മുഖത്തെ നിറം കുറയുന്നത് എല്ലാവര്‍ക്കും വിഷമമുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ മുഖ സൗന്ദര്യം കൂട്ടാന്‍ പല പൊടികൈകളും പരീക്ഷിക്കാറുമുണ്ട്. മുഖം മിനുക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്കായി ഇതാ ചില നുറുങ്ങ് വിദ്യകള്‍..
*മഞ്ഞള്‍പ്പൊടിയും നാരങ്ങാനീരും തൈരും ചേര്‍ത്ത് മുഖത്ത് പുരട്ടി അര മണിക്കൂറിനു ശേഷം കഴുകിക്കളയുക. ഇത് ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കും.
*ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് തൈരില്‍ ചേര്‍ത്ത് മുഖത്ത് പുരട്ടുക. ഇതും ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം വീണ്ടെടുക്കാന്‍ സഹായിക്കും.
*ഉരുളക്കിഴങ്ങ് അരച്ചെടുത്ത് മുഖത്ത് പുരട്ടിയാല്‍ നിറം വര്‍ദ്ധിക്കും. സൗന്ദര്യ സംരക്ഷണത്തിന് ഉരുളക്കിഴങ്ങ് വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
*വെള്ളരിക്കാ നീരും തേനും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഏറ്റവും നല്ല വഴിയാണിത്. വെള്ളരിക്ക നല്ലൊരു ബ്ലീച്ചിങ് ഏജന്റാണ് എന്നതും സത്യമാണ്.
*ബദാം അരച്ച് പച്ചപ്പാലില്‍ മിക്സ് ചെയ്ത് മുഖത്ത് പുരട്ടുന്നത് നിറം കൂട്ടും. മാത്രമല്ല കണ്‍തടങ്ങളിലെ കറുപ്പകറ്റാന്‍ ഏറ്റവും നല്ല വഴിയാണ് ഇത്.