Latest News

രക്തത്തില്‍ കുളിച്ച ആനയുടെ പുറത്ത്  മൂര്‍ച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരന്‍; ആന്റണി പെപ്പെയുടെ പുതിയ ലുക്കുമായി  കാട്ടാളന് പുതിയ പോസ്റ്റര്‍

Malayalilife
 രക്തത്തില്‍ കുളിച്ച ആനയുടെ പുറത്ത്  മൂര്‍ച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരന്‍; ആന്റണി പെപ്പെയുടെ പുതിയ ലുക്കുമായി  കാട്ടാളന് പുതിയ പോസ്റ്റര്‍

ക്യൂബ്‌സ് എന്റെര്‍ടൈന്‍ മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച് പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റര്‍ എത്തി.കോരിച്ചൊരിയുന്ന പേമാരിയില്‍ ആരോഗ്യ ദൃഢഗാത്രനായ ഒരു ചെറുപ്പക്കാരന്‍ കൈയ്യില്‍ മുര്‍ച്ചയേറിയ ആയുധവുമായി ആനപ്പുറത്ത് പ്രതികാരത്തോടെ നില്‍ക്കുന്നു. മസ്തിഷ്‌ക്കം തകര്‍ന്ന് ചോരയില്‍ കുളിച്ചആനയെ കാണാം. ഒരു വേട്ടക്കാരന്റെ കരുത്തിന്റെ ഇര.

യുവനിരയിലെ  ശ്രദ്ധേയനായ ആന്റണി വര്‍ഗീസ്( പെപ്പെ ) യാണ് ഈ വേട്ടക്കാരന്‍. മട്ടും ഭാവവുമെല്ലാം ഒരു വേട്ടക്കാരന് ഏറെ അനുയോജ്യം. കാട്ടാളന്‍ എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്ററാണിത്.ഈ ചിത്രത്തിന് ഏറെ അനുയോജ്യമാംവിധത്തിലുള്ള ഈ പോസ്റ്റര്‍ മതി ഈ ചിത്രത്തിന്റെ പൊതുസ്വഭാവം മനസ്സിലാക്കുവാന്‍.

മെയ് പതിനലൈന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ പ്രൊമോഷന്റ ഭാഗമായിട്ടാണ് ഈ പോസ്റ്റ്‌റര്‍ പുറത്തുവിട്ടിരിക്കത് .
നവമാധ്യമങ്ങളില്‍ വലിയ തരംഗമാണ് കുറച്ചു സമയങ്ങളില്‍ത്തന്നെ ഈ പോസ്റ്ററിന് ലഭിച്ചിരിക്കുന്നത്.ക്യൂബ്‌സ് എന്റെര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച് പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഇതിനകം തന്നെ ചലച്ചിത്ര വൃത്തങ്ങളില്‍ വലിയ പ്രതീക്ഷയുയര്‍ ത്തിയിരിക്കുന്നു..

മാര്‍ക്കോ എന്ന ചിത്രം നല്‍കിയ വലിയ വിജയത്തിനു ശേഷം ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന ഈ ചിത്രം സാങ്കേതിക മികവിലും, അവതരണത്തിലുമെല്ലാം മാര്‍ക്കോക്കും മുകളില്‍ നില്‍ക്കുന്നതു തന്നെയാണ്.
കാടിനോടും . കാട്ടുമൃഗങ്ങളോടും സാഹസ്സികമായി മല്ലടിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
വലിയ മുതല്‍മുടക്കില്‍ ഇന്ത്യക്കകത്തും പുറത്തുമായി വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലൂടെയാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകുന്നത്.

ഈ ചിത്രത്തിലൂടെ മലയാളത്തിലെ ഏറ്റം മികച്ച ആക്ഷന്‍ ഹീറോ ആയി ആന്റെണി വര്‍ഗീസ് മാറും എന്നതില്‍ സംശയമില്ല.ഹൈ വോള്‍ട്ടേജ് കഥാപാത്രമാണ് പെപ്പെയുടേത്.ലോക പ്രശസ്ത ആക്ഷന്‍ കോറിയോഗ്രാഫര്‍കെച്ച കെമ്പടിക്കയാണ് കാട്ടാളനിലെ ആക് ഷന്‍ കൈകാര്യം ചെയ്യുന്നു.

ജഗദീഷ് സിദ്ദിഖ്, കബീര്‍ദുഹാന്‍ സിംഗ്, (മാര്‍ക്കോ ഫെയിം) ആന്‍സണ്‍ പോള്‍,. റാജ് തിരണ്‍ ദാസ്, ഷോണ്‍ ജോയ്, എന്നിവര്‍ക്കൊപ്പം വിവിധ രംഗങ്ങളില്‍ വലിയ ആസ്വാദകവൃന്ദത്തിന്റെ ഉടമകളായ റാപ്പര്‍ജിനി. ഹനാന്‍ഷാ.കില്‍ താരം പാര്‍ത്ഥ്തിവാരി, ഷിബിന്‍ എസ്. രാഘവ് .( ലോക ഫെയിം , ഹിപ്സ്റ്റര്‍ പ്രണവ് രാജ്. കോള്‍മീവെനം.      തുടങ്ങിയ പ്രതിഭകളും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
ഇന്‍ഡ്യന്‍ സ്‌ക്രീനിലെ മികച്ച സംഗീത സംവിധായകന്‍ അജനീഷ് ലോക നാഥനാണ് സംഗീത സംവിധായകന്‍.സംഗീതത്തിനും, പശ്ചാത്തല
 സംഗീതത്തിനും  സിനിമയിലുള്ള പ്രാധാന്യം ഇന്ന് ഏറെ വലുതാണ്. അതിന്റെ പ്രാധാന്യം അര്‍ഹിക്കുന്ന രീതിയില്‍ ഉള്‍ക്കൊണ്ടു കൊണ്ടാണ് അജനീഷ് ലോകനാഥ് എന്ന പ്രതിഭയുടെ സാന്നിദ്ധ്യം കാട്ടാളനില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്ഇവര്‍ക്കൊപ്പം മികച്ച സാങ്കേതികവിദഗ് ഒരുടെ സാന്നിദ്ധ്യവും ഈ ചിത്രത്തെ ഏറെ ആകര്‍ഷകമാക്കുന്നു.

മലയാളം, തമിഴ്, കന്നഡ, തെലുങ്ക്. ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തുക.
 സംഭാഷണം - ഉണ്ണി. ആര്‍.
ഛായാഗ്രഹണം - രണ ദേവ്.
ഗാനങ്ങള്‍ - വിനായക് ശശികുമാര്‍., സുഹൈല്‍ കോയ.
എഡിറ്റിംഗ് - ഷമീര്‍ മുഹമ്മദ്.
കലാസംവിധാനം സുനില്‍ ദാസ്.
മേക്കപ്പ് - റോണക്‌സ് സേവ്യര്‍.
കോസ്റ്റ്യും ഡിസൈന്‍ -ധന്യാ ബാലകൃഷ്ണന്‍
സ്റ്റില്‍സ് - അമല്‍ സി. സദര്‍.
ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ - ഡിപില്‍ദേവ്,
എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - ജുമാന ഷെരീഫ്.
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്- ബിനു മണമ്പൂര്‍ . പ്രവീണ്‍ എടവണ്ണപ്പാറ.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദീപക് പരമേശ്വരന്‍.
വാഴൂര്‍ ജോസ്.

Read more topics: # കാട്ടാളന്
kattalan new poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES