Latest News

ചെന്നൈ 'ദേ പുട്ടിലെ കുട്ടി ഷെഫ് മാമുവിനെ പരിചയപ്പെടുത്തി കാവ്യ;  ആദ്യ കസ്റ്റമറായി എത്തിയ അച്ഛന്‌ മാമാട്ടി വക ഐസ് ടി; സോഷ്യലിടത്തില്‍ താരപുത്രിയുടെ വീഡിയോ

Malayalilife
ചെന്നൈ 'ദേ പുട്ടിലെ കുട്ടി ഷെഫ് മാമുവിനെ പരിചയപ്പെടുത്തി കാവ്യ;  ആദ്യ കസ്റ്റമറായി എത്തിയ അച്ഛന്‌ മാമാട്ടി വക ഐസ് ടി; സോഷ്യലിടത്തില്‍ താരപുത്രിയുടെ വീഡിയോ

നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള 'ദേ പുട്ട്' റെസ്റ്ററന്റിന്റെ പുതുതായി ആരംഭിച്ച ചെന്നൈ ഔട്ട്ലെറ്റിന്റെ ഉദ്ഘാടന ദിന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്. കാവ്യയും, ദിലീപ്, മകള്‍ മഹാലക്ഷ്മിയും ആയിരുന്നു താരങ്ങള്‍. ഇപ്പോളിതാ ഉദ്ഘാടനത്തിന് പിന്നാലെ റസ്‌റ്റോറന്റിലെ പുതിയ ഷെഫിനെ പരിചയപ്പെടുത്തി എത്തിയിരിക്കുകയാണ് കാവ്യ.

സ്വന്തമായി ഐസ് ടീ തയ്യാറാക്കി വിളമ്പുന്ന മകള്‍ മഹാലക്ഷ്മിയുടെ ക്യൂട്ട് വീഡിയോ ആണ് കാവ്യ പങ്ക് വച്ചത്.മകള്‍ ഉണ്ടാക്കിയ ഐസ് ടീ കുടിച്ച് 'സൂപ്പര്‍' എന്ന് പറഞ്ഞ് അഭിനന്ദിക്കുന്ന ദിലീപിനെയും വീഡിയോയില്‍ കാണാം.ഐസ് ടീ സ്‌പെഷ്യലിസ്റ്റ്' എന്ന അടിക്കുറിപ്പോടെയാണ് കാവ്യ ഈ ദൃശ്യങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്. 

കഴിഞ്ഞ ദിവസമായിരുന്നു തെന്നിന്ത്യന്‍ താരനിരയുടെ സാന്നിധ്യത്തില്‍ 'ദേ പുട്ടി'ന്റെ ചെന്നൈ ശാഖ ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചത്. ദിലീപിന്റെ ക്ഷണം സ്വീകരിച്ച് മലയാള സിനിമയുടെ എക്കാലത്തെയും പ്രിയ നായികമാരായ ഷീല, ശാരദ, സീമ എന്നിവരും ഒപ്പം രാധിക ശരത്കുമാര്‍, മീന, പ്രശസ്ത കൊറിയോഗ്രാഫര്‍ കലാ മാസ്റ്റര്‍, നടന്‍ റിയാസ് ഖാന്‍ തുടങ്ങിയ വന്‍ താരനിര തന്നെ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അതിഥികളെ സ്‌നേഹത്തോടെ സ്വീകരിക്കാന്‍ ദിലീപിനൊപ്പം കാവ്യയും മാമാട്ടിയും മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു.ഉദ്ഘാടന വേദിയിലെ താരത്തിളക്കത്തിനൊപ്പം ആരാധകരുടെ ഹൃദയം കവര്‍ന്നത് ദിലീപിന്റെയും കാവ്യ മാധവന്റെയും മകള്‍ മഹാലക്ഷ്മിയുടെ (മാമാട്ടി) സാന്നിധ്യമായിരുന്നു. 

വിവാഹശേഷം അഭിനയരംഗത്തു നിന്നും ക്യാമറകള്‍ക്ക് മുന്നില്‍ നിന്നും അകന്നുനില്‍ക്കുന്ന കാവ്യ മാധവന്‍ വളരെ അപൂര്‍വ്വമായി മാത്രമേ സോഷ്യല്‍ മീഡിയയില്‍ വിശേഷങ്ങള്‍ പങ്കിടാറുള്ളൂ. അതുകൊണ്ടുതന്നെ കാവ്യ പങ്കുവെക്കുന്ന കുടുംബചിത്രങ്ങളും മകള്‍ മഹാലക്ഷ്മിയുടെ വീഡിയോകളും നിമിഷനേരം കൊണ്ടാണ് ഓണ്‍ലൈനില്‍ വൈറലാകുന്നത്. 'ദേ പുട്ടി'ലെ പുതിയ കുട്ടി ഷെഫിന്റെ ഐസ് ടീ മേക്കിംഗ് വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാണ്.

 

mahalakshmi make a tea vedio

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES