അഹാനയും കുടുംബവും മലയാളികള്‍ക്ക് പ്രിയങ്കരരാണ്. താരത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ എപ്പോഴും ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോളിതാ നടിയുടെ പുതിയ ഇന്‍സ്റ്റഗ്രാ പോസറ്റാണ് ഏവരുടെയും മനംകവരുന്നത്.
അഹാന പങ്കുവച്ച ചിത്രത്തില്‍ അഹാനയുടെ കൂട്ടുകാരന്‍ നിമിഷ് രവിയേയും ഇഷാനിയുടെ കൂട്ടുകാരന്‍ അര്‍ജുനെയും ദിയയുടെ ഭര്‍ത്താവ് അശ്വിന്‍ ഗണേഷിനേയും കാണാം. കൂടെ അഹാനയുടെ ട്രെയിനറുമുണ്ട്. 'ഫുള്‍ ഹൗസ് അറ്റ് ജിം,' എന്ന അടിക്കുറിപ്പോടെയാണ് അഹാന ചിത്രം പങ്കുവച്ചിരിക്കുന്നത്.
അന്‍പത് ദിവസത്തിന് ശേഷമാണ് ഞാന്‍ ജിമ്മിലേക്ക് വന്നതെന്നും അഹാന മറ്റൊരു പോസ്റ്റിലൂടെ കുറിച്ചിരുന്നു.
അഹാനയും നിമിഷും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും ഇരുവരും ഇതുവരെ തങ്ങളുടെ റിലേഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. മിക്കവാറും യാത്രകളിലും വിശേഷാവസരങ്ങളിലും നിമിഷ് അഹാനയ്ക്കൊപ്പം ഉണ്ടാകാറുണ്ട്.