ഒട്ടുമിക്ക ആളുകളും ലൈറ്റ് ഓണ്‍ ചെയ്ത് ഉറങ്ങുന്ന ശീലം ഉളളവരാണ്. പല കാരണങ്ങള്‍ കൊണ്ടാണ് ലൈറ്റ് ഓണ്‍ ആക്കി ഉറങ്ങുന്നത്. ചിലര്‍ ഓഫ് ചെയ്യാനുളള മടി കൊണ്ട് അങ്ങനെ ഉറങ്ങുമ്പോള്‍ മറ്റു ചിലര്‍ക്ക് ലൈറ്റ് ഓണ്‍ ചെയ്ത് ഉറങ്ങിയാ ലെ ഉറക്കം വരാറുളളു. എ്ന്നാല്‍ ബെഡ്‌റൂമില്‍ ലൈറ്റ് ഇട്ട് ഉറങ്ങുന്നത് ഉറക്കത്തിന് തടസ്സം വരുത്തുന്നുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഒരാള്‍ക്ക് കുറഞ്ഞത് ഏഴ് മണിക്കൂര്‍ വരെയെങ്കിലും ഉറക്കം ലഭിക്കണം എന്നാണല്ലോ. അപ്പോള്‍ ലൈറ്റ് ഇട്ടുള്ള കിടപ്പ് മൂലം ഉറക്കം നന്നായി ലഭിക്കില്ലത്രേ. ചെറിയ ബെഡ്ലാംപ് മുതല്‍ ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രകാശം വരെ ഉറക്കത്തിനു തടസ്സം നില്‍ക്കുന്നതാണ്. അതുകൊണ്ട് ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവയെല്ലാം ഓഫാക്കിയ ശേഷം കിടന്നു നോക്കൂ. നല്ല ഉറക്കം കിട്ടും.
മെലാടോണിന്‍ എന്ന ഹോര്‍മോണ്‍ ആണ് ശരീരത്തിലെ ഓട്ടോമാറ്റിക് ക്ലോക്ക്. നമ്മുടെ ഉറക്കം നിയന്ത്രിക്കുന്നത് ഈ ഹോര്‍മോണ്‍ ആണ്. ലൈറ്റ് ഇട്ടു കൊണ്ടുള്ള ഉറക്കം മെലാടോണിന്റെ ഉല്‍പാദനം കുറയ്ക്കും. ഉറങ്ങേണ്ട സമയത്ത് അനാവശ്യമായി ലൈറ്റിന്റെ സാന്നിധ്യം ഉണ്ടാകുന്നത് നമ്മുടെ തലച്ചോറിനെ ആശയക്കുഴപ്പത്തിലാക്കും. ഇത് ബോഡി ക്ലോക്കിനെ ബാധിക്കും. അങ്ങനെ ഉറക്കം ശരിയാകാതിരിക്കുമ്പോള്‍ അത് പ ല രോഗങ്ങള്‍ക്കും കാരണമാകും. ലൈറ്റുകളൊക്കെ പൂര്‍ണമായും ഓഫാക്കിയിട്ട് ഉറങ്ങുന്നതാണ് നല്ലതെന്നാണ് ശാസ്ത്രം പറയുന്നത്.