ദൈനംദിന ജോലിത്തിരക്കും പ്രായം കൂടുന്നതുമൊക്കെ ചേര്‍ന്ന് മുഖത്തിലെ സൗന്ദര്യം കുറയുന്നു എന്ന് പലരും പരാതിപ്പെടാറുണ്ട്. ബ്യൂട്ടിപാര്‍ലറുകളിലേക്ക് പോകാനുള്ള സമയവും ചിലവുമില്ലാത്തവര്‍ക്കായി ഒരു ലളിതമായ പരിഹാരമാണ് ഈ വീട്ടിലുണ്ടാക്കാവുന്ന അത്ഭുത ക്രീം. ഈ ക്രീം സ്ഥിരമായി ഉപയോഗിച്ചാല്‍ മുഖത്തിലെ ചുളിവുകള്‍ കുറയുകയും, ചര്‍മ്മം വീണ്ടും തിളക്കവും യുവത്വവും നേടുകയും ചെയ്യും.
തയാറാക്കാന്‍ വേണ്ട ചേരുവകള്‍:
വാസലൈന്‍ - 2 ടീസ്പൂണ്‍
ഒലിവ് ഓയില്‍ അല്ലെങ്കില്‍ ആല്‍മണ്ട് ഓയില്‍ - 1 ടേബിള്‍സ്പൂണ്‍
തേന്‍ - 1 ടീസ്പൂണ്‍
ഒരു മുട്ടയുടെ മഞ്ഞക്കരു
പഴുത്ത അവോക്കാഡോ - 1 എണ്ണം
തയാറാക്കുന്ന വിധം:
ആദ്യം വാസലൈന്‍ അല്പം ചൂടാക്കി മൃദുവാക്കുക. അതിലേക്ക് തേന്‍, എണ്ണ, അവോക്കാഡോ എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. അവസാനമായി മുട്ടയുടെ മഞ്ഞക്കരു ചേര്‍ത്ത് പേസ്റ്റ് രൂപം വരുന്നത് വരെ ഇളക്കിക്കൊണ്ടിരിക്കുക. മിശ്രിതം തയ്യാറായ ശേഷം ഒരു കുപ്പിയില്‍ ഒഴിച്ച് നന്നായി ഷേക്ക് ചെയ്യുക.
ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്:
ക്രീം തയ്യാറാക്കിയ ശേഷം അഞ്ച് മിനിറ്റ് നേരം വിശ്രമിക്കാന്‍ വിടുക.
മുഖം നന്നായി കഴുകി വൃത്തിയാക്കി വൃത്താകൃതിയില്‍ മസ്സാജ് ചെയ്ത് ക്രീം പുരട്ടുക.
അരമണിക്കൂര്‍ കഴിഞ്ഞ് ശുദ്ധജലത്തില്‍ മുഖം കഴുകിക്കോളുക.
മുഴുവന്‍ നാച്ചുറല്‍ ചേരുവകളുപയോഗിച്ചാണ് ഈ ക്രീം ഉണ്ടാക്കുന്നത്. അതിനാല്‍ ചര്‍മ്മത്തിന് അപകടമില്ലാതെ ചുളിവുകള്‍ കുറയ്ക്കാനും തിളക്കമുള്ള ചര്‍മ്മം ലഭിക്കാനും ഈ വീട്ടുവൈദ്യം സഹായകമാകും.