Latest News

വിവാദമായ 'ടോക്‌സിക്' ടീസര്‍; യാഷിനൊപ്പം പ്രത്യക്ഷപ്പെട്ട നടി ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തതായി റിപ്പോര്‍ട്ട്; നീക്കം വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ

Malayalilife
 വിവാദമായ 'ടോക്‌സിക്' ടീസര്‍; യാഷിനൊപ്പം പ്രത്യക്ഷപ്പെട്ട നടി ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തതായി റിപ്പോര്‍ട്ട്; നീക്കം വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ

കന്നട താരം യാഷ് നായകനാകുന്ന 'ടോക്‌സിക്' സിനിമയുടെ ടീസറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കനക്കുന്നതിനിടെ, ടീസറില്‍ പ്രത്യക്ഷപ്പെട്ട നടി ബിയാട്രിസ് ടൗഫന്‍ബാച്ച് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ടീസറിലെ ദൃശ്യങ്ങള്‍ അശ്ലീലമാണെന്ന് ആരോപിച്ച് വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ജനുവരി എട്ടിന് പുറത്തിറങ്ങിയ ടീസറിലെ, യാഷും ബിയാട്രിസും രംഗമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. 

 സിനിമയുടെ സംവിധായിക ഗീതു മോഹന്‍ദാസ് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, 2014-ല്‍ മോഡലിംഗിലൂടെ സിനിമാ ലോകത്തേക്ക് കടന്നുവന്ന ബ്രസീലിയന്‍ മോഡലാണ് ബിയാട്രിസ് ടൗഫന്‍ബാച്ച്. ടീസറിനെതിരെ സംവിധായികയ്ക്കും സിനിമയ്ക്കും എതിരെ ശക്തമായ വിമര്‍ശനങ്ങളാണ് വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നത്വിവാദത്തെ തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടിയുടെ വനിതാ ഘടകം കര്‍ണാടക സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. സിനിമയിലെ ദൃശ്യങ്ങള്‍ കര്‍ണാടകയുടെ സംസ്‌കാരത്തിന് വെല്ലുവിളിയാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. 

ഈ പരാതിയുടെ അടിസ്ഥാനത്തില്‍, വിഷയം പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സെന്‍സര്‍ ബോര്‍ഡിനോട് കമ്മീഷന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, യൂട്യൂബില്‍ മാത്രം റിലീസ് ചെയ്ത ടീസറിന് സര്‍ട്ടിഫിക്കേഷന്‍ ആവശ്യമില്ലെന്നും തിയറ്റര്‍ പ്രദര്‍ശനത്തിന് മാത്രമേ ഇത് ബാധകമാകൂ എന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (CBFC) വ്യക്തമാക്കി. വിമര്‍ശനങ്ങളോട് പ്രതികരിച്ച സംവിധായക ഗീതു മോഹന്‍ദാസ്, സ്ത്രീകളുടെ സമ്മതത്തെയും സന്തോഷത്തെയും താല്‍പ്പര്യത്തെയും കുറിച്ച് നാട്ടുകാര്‍ തല പുകഞ്ഞ് ആലോചിക്കട്ടെ എന്ന് പറയുകയുണ്ടായി.
 

Read more topics: # ടോക്‌സിക്
Viral Toxic Actress Beatriz Taufenbach Deletes Instagram

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES