റോബിന്‍ രാധാകൃഷ്ണനും ആരതി പൊടി യും വേര്‍പിരിയുകയാണ് എന്ന ഗോസിപ്പുകള്‍ കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ആരതി പൊടി പങ്കുവച്ച ചില സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ അടിസ്ഥാനത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്.ഇപ്പോളിത തങ്ങളുടെ ബന്ധത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കൂന്ന പോസ്റ്റ് ശ്രദ്ധ നേടുകയാണ്.
സോഷ്യല്‍ മീഡിയയിലെ ചെറിയ ചില മാറ്റങ്ങളുടെ പേരില്‍ മാത്രം പ്രചരിച്ച വിവാഹമോചന വാര്‍ത്തകള്‍ വെറും കിംവദന്തി മാത്രമാണെന്ന് തെളിയിക്കുന്നതാണ് ആരതിയുടെ പുതിയ പോസ്റ്റും അതിന് റോബിന്‍ നല്‍കിയ മറുപടിയും.തന്റെ പുതിയ സെല്‍ഫി ചിത്രത്തിലൂടെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയിരിക്കുകയാണ്.
'എനില്‍ വിശ്വസിക്കൂ, എല്ലാം ഒരു മാന്ത്രികം പോലെ സംഭവിക്കും' എന്ന ക്യാപ്ഷനോടെയാണ് ആരതി പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഈ പോസ്റ്റിന് താഴെ 'ബ്യൂട്ടിഫുള്‍' എന്ന കമന്റുമായി റോബിന്‍ എത്തിയപ്പോള്‍, ആരതി ലവ് ഇമോജി നല്‍കിയാണ് അതിന് പ്രതികരിച്ചത്. കൂടാതെ, കുറച്ചുനാള്‍ മുമ്പ് അണ്‍ഫോളോ ചെയ്തിരുന്ന റോബിനെ ആരതി വീണ്ടും ഫോളോ ചെയ്യാന്‍ തുടങ്ങിയതും ആരാധകര്‍ ശ്രദ്ധിച്ചുകഴിഞ്ഞു. വേര്‍പിരിയല്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കുള്ള ചുട്ട മറുപടിയായാണ് ആരാധകര്‍ ഇതിനെ കാണുന്നത്.
ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെ ശ്രദ്ധേയനായ റോബിന്‍ രാധാകൃഷ്ണനും, ഫാഷന്‍ ഡിസൈനറും ബിസിനസ് വുമനുമായ ആരതി പൊടിയും തമ്മിലുള്ള പ്രണയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. ഷോയ്ക്ക് ശേഷം റോബിന്റെ അഭിമുഖത്തിനെത്തിയതിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.
തുടര്‍ന്ന് 2023 ഫെബ്രുവരിയില്‍ ഔദ്യോഗികമായി വിവാഹനിശ്ചയം കഴിഞ്ഞ ഇവര്‍, 2025 ഫെബ്രുവരിയിലാണ് വിവാഹിതരായത്. ആരതിയുടെ ബിസിനസ് കരിയര്‍ കൂടി മുന്‍നിര്‍ത്തിയാണ് വിവാഹം അന്ന് നീണ്ടുപോയത്.
തനിക്ക് നാര്‍സിസിസ്റ്റ് ചിന്താഗതിയുണ്ടെന്നും, അതിനുള്ള ചികിത്സയുടെ ഭാഗമായി സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്നും റോബിന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരതി പൊടി റോബിനെ അണ്‍ഫോളോ ചെയ്തതും വിവാഹമോചനത്തെക്കുറിച്ചുള്ള സൂചന നല്‍കുന്ന പോസ്റ്റുകള്‍ പങ്കുവെച്ചതും വലിയ ചര്‍ച്ചയായത്.
ഇതോടെ ഇരുവരുടെയും ബന്ധം തകര്‍ന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ആരാധകരെ ആശങ്കയിലാഴ്ത്തിയിരുന്നു. എന്നാല്‍ ഈ അഭ്യൂഹങ്ങളോട് ഇതുവരെ പ്രതികരിക്കാതിരുന്ന ആരതി,