ഒട്ടുമിക്ക ആളുകളും ഉപയോഗിക്കുന്ന ഒന്നാണ് സണ്‍സ്‌ക്രീന്‍. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് ഭൂരിപക്ഷം ആളുകള്‍ക്കും അറിയില്ലെന്നതാണ് വാസ്തവം. കാരണം എന്തെന്നാല്‍ സണ്‍സ്‌ക്രീന്‍ ആവശ്യമായ അളവില്‍ പുരട്ടിയാല്‍ മാത്രമേ അവ പൂര്‍ണ്ണമായി സംരക്ഷണം നല്‍കുകയുള്ളു. ഇത് ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യമാണ്, പക്ഷേ ഈ കാര്യത്തില്‍ പലരും അജ്ഞരാണ്. സൂര്യനില്‍ നിന്ന് സംരക്ഷണം നേടാന്‍ സണ്‍സ്‌ക്രീന്‍ കുറച്ച് പുരട്ടുക അപ്പോള്‍ ജോലി തീര്‍ന്നു എന്ന മട്ടിലാണ് പലരും,ആവശ്യമായ അളവില്‍ പുരട്ടണം എന്നത് ചിന്തിക്കുന്നില്ല. ഇപ്പോള്‍ വിപണിയില്‍ ലഭിക്കുന്ന പല മേക്കപ്പ് വസ്തുക്കളിലും ക്രീമുകളിലും ടജഎ ഉണ്ട് എന്ന് രേഖപ്പെടുത്തിയിട്ടുള്ളതായി കാണാം, എന്നാല്‍ ആ ടജഎ ഗുണം ചെയ്യാറുണ്ടോ, അതായത് മേക്കപ്പ് ചെയ്യുന്നവര്‍ ടജഎ ഉള്ള ഫൗണ്ടേഷണ്‍ ആണ് ഉപയോഗിക്കുന്നത് അതിനാല്‍ വേറെ സണ്‍സ്‌ക്രീന്‍ വേണ്ട എന്ന് ചിന്തിക്കുന്നത് മണ്ടത്തരമാണ്, കാരണം ആവശ്യത്തിനുള്ള അളവ് നിങ്ങള്‍ പുരട്ടുന്നില്ല.
പൂര്‍ണ്ണ സംരക്ഷണം ലഭിക്കുന്നതിനായി മുഖത്തും കഴുത്തിലും പുരട്ടുവാനായി 1/2 ടീസ്പൂണ്‍ (ഏകദേശം 3ാഹ) സണ്‍സ്‌ക്രീന്‍ എന്‍്കിലും എടുക്കണം. അത് എല്ലാ ഭാഗവും ഒരുപോലെ കവര്‍ ചെയ്യുന്നത് പോലെ പുരട്ടണം, മസ്സാജ് ചെയ്യേണ്ട ആവശ്യമില്ല. പുരട്ടിയ ഉടനെ ഒരു വെളുത്ത പാട പോലെ കാണാം അത് ഒരു 3 മിനിട്ട് കൊണ്ട് മാഞ്ഞ് പൊയ്‌ക്കൊള്ളും. ഇത്രയും അളവില്‍ ഫൗണ്ടേഷണ്‍ പുരട്ടുന്നത് ഓര്‍ത്ത് നോക്കൂ, മുഖത്ത് പുട്ടി ഇട്ടത് പോലെ ഇരിക്കും, ഫൗണ്ടേഷന്‍ ഒരാഴ്ച്ചകൊണ്ട് തീരുകയും ചെയ്യും. മേക്കപ്പ് ഉപയോഗിക്കുന്നവര്‍ ആവശ്യമായ അളവില്‍ സണ്‍സ്‌ക്രീന്‍ പുരട്ടിയ ശേഷം ഒരു 2 മിനിട്ട് കാത്തിരുന്നതിന് ശേഷം അതിനു മുകളില്‍ മേക്കപ്പ് ചെയ്യാം. സ്ഥിരം മോയിശ്ചറൈസര്‍ പുരട്ടുന്നവര്‍ ആദ്യം അത് പുരട്ടിയിട്ട് മുകളില്‍ വേണം സണ്‍സ്‌ക്രീന്‍ പുരട്ടാന്‍. കാരണം സണ്‍സ്‌ക്രീന് മുകളില്‍ പുരട്ടുന്നവയ്ക്ക് ചര്‍മ്മത്തിലേക്ക് ആഴ്ന്നിറങ്ങാന്‍ സാധിക്കില്ല, സണ്‍സ്‌ക്രീന്‍ ഒരു മതിലായി പ്രവര്‍ത്തിച്ച് ചര്‍മ്മത്തിലേക്ക് ഒന്നും കടത്തി വിടാതെ തടഞ്ഞു നിര്‍ത്തും. അതിനാല്‍ ചര്‍മ്മത്തിലേക്ക് ആഴ്ന്നിറങ്ങാനായി പുരട്ടുന്ന മോയിശ്ചറൈസര്‍,സീറം തുടങ്ങിയവ സണ്‍സ്‌ക്രീന് മുന്‍പായി പുരട്ടണം മേക്കപ്പ് മുതലായവ സണ്‍സ്‌ക്രീന്‍ കഴിഞ്ഞ് പുരട്ടണം.