദാമ്പത്യം ആലോചനയില്‍ പോലുമില്ലായിരുന്ന അഞ്ജലി പുതുജീവിതം ആരംഭിച്ചത് മകളുടെ പിന്തുണയൊന്ന് കൊണ്ട് മാത്രമാണ്.