ശ്രീശാന്തിന് കിട്ടിയ എട്ടിന്റെ പണിയില്‍ ഞെട്ടി ആരാധകര്‍; ബിഗ്‌ബോസിനു ശേഷമുളള ഫിയര്‍ ഫാക്ടര്‍ ഷോയില്‍ ശ്രീശാന്തിന് സംഭവിച്ചത് കണ്ടോ..!

Malayalilife
topbanner
 ശ്രീശാന്തിന് കിട്ടിയ എട്ടിന്റെ പണിയില്‍ ഞെട്ടി ആരാധകര്‍; ബിഗ്‌ബോസിനു ശേഷമുളള ഫിയര്‍ ഫാക്ടര്‍ ഷോയില്‍ ശ്രീശാന്തിന് സംഭവിച്ചത് കണ്ടോ..!

ല്‍മാന്‍ ഖാന്‍ അവതാരകനായെത്തിയ ബിഗ് ബോസ് പന്ത്രണ്ടാം സീസണ്‍ അടുത്തിടെയാണ് അവസാനിച്ചത്. ഷോയില്‍ ശ്രീശാന്ത് വിജയിക്കുന്നത് കാണാന്‍ കാത്തിരുന്ന ശ്രീ ആരാധകര്‍ക്ക് കടുത്ത നിരാശയാണ് ഉണ്ടായത്. ദീപിക കക്കറായിരുന്നു ഷോയില്‍ വിജയിച്ചത്. ഷോയില്‍ ശ്രീശാന്ത് റണ്ണറപ്പുമായി. യഥാര്‍ത്ഥ വിജയി ശ്രീ ആണെന്നും വിട്ടുകൊടുത്ത വിജയമാണ് ദീപികയുടേതെന്നും താരത്തിന്റെ വിശാലമനസ്‌കതയെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. അത്രത്തോളം ആരാധകരായിരുന്നു ഷോയിലൂടെ ശ്രീശാന്തിന് ഉണ്ടായത്. ശ്രീ വിജയ കിരീടം ചൂടുമെന്നായിരുന്നു ആരാധകരുടെ വിശ്വാസം. അത് തെറ്റിയെങ്കിലും ശ്രീ പുതിയ ഷോയില്‍ എത്തിയപ്പോള്‍ ആരാധകര്‍ക്ക് സന്തോഷമായിരിക്കയാണ്. കളേര്‍സില്‍ സംപ്രേക്ഷണം ചെയ്യുന്ന ഫിയര്‍ ഫാക്ടര്‍ ഷോ ആയ ഖത്‌റോണ്‍ കെ ഖില്ലാടി ഒന്‍പതാം സീസണിലാണ് താരം വീണ്ടുമെത്തിയത്.

രോഹിത് ഷെട്ടിയാണ് മത്സരത്തെ നയിക്കുന്നത്. കടുത്ത വെല്ലുവിളികളാണ് മത്സരാര്‍ത്ഥികളെ കാത്തിരിക്കുന്നത്. അതേസമയം വെല്ലുവിളി നിറഞ്ഞ ടാസ്‌കുകള്‍ പെര്‍ഫോം ചെയ്ത ശ്രീക്ക് ഏറ്റ പരിക്കും ഇപ്പോള്‍ ആരാധകരെ വിഷമിപ്പിക്കുന്നുണ്ട്. ഉറുമ്പുകള്‍ നിറഞ്ഞ ഒരു ബോക്‌സിനുള്ളില്‍ അനങ്ങാനാകാത്ത രീതിയില്‍ മത്സരാര്‍ഥി നില്‍ക്കുന്നതായിരുന്നു ആദ്യ ടാസ്‌ക്. ഇത് ശ്രീശാന്ത് വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും ഉറുമ്പു കടിയേറ്റ്് ശ്രീശാന്തിന് പരിക്കേറ്റിരിക്കയാണ്. ഇതിന്റെ ചിത്രങ്ങള്‍ ശ്രീയുടെ ഭാര്യ ഭുവനേശ്വരി പങ്കുവച്ചതോടെയാണ് ഉറുമ്പ് കടിച്ച് ശ്രീക്ക് ഏറ്റ പരിക്ക് എത്രയാണെന്നത് ആരാധകര്‍ക്ക് വ്യക്തമായത്. പൊള്ളിയ പോലുള്ള പാടുകളാണ് ഉറുമ്പ് കടിച്ച് ശ്രീയുടെ കാലുകളില്‍ നിറയേ ഉണ്ടായിരിക്കുന്നത്. അതിനാല്‍ തന്നെ രണ്ടാമത്തെ എപിസോഡില്‍ ശ്രീശാന്ത് ഉണ്ടായില്ല. ഇതിനോടകം ആരാധകര്‍ ഏറെ കമന്റുകളും ചിത്രത്തിന് നല്‍കി കഴിഞ്ഞു. കാലുകള്‍ എന്നു ശരിയായി തിരിച്ചെത്തും എന്നത് മുതല്‍ കാലുകള്‍ ഇനി ഒന്നിനും കൊള്ളില്ല എന്ന് വരെ കമന്റുകള്‍ എത്തിക്കഴിഞ്ഞു. എന്താലായും ശ്രീയുടെ തിരിച്ചുവരവ് കാത്തിരിക്കയാണ് പ്രേക്ഷകര്‍.

അതേസമയം ബിഗ്‌ബോസില്‍ ശ്രീശാന്ത് വിജയി ആകാത്തതില്‍ ഇപ്പോഴും ആരാധകര്‍ പ്രതിഷേധം അറിയിക്കുന്നുണ്ട്.  ബിഗ് ബോസ് വിജയിയായി ദീപികയെ തെരഞ്ഞെടുത്തതിന് പിന്നാലെ തന്റെ ഒരു ആരാധകന്‍ കൈത്തണ്ട മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതായി ശ്രീശാന്ത് വെളിപ്പെടുത്തിയിരുന്നു. ബിഗ് ബോസ് സീസണ്‍ അവസാനിച്ചിട്ടും സോഷ്യല്‍ മീഡിയയിലെ ഫാന്‍ ഫൈറ്റ് തുടരുകയാണ്. വിജയിയായ ദീപികയുടെ മുഖത്ത് ആസിഡ് ഒഴിക്കുമെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം 

Sreeshanth got injured in Fear factor show

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES