Latest News

മനം കവര്‍ന്ന് ചുവന്ന ഫ്രോക്കിട്ടെത്തിയ സുന്ദരിക്കുട്ടി; സ്‌കൂള്‍ ഫാഷന്‍ ഷോയില്‍ കിടിലന്‍ പെര്‍ഫോമന്‍സുമായി സാന്‍വിക

Malayalilife
 മനം കവര്‍ന്ന് ചുവന്ന ഫ്രോക്കിട്ടെത്തിയ സുന്ദരിക്കുട്ടി; സ്‌കൂള്‍ ഫാഷന്‍ ഷോയില്‍ കിടിലന്‍ പെര്‍ഫോമന്‍സുമായി സാന്‍വിക

മലയാളത്തില്‍  ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ പരിപാടിയാണ് മോഹന്‍ലാല്‍ അവതാരകനായ ബിഗ്‌ബോസ്. മലയാളത്തിലെ പോലെ ഹിന്ദി ബിഗ്‌ബോസും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരമാണ്. മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് മത്സരിക്കുന്നുവെന്നാണ് സല്‍മാന്‍ഖാന്‍ അവതാരകനായ ബിഗ്‌ബോസിനെ ഏറെ ജനപ്രിയമാക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലുണ്ടായിരുന്ന കാലത്ത് മികച്ച പ്രകടനങ്ങളിലൂടെ ജനപ്രീതി നേടിയ ശ്രീശാന്ത് ക്രിക്കറ്റ് വിട്ട ശേഷം ഇപ്പോള്‍ ടെലിവിഷനിലൂടെ ജന മനസ്സുകള്‍ കീഴടക്കുകയാണ്. ബിഗ് ബോസ് ഹിന്ദി പതിപ്പിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള മത്സരാര്‍ഥിയാണ് താരം. പല അവസരങ്ങളിലും വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ടെങ്കിലും സീസണ്‍ 12ലെ കരുത്തരായ മത്സരാര്‍ഥികളിലൊരാള്‍ തന്നെയാണ് ശ്രീശാന്ത്.

ശ്രീശാന്തിന് രണ്ട് കുട്ടികളാണ്, സാന്‍വിക എന്ന സുന്ദരിക്കുട്ടിയും സൂര്യശ്രീ എന്ന മകനും. മകള്‍ ജനിച്ചപ്പോള്‍ തൊട്ട് കുഞ്ഞുങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ശ്രീശാന്ത് ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി കുമാരിയും മക്കളുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ മടിക്കാറില്ല. ഇത്തവണ മകളുടെ സൂപ്പര്‍ ക്യാറ്റ് വാക്കുമായാണ് ഭുവനേശ്വരി എത്തിയിരിക്കുന്നത്. അച്ഛനെപ്പോലെ ഫാഷനിലും ം കമ്പമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ശ്രീശാന്തിന്റെ മകള്‍ സാന്‍വിക. റാമ്പില്‍ സുന്ദരി മാലാഖയായെത്തിയ സാന്‍വികയുടെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ മനം നിറയ്ക്കുന്നത്. ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി പങ്കുവച്ചിരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. 

സ്‌കൂളിലെ ഗ്രാന്‍ഡ് പേരന്റ്‌സ് ഡേയ്ക്ക് നടത്തിയ ഫാഷന്‍ ഷോയില്‍ സാന്‍വിക സുന്ദരിക്കുട്ടിയായാണ് എത്തിയത്. റെഡ് ഫ്രോക്കില്‍ സുന്ദരിക്കുട്ടിയായെത്തി റാമ്പില്‍ തകര്‍പ്പന്‍ പെര്‍ഫോമന്‍സാണ് സാന്‍വിക കാഴ്ച വച്ചത്. യാതൊരു സഭാക്കമ്പവുമില്ലാതെ നല്ല കൂള്‍ കൂളായാണ് കക്ഷി സ്റ്റേജിലെത്തിയത്. ഈ ഒരൊറ്റ വിഡിയോയിലൂടെ സാന്‍വികയ്ക്ക് ധാരാളം ആരാധകരേയും കിട്ടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സാന്‍വികയുടെ അച്ഛനോടുള്ള സ്‌നേഹം തെളിയിക്കുന്ന ഒരു ചിത്രം ഭുവനേശ്വരി പോസ്റ്റ് ചെയ്തിരുന്നു. ബിഗ് ബോസ് ഹൗസിനുള്ളില്‍ എത്തിയ മകള്‍ക്ക് ശ്രീശാന്ത് തനിക്ക് ലഭിച്ച മെഡലുകള്‍ കൊടുത്തിരുന്നു. തിരികെ വീട്ടിലെത്തിയ മകള്‍ അച്ഛന്‍ കൊടുത്ത മെഡലും കഴുത്തിലണിഞ്ഞ് കിടന്നുറങ്ങുന്നതായിരുന്നു ചിത്രം. ശ്രീശാന്ത് നല്‍കിയ മെഡല്‍ ഊരിവെക്കാന്‍ സാന്‍വിക തയാറായില്ലെന്ന് ഭുവനേശ്വരി കുറിച്ചിരുന്നു. മുന്‍പും തന്റെ കുസൃതികള്‍കൊണ്ട് സാന്‍വിക വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോള്‍ ബിഗ്‌ബോസില്‍ ഗ്രാന്റ് ഫിനാലെയില്‍ എത്തിയിരിക്കയാണ് ശ്രീശാന്ത്. തന്റെ വ്യക്തി ജീവിതത്തിലെയും വിവാദങ്ങളെക്കുറിച്ചുമൊക്കെ ഷോയില്‍ തുറന്നു പറഞ്ഞതോടെ ശ്രീശാന്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ബിഗ്‌ബോസ് സീസണ്‍ 12 ല്‍ ശ്രീശാന്ത് വിജയിയാകണമെന്നാണ് ഷോയുടെ ആരാധകര്‍ ആഗ്രഹിക്കുന്നത്.

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക