സൗന്ദര്യ സംരക്ഷണത്തിന് ഇനി ശർക്കര; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Malayalilife
topbanner
സൗന്ദര്യ സംരക്ഷണത്തിന് ഇനി ശർക്കര; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സൗന്ദര്യ സംരക്ഷണം ജീവിതത്തിന്റെ ഒരു ഭാഗമായി കൊണ്ട് പോകുന്നവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും. അതുകൊണ്ട് തന്നെ നിരവധി മാർഗ്ഗങ്ങളാണ് സൗന്ദര്യം സംരക്ഷിക്കുന്ന കാര്യത്തിൽ നാം പരീക്ഷിച്ച് നോക്കാറുള്ളത്. എന്നാൽ അതിന് വേണ്ടി ഇനി പാർളറുകളിൽ പോയി സമയം കളയണം എന്നില്ല. വീട്ടിൽ നിന്ന് കൊണ്ട് തന്നെ സൗന്ദര്യം ഇനി നമുക്ക് സംരക്ഷിക്കാൻ സാധിക്കുന്നു. അതിനായി ഇനി വെറും ശർക്കര മാത്രം മതി. ഇവ കൊണ്ട് എങ്ങനെ സൗന്ദര്യം സംരക്ഷിക്കാം എന്ന് നോക്കാം.

ആദ്യമേ തന്നെ ഒരു ടേബിൾ സ്‌പൂൺ ശർക്കരയും ഒരു ടീസ്‌പൂൺ തേനും കുറച്ച് നാരങ്ങ നീരും എടുക്കുക. ഈ മൂന്ന് ചേരുവകളും ഒരു പാത്രത്തിലേക്ക് പകർത്തി നന്നായി ഇളക്കി യോജിപ്പിച്ചെടുക്കേണ്ടതാണ്. അതിന് ശേഷം തയ്യാറാക്കിയ ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടി ഏകദേശം 10 മിനിറ്റ് നേരം വയ്‌ക്കുക. പിന്നാലെ ഇളം ചൂടുള്ള വെള്ളത്തിൽ മുഖം കഴുകുക.  ഈ പ്രക്രിയ ആഴ്‌ചയിൽ ഒന്നോ രണ്ടോ തവണ ആവർത്തിക്കാം. ചർമ്മത്തെ ഈ ഫേയ്സ് മാസ്‌കിൽ അടങ്ങിയിട്ടുള്ള തേൻ  മൃദുവാക്കുന്നു, നാരങ്ങ ചർമ്മത്തെ ശുദ്ധീകരിക്കും. ചർമ്മത്തിന്റെ യുവത്വം നിലനിർത്തുകയും ചെയ്യുന്നു.

Read more topics: # beauty tips,# for face
beauty tips for face

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES