Latest News

പ്രമേഹ രോഗത്തിനൊപ്പമെത്തിയ വ്യക്ക രോഗം അവശനാക്കി; രോഗക്കിടക്കയിലായ അച്ഛനെ കുഞ്ഞിനെ പരിപാലിക്കും പോലെ നോക്കിയെങ്കിലും വിധി തട്ടിയെടുത്തു; ഒരു മാസം മുമ്പ് ഉണ്ടായ അച്ഛന്റെ വേര്‍പാടിനെക്കുറിച്ച് നടന്‍ അരുണ്‍ കുമാര്‍

Malayalilife
പ്രമേഹ രോഗത്തിനൊപ്പമെത്തിയ വ്യക്ക രോഗം അവശനാക്കി; രോഗക്കിടക്കയിലായ അച്ഛനെ കുഞ്ഞിനെ പരിപാലിക്കും പോലെ നോക്കിയെങ്കിലും വിധി തട്ടിയെടുത്തു; ഒരു മാസം മുമ്പ് ഉണ്ടായ അച്ഛന്റെ വേര്‍പാടിനെക്കുറിച്ച് നടന്‍ അരുണ്‍ കുമാര്‍

ഒളിമ്പ്യന്‍ അന്തോണി ആദം, പ്രിയം തുടങ്ങിയ സിനിമകളിലൂടെ ബാലതാരമായി തിളങ്ങിയ നടനാണ് അരുണ്‍ കുമാര്‍. തിരുവനന്തപുരം പൂജപ്പൂരക്കാരനായ അരുണ്‍ എട്ടു വര്‍ഷം മുമ്പായിരുന്നു വിവാഹിതനായത്. ഡോക്ടറായ പാര്‍വതിയെ വിവാഹം കഴിച്ച അരുണ്‍ ഇപ്പോള്‍ തന്റെ അച്ഛന്റെ വേര്‍പാടിന്റെ വേദനയിലാണ്. 

അപ്രതീക്ഷിതമായിട്ടായിരുന്നു അച്ഛന്റെ മരണം സംഭവിച്ചത്. ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും പെട്ടെന്നാണ് അച്ഛന്റെ മരണം സംഭവിച്ചത്. അരുണിന്റെ സിനിമാ ജീവിതത്തിന് ഒപ്പം പ്രോത്സാഹനങ്ങളുമായി നിന്ന ഒരച്ഛനായിരുന്നു അനില്‍ കുമാര്‍ എസ്. ആദ്യം ബാലനടനായി തിളങ്ങി പിന്നീട് സഹനായക നായക നിരയിലേക്ക് മകന്‍ ഉയര്‍ന്നപ്പോഴുമെല്ലാം അരുണിന്റെ തണല്‍മരമായിരുന്നു അച്ഛന്‍. 

പൂജപ്പുരയിലെ വീടിനടുത്ത് ഒരു ഹാര്‍ഡ് വെയര്‍ കട നടത്തുകയായിരുന്നു അച്ഛന്‍. നാല്‍പ്പതു വര്‍ഷത്തിലേറെയായി നടത്തിവരികയായിരുന്ന ആ കടയായിരുന്നു കുടുംബത്തിന്റെ ആദ്യ വരുമാനം. വര്‍ഷങ്ങളായി പ്രമേഹ രോഗിയും ആയിരുന്നു അച്ഛന്‍. അതിനിടെയാണ് മൂന്നു കൊല്ലമായി വൃക്ക രോഗവും വലയ്ക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം അസുഖം മൂര്‍ച്ഛിച്ച് ആശുപത്രിയിലായിരുന്നു. തിരിച്ചു വരില്ലെന്ന് കരുതിയിടത്തു നിന്നും അച്ഛനെ തിരികെ ജീവിതത്തിലേക്ക് എത്തിച്ചു. അതിനു ശേഷം ഒരു കുഞ്ഞിനെ പോലെയാണ് അച്ഛനെ അരുണും അമ്മയും നോക്കിയത്. എന്നാല്‍ പെട്ടെന്നാണ് ശരീരത്തില്‍ അങ്ങിങ്ങായി ചെറിയ ചുവപ്പ് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിന്നീടെല്ലാം പെട്ടെന്നായിരുന്നു. ആശുപത്രിയില്‍ വച്ച് രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നതിനിടെ അച്ഛന് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടായി. ആ സമയത്ത് വീട്ടിലായിരുന്നു അരുണ്‍. പരിഭ്രാന്തയായുള്ള അമ്മയുടെ ഫോണ്‍ വിളിയിക്ക് പിന്നാലെ ആശുപത്രിയിലേക്ക് ഓടിയെത്തിയപ്പോഴേക്കും അച്ഛന്‍ മരണത്തിലേക്ക് പോയ കാഴ്ചയാണ് അരുണ്‍ കണ്ടത്. കുട്ടിക്കാലം മുതല്‍ക്കെ അരുണിന്റെ എല്ലാ ആഗ്രഹങ്ങള്‍ക്കും പൂര്‍ണ പിന്തുണ നല്‍കി ഒപ്പം നിന്നയാളായിരുന്നു അച്ഛന്‍. സ്‌കേറ്റിങ് പഠിക്കാന്‍ ചേര്‍ത്തതും സിനിമയില്‍ അവസരം വന്നപ്പോള്‍ എല്ലായിടത്തും കൊണ്ടു പോയിരുന്നതുമൊക്കെ അച്ഛനായിരുന്നു. സിനിമാ പ്രവര്‍ത്തകരായ നിരവധി സുഹൃത്തുക്കളുണ്ടെങ്കിലും അദ്ദേഹം ഒരു സിനിമ പ്രേമിയൊന്നും ആയിരുന്നില്ല. അധികം സിനിമകളും കാണാറുണ്ടായിരുന്നില്ല.

ഒടുവില്‍ അച്ഛന്‍ വിടപറഞ്ഞ് 41 ആം ദിവസം അതിന്റെ വേദനയെല്ലാം ഉറഞ്ഞു കൂടിയ ചില വരികള്‍ അരുണ്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചതിങ്ങനെയാണ്:  
'അച്ഛാ...അങ്ങില്ലാത്ത 41 ദിവസം. ഇത്രയും സ്പെഷ്യല്‍ ആയ ഒരച്ഛനെ ലഭിച്ച ഞാന്‍ എത്ര ഭാഗ്യവാനാണ്. അത്രയധികം ഓരോ നിമിഷവും അങ്ങയെ മിസ് ചെയ്യും, ആ മാര്‍ഗനിര്‍ദേശങ്ങളും...അങ്ങയുടെ സ്നേഹം എപ്പോഴും ഞങ്ങളില്‍ ജീവിക്കുന്നു. എന്റെ ഹൃദയത്തില്‍ എന്നും അങ്ങയെ സ്നേഹിക്കുന്നു അച്ഛാ...

arun actor about his father

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES