Latest News

ലാലേട്ടന്റെ കൂടെ നൂറുകണക്കിന് ഫോട്ടോ എടുത്തിട്ടുണ്ട്;പക്ഷേ ഇതുപോലൊരു ഫോട്ടോ അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രമേ കിട്ടു; ലൂസിഫര്‍ ലൊക്കേഷനില്‍ പിറന്നാള്‍ ആഘോഷിച്ച ഓര്‍മ്മ പങ്കുവെച്ച് സിദ്ധു പനയ്ക്കല്‍

Malayalilife
ലാലേട്ടന്റെ കൂടെ നൂറുകണക്കിന് ഫോട്ടോ എടുത്തിട്ടുണ്ട്;പക്ഷേ ഇതുപോലൊരു ഫോട്ടോ അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രമേ കിട്ടു; ലൂസിഫര്‍ ലൊക്കേഷനില്‍ പിറന്നാള്‍ ആഘോഷിച്ച ഓര്‍മ്മ പങ്കുവെച്ച് സിദ്ധു പനയ്ക്കല്‍

മോഹന്‍ലാലിനെക്കുറിച്ചുള്ള പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കലിന്റെ പുതിയ കുറപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മോഹന്‍ലാല്‍ തന്നെ ചേര്‍ത്തുപിടിച്ച് ചുംബിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് സിദ്ധു പനയ്ക്കല്‍ തന്റെ ഓര്‍മ്മകള്‍ കുറിച്ചത്.

'' 2018 ലൂസിഫര്‍ ഷൂട്ടിംഗ് കുട്ടിക്കാനത്ത് നടക്കുമ്പോള്‍ എന്റെ പിറന്നാള്‍ വന്നു. ഞാന്‍ അന്നുവരെ ഷൂട്ടിംഗ് സെറ്റുകളില്‍ പിറന്നാള്‍ ആഘോഷിച്ചിട്ടില്ല. ലൂസിഫര്‍ ഷൂട്ടിംഗ് സമയത്ത് പിറന്നാള്‍ ആഘോഷിക്കാം എന്ന് തീരുമാനിച്ചു. വലിയ കേക്ക് വാങ്ങിപ്പിച്ചു ആന്റണി പെരുമ്പാവൂര്‍. ഷൂട്ടിംഗ് കഴിഞ്ഞ് ഈവനിംഗ് ഞങ്ങളെല്ലാവരും ഒത്തുകൂടി ലാലേട്ടന്റെ പ്രാര്‍ത്ഥനയോടെ ആഘോഷത്തിന് ആരംഭമായി. ഞാന്‍ കേക്ക് കട്ട് ചെയ്തപ്പോള്‍ ലാലേട്ടന്‍ ആദ്യം കേക്ക് എടുത്ത് എനിക്ക് തന്നു. കേക്ക് തന്നതിനോടൊപ്പം എന്റെ കവിളില്‍ അദ്ദേഹം ഒരു ഉമ്മയും തന്നു. തുടര്‍ന്ന് രാജു, ആന്റണി,മുരളിയേട്ടന്‍, ക്യാമറാമാന്‍ സുജിത്ത് വാസുദേവ് തുടങ്ങി അവിടെ ഉണ്ടായിരുന്നവര്‍ എല്ലാവരും എനിക്ക് കേക്ക് തന്നു.

പിറ്റേന്ന് സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സീന്നറ്റ് സേവിയര്‍ ആ ഫോട്ടോകള്‍ എല്ലാം എനിക്ക് അയച്ചു തന്നു. എല്ലാ ഫോട്ടോകളും ഉണ്ടായിരുന്നു പക്ഷേ ലാലേട്ടന്‍ എനിക്ക് ഉമ്മ തന്ന ഫോട്ടോ അതില്‍ ഉണ്ടായിരുന്നില്ല. ചോദിച്ചപ്പോള്‍ അത് എടുത്തില്ല എന്നാണ് പറഞ്ഞത്. സത്യത്തില്‍ എനിക്ക് വലിയ സങ്കടമായി. ലാലേട്ടന്റെ കൂടെ നൂറുകണക്കിന് ഫോട്ടോ ഞാന്‍ എടുത്തിട്ടുണ്ട്. പക്ഷേ ഇതുപോലൊരു ഫോട്ടോ അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രമേ കിട്ടു. ഇനിയൊരിക്കല്‍ ഇങ്ങനെ ഒരു ഫോട്ടോ കിട്ടണമെന്നുമില്ല. ആ ഫോട്ടോ ഇല്ല എന്നറിഞ്ഞപ്പോള്‍ സത്യത്തില്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു.

ഷൂട്ടിങ്ങിനു പോകുമ്പോള്‍ ഞാന്‍ പലപ്പോഴും ലാലേട്ടന്റെ കൂടെ അദ്ദേഹത്തിന്റെ കാറില്‍ പോകാറുണ്ട്. അങ്ങനെ ഒരു യാത്രയില്‍ ഞാന്‍ ലാലേട്ടനോട് ഈ സങ്കടം പറഞ്ഞു. ആ ഫോട്ടോ കിട്ടാത്തതിലുള്ള എന്റെ പ്രയാസം മനസ്സിലാക്കിയ ലാലേട്ടന്‍ അതിനെന്താ നമുക്ക് അങ്ങനെ ഒരു ഫോട്ടോ എടുത്തു കളയാം എന്ന് പറഞ്ഞു.. പിറ്റേന്ന് ലാലേട്ടന്റെ കാരവാനില്‍ വെച്ച് സിന്നറ്റ് സേവിയര്‍ തന്നെ എടുത്തതാണ് ''. - സിദ്ധു പനയ്ക്കല്‍ കുറിച്ചു.

sidhu panakkal post about birthday in lucifer set

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES