ഹിന്ദി ബിഗ്‌ബോസില്‍ ശ്രീശാന്ത് വിജയി ആകാത്തത്തില്‍ കടുത്ത പ്രതിഷേധവുമായി ആരാധകര്‍; ദീപിക നേടിയത് അര്‍ഹിക്കാത്ത വിജയമെന്ന് ട്വീറ്റ്‌ ചെയ്ത് ശ്രീശാന്തിന്റെ മാനേജര്‍

Malayalilife
topbanner
 ഹിന്ദി ബിഗ്‌ബോസില്‍ ശ്രീശാന്ത് വിജയി ആകാത്തത്തില്‍ കടുത്ത പ്രതിഷേധവുമായി ആരാധകര്‍; ദീപിക നേടിയത് അര്‍ഹിക്കാത്ത വിജയമെന്ന് ട്വീറ്റ്‌ ചെയ്ത് ശ്രീശാന്തിന്റെ മാനേജര്‍

ല്‍മാന്‍ ഖാന്‍ അവതാരകനായെത്തിയ ഹിന്ദി റിയാലിറ്റി ഷോ ബിഗ് ബോസിന്റെ 12-ാം സീസണ്‍ കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് ഉണ്ടായതിനാല്‍ തന്നെ ഈ ബിഗ്‌ബോസ് സീസണ്‍ 12 മലയാളികളും ഉറ്റുനോക്കിയിരുന്നു. അതേസമയം  ശ്രീശാന്ത് ജയിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചാണ് ദീപിക ഒന്നാം സ്ഥാനം നേടിയത്. ശ്രീയാകട്ടെ ഫസ്റ്റ് റണ്ണര്‍ അപ്പുമായി. ഇതൊടെയാണ് മലയാളം ബിഗ്‌ബോസിന് സമാനമായി ഹിന്ദി മാറിയെന്ന് മലയാളികള്‍ പറയുന്നത്. 

മലയാളം ബിഗ്‌ബോസില്‍ ഷോയില്‍ എത്തിയപ്പോള്‍ മുതല്‍ എല്ലാവരും പേളി വിജയി ആകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അവസാനത്തെ ആഴ്ച വരെയും പേളിക്കായിരുന്നു വോട്ടിങ്ങ് കൂടുതല്‍. എന്നാല്‍ ഫൈനലില്‍ പേളിയെ അട്ടിമറിച്ച് സാബുമോന്‍ വിജയിക്കുകയായിരുന്നു. ഇതേ അവസ്ഥയായിരുന്നു ശ്രീശാന്തിനും. ശ്രീശാന്തിനെ വിജയിയായി തീരുമാനിച്ചാണു മത്സരം മുന്നോട്ടു പോകുന്നതെന്ന ആരോപണം ഫൈനലിനു മുന്നേ ചര്‍ച്ചയായിരുന്നു. മലയാളം ബിഗ്‌ബോസിലും പേളിയെ പറ്റി അങ്ങനെ ആരോപണം ഉയര്‍ന്നിരുന്നു. മോശം പെരുമാറ്റം തുടര്‍ന്നിട്ടും ശ്രീശാന്തിനെ ഷോയില്‍ നിലനിര്‍ത്തുന്നത് ശ്രീയെ വിജയിപ്പിക്കുന്നതിന്റെ ഭാഗമായി ആണ് എന്നായിരുന്നു ആരോപണം. 

ഷോ തുടങ്ങിയത് മുതല്‍ വിവാദങ്ങള്‍ വിടാതെ ശ്രീയെ പിന്തുടര്‍ന്നിരുന്നെങ്കിലും അവസാനം വരെ ഏറെ പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നതും ശ്രീശാന്തിനായിരുന്നു.  എന്നാല്‍, ശ്രീയുടെ ആരാധകരെ മുഴുവന്‍ നിരാശരാക്കിയാണ് ഷോയുടെ ഫലപ്രഖ്യാപനം വന്നത്. വിജയിയെ പ്രഖ്യാപിച്ച ശേഷം ശ്രീശാന്തിനെ ആശ്വസിപ്പിച്ച് അദ്ദേഹത്തിന്റെ ഭാര്യ ഭുവനേശ്വരിയും രംഗത്തെത്തിയിട്ടുണ്ട്.  നമ്മള്‍ നമ്മളെകൊണ്ട് കഴിയുന്നത്ര പരിശ്രമിച്ചെന്നും ശ്രീശാന്ത്  വിജയി ആകാത്തതില്‍ ആരും വിഷമിക്കരുതെന്നും ദീപിക വിജയി ആയാല്‍ തനിക്കേറെ സന്തോഷമാകുമെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം എത്ര നിസ്വാര്‍ത്ഥനാണെന്ന് വീണ്ടും തെളിയിച്ചു സ്വയം അഭിമാനിക്കൂവെന്നും ഭുവനേശ്വരി ട്വീറ്റ് ചെയ്തിരുന്നു.

അതേസമയം ദീപിക വിജയിയായതിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ശ്രീശാന്ത് ആണ്  ഷോയിലെ ശരിക്കുമുളള വിജയി എന്ന നിലയ്ക്കാണ് വിമര്‍ശനങ്ങള്‍ എത്തിയത്. ദീപികയെ പരിഹസിച്ച് ശ്രീശാന്തിന്റെ മാനേജര്‍ റോണിത കൃഷ്ണ ശര്‍മ രംഗത്ത് വന്നിരുന്നു. ദീപിക മോശം മത്സരാര്‍ഥിയായിരുന്നെന്നും വിജയിയാകാന്‍ യാതൊരു യോഗ്യതയുമില്ലെന്നുമാണ് റോണിത ട്വീറ്റ്. ശ്രീശാന്തിനെ മനഃപൂര്‍വം തോല്‍പിച്ചുവെന്ന ആരോപണമുയര്‍ത്തിയാണ് റോണിത രംഗത്തെത്തിയത്. 'അര്‍ഹത ഇല്ലാത്ത മോശം മത്സരാര്‍ഥിയായിരുന്നു ദീപിക. ദാനം കിട്ടിയ വിജയമാണ് ദീപികയുടേത്'- എന്നും  റോണിത ട്വീറ്റ് ചെയ്തു.' ശ്രീശാന്ത് മുന്‍കൂട്ടി നിശ്ചയിച്ച മത്സരാര്‍ഥിയാണെന്നു പറഞ്ഞ വിരോധികള്‍ക്കെല്ലാം ഉത്തരം കിട്ടിയല്ലോയെന്നും അദ്ദേഹമാണു യഥാര്‍ഥ മത്സരാര്‍ഥിയെന്ന് നിങ്ങള്‍ മനസ്സിലാക്കി എന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും വിജയിക്കാന്‍ അര്‍ഹത ശ്രീശാന്തിനായിരുന്നുവെന്നും റോണിത ട്വീറ്റില്‍ പറയുന്നുണ്ട്. മത്സരത്തില്‍ വിജയിയായത് ദീപിക ആണെങ്കിലും ശരിക്കുളള വിജയി ശ്രീശാന്ത് ആണെന്നാണ് ശ്രീ ആരാധകര്‍ പറയുന്നത്.

 

 

Read more topics: # Sreeshanth,# Ronita,# Bhuvaneshvari,# deepika
Sreeshanth manager Ronita Krishna sharma about the undeserved winning of Deepika in Bigboss season12

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES