Latest News

മോടികൂട്ടാന്‍ വിരല്‍ത്തുമ്പുകളും; നഖം സംരക്ഷിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ 

Malayalilife
മോടികൂട്ടാന്‍ വിരല്‍ത്തുമ്പുകളും; നഖം സംരക്ഷിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ 

സ്ത്രീ സംരക്ഷണത്തില്‍ മുടി മുതല്‍ കാലുവരെ പ്രാധാന്യം കൊടുക്കുന്നവരാണ് എല്ലാവരും. ശ്രദ്ധിക്കപ്പെടില്ലെന്ന് കരുതുമെങ്കിലും എറ്റവും കൂടുതല്‍ വൃത്തിയായി സംരക്ഷേണ്ട ഒന്നാണ് നഖങ്ങള്‍. കാണാന്‍ വൃത്തിയില്ലാത്തതും വെള്ളപ്പാടുകള്‍ ഉള്ളവയും അഴുക്ക് പിടിച്ചതുമായ നഖങ്ങള്‍ ആകര്‍ഷണീയമല്ല. നഖങ്ങള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയെന്നത് ആരോഗ്യപരിപാലനത്തിലും അത്യാവശ്യമാണ്. 


എങ്ങനെയെല്ലാം നഖങ്ങള്‍ സംരക്ഷിക്കാം എന്നു നോക്കാം:

*സണ്‍പ്രൊട്ടക്ഷന്‍ ക്രീം കൈവിരലുകളിലും പുരട്ടുന്നത് നല്ലതാണ്. 
*മാനിക്യൂര്‍ ചെയ്യന്നത് കൈകള്‍ വൃത്തിയായും സുന്ദരമായും സംരക്ഷിക്കപ്പെടുന്നതിന് വളരെ നല്ലതാണ്. മാനിക്യൂര്‍ ട്രീറ്റ്മെന്റ് വഴി കൈപത്തിയിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യപ്പെടുകയും നഖം വിണ്ടുകീറല്‍, പൊട്ടിപ്പോകല്‍ എന്നിവയെ നിയന്ത്രിക്കുകയും ചെയ്യാം.
*വീട്ടില്‍ നിന്ന് എങ്ങനെ മാനിക്യൂര്‍ ചെയ്യാം
ഒരു ബേസിനില്‍ ചൂട് വെള്ളം എടുത്ത് അതില്‍ അല്‍പം ഉപ്പ്, വീര്യം കുറഞ്ഞ ഷാമ്പൂ, ഒരു തുള്ളി ഡെറ്റോള്‍ , ഒരു സ്പൂണ്‍ നാരങ്ങാനീര് എന്നിവ മിക്സ് ചെയ്ത് കൈകള്‍ അതില്‍ മുക്കി വെക്കുക. നഖങ്ങള്‍ നന്നായി കുതിരണം. വരണ്ട ചര്‍മക്കാര്‍ അല്‍പം മോയ്സ്ച്വറൈസിങ് ക്രീം പുരട്ടിയതിനു ശേഷം കൈകള്‍ വെള്ളത്തില്‍ വെക്കുന്നതാണ് നല്ലത്.  നഖങ്ങളിലെ പോളീഷ് നീക്കം ചെയ്ത ശേഷം മാത്രമേ കൈകള്‍ വെള്ളത്തില്‍ മുക്കിവെക്കാവൂ. നഖം കുതിര്‍ന്നാല്‍ അതിലെ അഴുക്ക് ഇളക്കി കളഞ്ഞതിനു ശേഷം നഖത്തിനു ചുറ്റുമുള്ള മൃതകോശങ്ങള്‍ നീക്കം ചെയ്യുക. കൈകള്‍ സ്‌ക്രബ് ഉപയോഗിച്ച് രണ്ടോ മൂന്നോ മിനുട്ട് തിരുമ്മുക. പിന്നീട് നന്നായി കഴുകി ക്രീം ഉപയോഗിച്ച്  മസാജ് ചെയ്യുക.

*നഖത്തിന്റെ ഭംഗിയും ആരോഗ്യവും പരിപാലിക്കാന്‍ ചിലകാര്യങ്ങള്‍ ശ്രദ്ധിക്കാം. 

*നഖത്തില്‍ കറപുരണ്ടത് മാറണമെങ്കില്‍ നാരങ്ങ നീരോ വിനാഗിരിയോ കലര്‍ത്തിയ വെള്ളത്തില്‍ നഖം മുക്കി വെച്ച് കോട്ടണ്‍ ഉപയോഗിച്ച് തുടച്ചാല്‍ മതി.  ഇളം ചൂടുള്ള ഒലിവ് എണ്ണയില്‍ നഖങ്ങള്‍ അഞ്ച് മിനിറ്റ് മുക്കി വയ്ക്കുക. നഖങ്ങള്‍ക്ക് കട്ടി കിട്ടുന്നതിനും ഇത് സഹായിക്കും.    
*സ്ഥിരമായി നഖം പോളിഷ് ചെയ്യുന്നവരാണെങ്കില്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും പോളീഷ് നീക്കം ചെയ്ത് നഖം വൃത്തിയാക്കണം.  സ്വാഭാവിക പരിചരണം നല്‍കാന്‍ നഖത്തില്‍ പെട്രോളിയം ജെല്ലി തേച്ച ശേഷം കോട്ടണ്‍ തുണികൊണ്ട് തുടച്ചാല്‍ മതി.
*സോപ്പ് ഉപയോഗിക്കുമ്പോളും പച്ചക്കറികള്‍ അരിയുമ്പോഴും കൈയ്യറുകള്‍ ഉപയോഗിക്കുന്നത് കൈകള്‍ക്കും നഖങ്ങള്‍ക്കും കൂടുതല്‍ സംരക്ഷണം നല്‍കുന്നു.   
* പെട്ടെന്ന് ഉണങ്ങുന്ന തരം നെയില്‍ പോളിഷുകള്‍ ഉപയോഗിക്കുക.   
*നഖം പൊട്ടിപ്പോകുന്നത് തടയാന്‍ വൃത്തിയായും ഈര്‍പ്പം നിലനില്‍ക്കാതെയും വേണം സൂക്ഷിക്കാന്‍.

Read more topics: # lifestyle,# nails,# tips caring
lifestyle,nails,tips caring

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES