മേക്കപ്പ് ശരിയായ രീതിയിലായിരിക്കണം. കൂടാതെ ബ്രാന്‍ഡ് പ്രോഡക്റ്റുകള്‍ ഉപയോഗിക്കാനും ശ്രദ്ധിക്കണം. മേക്കപ്പ് ശരിയായ രീതിയിലല്ലെങ്കില്‍ അത് പ്രായം കൂടുതലായി തോന്നുന്നതിന് ഇടയാക്കും. അത്തരത്തില്‍ മേക്കപ്പില്‍ സ്ഥിരമായി വരുത്തുന്ന തെറ്റുകള്‍ എന്തൊക്കെയെന്ന് അറിയാം.
1.ഇരുണ്ട ഷേഡുകള്‍ മേക്കപ്പില്‍ ഉപയോഗിക്കുക
നിങ്ങളുടെ ചര്‍മ്മത്തിന്റെ നിറം അനുസരിച്ചുള്ള ഷേഡുകള്‍ മുഖത്ത് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഇരുണ്ട നിറം കൂടുതലായി ഉപയോഗിക്കുന്നത് പ്രായം കൂടുതല്‍ തോന്നിക്കുന്നതിന് ഇടയാക്കും
2.ക്ഷീണിതയായിരിക്കുമ്പോള്‍ കടുത്ത നിറത്തിലുളള ഐഷാഡോ ഉപയോഗിക്കുന്നത് അത് കൂടുതല്‍ വ്യക്തമാകാന്‍ ഇടയാക്കും.
3.കണ്‍പീലികള്‍ കണ്ണിന് ചേരുന്ന വിധം ക്രമീകരിക്കുക. അതും അടുത്തടുത്ത് ക്രമീകരിക്കുക. അതു കണ്ണുകള്‍ക്ക് കൂടുതല്‍ ഭംഗി തോന്നുന്നതിന് ഇടയാക്കും.
4.മുകളിലത്തെ കണ്‍പീലിയില്‍ മസ്‌കാര ഉപയോഗിക്കുമ്‌ബോള്‍ കണ്ണിന് ഉണര്‍വ് തോന്നുന്നതിന് ഇടയാക്കും. എന്നാല്‍ താഴത്തെ കണ്‍പീലികളില്‍ മസ്‌കാര ഉപയോഗിക്കുമ്‌ബോള്‍ അത് കണ്ണിന് താഴെയുള്ള ചുളുവുകളും വരകളും വര്‍ദ്ധിക്കുന്നതിന് ഇടയാകും.
5.ഐലൈനര്‍ എഴുതുമ്പോള്‍ സോഫ്റ്റാക്കി എഴുതുക. അത് സ്വാഭാവിക ഭംഗി ലഭിക്കുന്നതിന് സഹായിക്കുന്നു. കടുപ്പിച്ച് എഴുതുന്നത് അഭംഗി ആയിരിക്കും.
6.ഫൗണ്ടേഷന്‍ ഇടുമ്പോള്‍ ചര്‍മ്മത്തിന് ചേരുന്ന ഫൗണ്ടേഷന്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. എന്നിരുന്നാല്‍ മാത്രമേ മേക്കപ്പിന് ഭംഗി തോന്നിക്കുകയുള്ളൂ. ആവശ്യത്തിന് മാത്രം ഉപയോഗിക്കുക.
7 കട്ടിയുള്ള പുരികം സ്വാഭാവിക ഭംഗി തോന്നിക്കും. പുരികം കട്ടിയില്ലാത്ത ഭാഗങ്ങളില്‍ ഐബ്രോകൊണ്ട് വരയ്ക്കുക. അത് പുരികത്തിന്‍ കറുപ്പ് നിറം ലഭിക്കുന്നതിന് സഹായിക്കും.
8കടുത്ത നിറത്തിലുള്ള ലിപ്പ്സ്റ്റിക്കുകള്‍ ഉപയോഗിക്കുന്നത്് പ്രായം കുറവായി തോന്നിക്കാന്‍ ഇടയാകും. എന്നാല്‍ തിളങ്ങന്ന ചുവപ്പ് നിറം ഉപയോക്കാതിരിക്കുന്നതാകും നല്ലത്.