ബിഗ് ബോസ് ഷോയില്‍ നിന്ന് പുറത്ത് ഇറങ്ങിയ സോഷ്യല്‍മീഡിയ താരം രേണു സുധി ദുബായ്, ബഹറൈന്‍, എന്നിവിടങ്ങളില്‍ പ്രമോഷന്‍ പരിപാടികളുമായി തിരക്കിലാണ്. ഇതിനൊപ്പം നടിയെ ചുറ്റി പല വിധ വാര്‍ത്തകളുംപുറത്ത് വരുന്നുമുണ്ട്. പുറത്ത് പ്രചരിക്കുന്ന വാര്‍ത്തകളോട് നടി മറുപടി നല്കിയതാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
താന്‍ ഒരു 'തികഞ്ഞ മദ്യപാനി'യാണെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങളില്‍ ആണ് താരം പ്രതികരിച്ചത്.ആഘോഷവേളകളില്‍ വല്ലപ്പോഴും മദ്യപിക്കാറുണ്ടെന്ന തന്റെ പ്രസ്താവനയെ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നെന്ന് അവര്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ കുറച്ചുകാലമായി സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ നടക്കുന്ന അപവാദപ്രചാരണങ്ങളെത്തുടര്‍ന്നാണ് രേണുവിന്റെ പ്രതികരണം. മുന്‍പ് ദുബായ് സന്ദര്‍ശിച്ച വേളയില്‍ 'മദ്യപിച്ച് വഴിയില്‍ കിടന്നതിന് ദുബായ് പോലീസ് അറസ്റ്റ് ചെയ്തു' എന്ന തരത്തിലുള്ള വ്യാജവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് രേണു ഉറപ്പിച്ചു പറഞ്ഞു.
അടുത്തിടെ താന്‍ മദ്യപിക്കുമോ എന്ന ചോദ്യത്തിന്, വല്ലപ്പോഴും കഴിക്കാറുണ്ടെന്ന് മറുപടി നല്‍കിയിരുന്നു. ഇത് കൊല്ലം സുധിയുണ്ടായിരുന്ന സമയത്തും അങ്ങനെയായിരുന്നെന്നും ക്രിസ്മസ് പോലുള്ള ആഘോഷവേളകളില്‍ മാത്രമാണ് മദ്യപിക്കാറുള്ളതെന്നും രേണു വിശദീകരിച്ചു. തനിക്ക് ഇഷ്ടപ്പെട്ട ബ്രാന്‍ഡ് 'മാജിക് മൊമെന്റ്' ആണെന്നും താന്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവനയുടെ പേരില്‍ ഒരാള്‍ തികഞ്ഞ മദ്യപാനിയാകുമോ എന്ന് അവര്‍ ചോദിച്ചു.
ചില വ്‌ലോഗര്‍മാര്‍ 'റീച്ച്' കിട്ടാന്‍ വേണ്ടി ഈ പ്രസ്താവന വളച്ചൊടിച്ച് പ്രചരിപ്പിക്കുകയാണെന്ന് രേണു സുധി ആരോപിച്ചു. താന്‍ നിരന്തര മദ്യപാനിയല്ലെന്നും അതിന്റെ ആവശ്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'മാജിക് മൊമെന്റിന്റെ ബ്രാന്‍ഡ് അംബാസഡറായി രേണു സുധിയെ നിയമിച്ചു' എന്നൊരു തംബ്‌നെയില്‍ കണ്ടിരുന്നുവെന്നും, അങ്ങനെ സംഭവിച്ചാല്‍ തനിക്ക് സന്തോഷമേയുള്ളൂ എന്നും രേണു തമാശയോടെ പറഞ്ഞു. താന്‍ മദ്യപാനിയല്ലെന്ന് അറിയാവുന്നവര്‍ക്കറിയാമെന്നും, കണ്ടന്റ് ഉണ്ടാക്കാന്‍ വേണ്ടി എന്തും പറയാമെന്നും രേണു സുധി കൂട്ടിച്ചേര്‍ത്തു.
ബിഗ് ബോസില്‍ പോയപ്പോള്‍ ഉള്ള അനുഭവം നടി പങ്ക് വച്ചതിങ്ങനെയാണ്. ഷോയില്‍ഏറ്റവും കുറവ് പെയ്‌മെന്റ് എനിക്കായിരുന്നു എന്നാണ് തോന്നുന്നത്. പതിനായിരം ആയിരുന്നില്ല. അതിലും കുറവായിരുന്നു. ബിഗ് ബോസില്‍ നിന്നും വിളിച്ച് പെയ്‌മെന്റിന്റെ കാര്യം പറയുമ്പോള്‍ പോലും എത്ര രൂപ വിലപേശണം എന്നൊന്നും അറിയില്ലായിരുന്നു. ഒരു പ്രേ?ഗ്രാമിന് എത്ര രൂപയാണ് പ്രതിഫലം എന്നത് പോലും ചോദിച്ച് വാങ്ങാന്‍ എനിക്ക് അറിയില്ലായിരുന്നു.
മാനേജറും ഉണ്ടായിരുന്നില്ല. ഞാന്‍ സ്വന്തമായി തുക നിശ്ചയിച്ച് പറയുകയായിരുന്നു ചെയ്തത്. ലക്ഷങ്ങളോ കോടികളോ ഉണ്ടാക്കണമെന്ന് ഇല്ലായിരുന്നു. എന്റെ മക്കള്‍ക്കും വീട്ടുകാര്‍ക്കും അന്ന് അന്ന് കഴിയാനുള്ള ആഹാരത്തിനുള്ള വക കിട്ടണമെന്ന് മാത്രമെ ഞാന്‍ ചിന്തിച്ചിരുന്നുള്ളു. ഇപ്പോഴും അങ്ങനെയാണ്. പിന്നെ മാനേജര്‍ വന്നശേഷം അവള്‍ എനിക്ക് അര്‍ഹതപ്പെട്ട പെയ്‌മെന്റ് വാങ്ങി തരുന്നുണ്ട്. മുമ്പ് പറയാന്‍ അറിവില്ലായിരുന്നു.
ഞാന്‍ കണ്ട് പഠിച്ചത് സുധി ചേട്ടനെയാണ്. പെയ്‌മെന്റ് കൃത്യമായി വാങ്ങാത്തയാളാണ് സുധി ചേട്ടന്‍. പിന്നെ തരാമെന്നാണ് മറുപടി എങ്കില്‍ മിണ്ടാതെ സുധി ചേട്ടന്‍ വരും. അതുകൊണ്ട് ബ?ഗ് ബോസിലും പെയ്‌മെന്റ് ചോദിച്ച് വാങ്ങാന്‍ എനിക്ക് അറിയില്ലായിരുന്നു. ബിഗ് ബോസ് വലിയൊരു പ്ലാറ്റ്‌ഫോമല്ലേ. അതിന്റെ പടിപോലും കാണുമെന്ന് കരുതിയതല്ല.
കഴിഞ്ഞ പ്രാവശ്യം ഞാന്‍ ബഹറൈനില്‍ പോയപ്പോള്‍ ഒരു സംഭവം നടന്നു. നെടുമ്പാശ്ശേരി എയര്‍പോട്ടിലെ എമി?ഗ്രേഷനിലെ ഉദ്യോ?ഗസ്ഥരുമായി ഞാന്‍ നല്ല കൂട്ടാണ്. എന്നെ അവര്‍ക്ക് അറിയാം. ദുബായിലേക്ക് വിട്ടത് ഞങ്ങളാണ് എന്നൊക്കെ പറയും. ബഹറൈനില്‍ ചെല്ലുമ്പോള്‍ എമി?ഗ്രേഷനില്‍ അറിബികളാണ്. അവരോട് എന്ത് പറയുമെന്ന് അറിയില്ല.
കാരണം നമ്മുടേത് ആര്‍ട്ടിസ്റ്റ് വിസ കൂടിയല്ലേ. നിരവധി ചോദ്യങ്ങളുണ്ടാകും. വിച്ച് സെലിബ്രിറ്റി എന്നൊക്കെ അവര്‍ ചോദിച്ചപ്പോള്‍ ഞാന്‍ ആകെ ഭ ഭ ഭയായി. അവസാനം ബി?ഗ് ബോസ് കണ്ടസ്റ്റന്റ് എന്ന് പറഞ്ഞു. അപ്പോള്‍ അവര്‍ ഓക്കെ പറഞ്ഞ് വിട്ടു. എല്ലാവര്‍ക്കും അറിയാം ബി?ഗ് ബോസ്. ഇന്റര്‍നാഷണല്‍ ഷോയാണ് ബി?ഗ് ബോസ് രേണു പറഞ്ഞു. രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട ?ഗോസിപ്പുകള്‍ക്കുള്ള മറുപടിയും താരം നല്‍കി.
കല്യാണം ആയോയെന്ന് ചോദിച്ചാല്‍... കല്യാണമാണോ നിക്കാഹാണോ മിന്നുകെട്ടാണോ എന്നൊന്നും അറിയില്ല. പക്ഷെ കല്യാണം ആയിട്ടില്ല. ഞാന്‍ ഏതോ ഒരാളുമായി റിലേഷനിലാണെന്നത് ആളുകള്‍ പറയുന്നതല്ലേ...? ഞാന്‍ പറഞ്ഞിട്ടില്ലല്ലോ. എനിക്ക് അങ്ങനൊരു അദൃശ്യ കാമുകനുണ്ടെങ്കില്‍ അയാള്‍ അദൃശ്യനായി ഇരിക്കട്ടെ. റിവീല്‍ ചെയ്യണമെങ്കില്‍ രണ്ട് വര്‍ഷം സമയം വേണം.
ഉണ്ടെങ്കില്‍ ഉണ്ട് ഇല്ലെങ്കില്‍ ഇല്ലെന്ന രീതിക്കാണ് ഇരിക്കുന്നത്. മഴ പെയ്യാനും പെയ്യാതിരിക്കാനും ചാന്‍സുണ്ടെന്നതുപോലെ. എനിക്ക് അധികം സുഹൃത്തുക്കളൊന്നുമില്ല. എന്റെ ചേച്ചിക്കും മാനേജര്‍ കരിഷ്മയ്ക്കുമാണ് ഞാനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയാവുന്നത്. മതിലിന്റെ പുറത്തിരിക്കുന്ന തേങ്ങപോലെയാണ് ജീവിതം. എപ്പോള്‍ വേണമെങ്കിലും അങ്ങോട്ടോ ഇങ്ങോട്ടോ മാറാമെന്നും താരം മറുപടി നല്കി.
കൊല്ലം സുധിയുടെ അപ്രതീക്ഷിത വിയോഗത്തിനു ശേഷം കുടുംബത്തിനുവേണ്ടി അഭിനയരംഗത്തേക്ക് കടന്നുവന്ന രേണുവിന് സമൂഹമാധ്യമങ്ങളിലൂടെ പരിഹാസങ്ങളും വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ബിഗ് ബോസിലെത്തിയതോടെ നിരവധി ആരാധകരെ നേടിയെടുക്കാനും ഗായിക എന്ന നിലയില്‍ ശ്രദ്ധിക്കപ്പെടാനും രേണുവിന് സാധിച്ചു. ഈ വിമര്‍ശനങ്ങളൊന്നും താന്‍ കാര്യമാക്കുന്നില്ലെന്നും മുന്നോട്ട് പോകുകയാണെന്നും അവര്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.