Latest News

അങ്ങയോടൊപ്പം അഭിനയിക്കാന്‍ സാധിക്കുന്നത് അനുഗ്രഹം; ഷൂട്ടിന്റെ ഓരോ ദിവസവും അങ്ങയുടെ കണ്ണുകളിലൂടെ സിനിമയെ കാണാനും, അങ്ങയില്‍ നിന്ന് പലതും പഠിക്കാനും സാധിക്കുന്നുണ്ട്;മോഹന്‍ലാലിനൊപ്പമുളള ചിത്രം പങ്കിട്ട് നടി ഭാഗ്യശ്രീ ബോര്‍സെ

Malayalilife
അങ്ങയോടൊപ്പം അഭിനയിക്കാന്‍ സാധിക്കുന്നത് അനുഗ്രഹം; ഷൂട്ടിന്റെ ഓരോ ദിവസവും അങ്ങയുടെ കണ്ണുകളിലൂടെ സിനിമയെ കാണാനും, അങ്ങയില്‍ നിന്ന് പലതും പഠിക്കാനും സാധിക്കുന്നുണ്ട്;മോഹന്‍ലാലിനൊപ്പമുളള ചിത്രം പങ്കിട്ട് നടി ഭാഗ്യശ്രീ ബോര്‍സെ

മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് തെന്നിന്ത്യന്‍ നടി ഭാഗ്യശ്രീ ബോര്‍സെ. ' ഓപ്പറേഷന്‍ ഗംഗ' എന്ന ചിത്രത്തിന്റെ ജോര്‍ജിയയിലെ ചിത്രീകരണത്തിനിടെ എടുത്ത ഫോട്ടോ പങ്കുവെച്ചായിരുന്നു താരം സന്തോഷം അറിയിച്ചത്.

' പ്രിയപ്പെട്ട മോഹന്‍ലാല്‍ സാര്‍, താങ്കള്‍ക്കൊപ്പം ഒരു സഹഅഭിനേതാവ് ആയി അഭിനയിക്കാന്‍ സാധിക്കുന്നത് വലിയൊരു അനുഗ്രഹമാണ്. ഷൂട്ടിന്റെ ഓരോ ദിവസവും, നിങ്ങളുടെ കണ്ണുകളിലൂടെ സിനിമയെ കാണാനും നിങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊളളാനും എനിക്ക് സാധിക്കുന്നു. നിങ്ങള്‍ ഒരു യഥാര്‍ഥ പ്രതിഭയാണ് സാര്‍' . ഭാഗ്യശ്രീ കുറിച്ചു.

പിന്നാലെ നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്. ' അറിയാലോ ഏട്ടന്‍ ആണ്' എന്നാണ് ഒരാള്‍ കമന്റായി കുറിച്ചത്.
ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ' ഓപ്പറേഷന്‍ ഗംഗ' യില്‍ അര്‍ജുന്‍ രാംപാല്‍, പാര്‍ഥിപന്‍ എന്നിവരും അഭിനയിക്കുന്നു.
ഉക്രെയ്ന്‍- റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ നടത്തിയ ചരിത്രപ്രധാനമായ രക്ഷാദൗത്യമാണ് ' ഓപ്പറേഷന്‍ ഗംഗ'. ഈ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണിത്.

bhagyashrii borse with mohanlal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES