Latest News

'പെട്ടിയുടെ കോലം കണ്ടു ഞാന്‍ ഞെട്ടി, ഇത് കൊറച്ച് കഠിനമായിപ്പോയി.. പരിഭവണ്ട്... പരാതില്ല്യ'; റാപ്പ് ചെയ്ത് ഭദ്രമാക്കി അയച്ച മൊതല്....ദേ കെടക്ക്ണ്.; അമ്മ' അയച്ച ഓണക്കിറ്റ് പെട്ടി പൊട്ടി; കുറിപ്പുമായി മുഹമ്മദ് മുസ്തഫ 

Malayalilife
 'പെട്ടിയുടെ കോലം കണ്ടു ഞാന്‍ ഞെട്ടി, ഇത് കൊറച്ച് കഠിനമായിപ്പോയി.. പരിഭവണ്ട്... പരാതില്ല്യ'; റാപ്പ് ചെയ്ത് ഭദ്രമാക്കി അയച്ച മൊതല്....ദേ കെടക്ക്ണ്.; അമ്മ' അയച്ച ഓണക്കിറ്റ് പെട്ടി പൊട്ടി; കുറിപ്പുമായി മുഹമ്മദ് മുസ്തഫ 

താരസംഘടനയായ 'അമ്മ'യില്‍ നിന്ന് വീട്ടിലേയ്ക്ക് അയച്ച ഓണക്കിറ്റിന്റെ അവസ്ഥ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് നടനും സംവിധായകനുമായ മുഹമ്മദ് മുസ്തഫ. സംഘടനയയച്ച കിറ്റിന്റെ പെട്ടി പൊട്ടിപ്പൊളിഞ്ഞിരിക്കുന്നതായും, അതിലുണ്ടായിരുന്ന കുറച്ചു സാധനങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും താരം വ്യക്തമാക്കുന്നു. കൊറിയര്‍ സര്‍വീസ് നടത്തിയ കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഇതിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 

പൊട്ടിപ്പൊളിഞ്ഞ കിറ്റിന്റെ ചിത്രങ്ങള്‍ സഹിതമാണ് മുസ്തഫ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ഈ വിഷയം പുറത്തുവിട്ടത്. ചേലാരി ഡി.ടി.ഡി.സി. (DTDC) കൊറിയര്‍ സര്‍വീസ് വഴിയായിരുന്നു 'അമ്മ' സംഘടന അംഗങ്ങള്‍ക്കായി ഓണക്കിറ്റ് അയച്ചുനല്‍കിയിരുന്നത്. എന്നാല്‍ സമ്മാനമായി എത്തിയ കിറ്റിന്റെ അവസ്ഥ കണ്ട് താന്‍ ഞെട്ടിപ്പോയെന്ന് താരം പറയുന്നു. 

 ''അമ്മ സംഘടനയില്‍ നിന്ന് വന്ന ഓണക്കിറ്റ് ആണ്. പെട്ടിയുടെ കോലം കണ്ടു ഞാന്‍ ഞെട്ടി. പെട്ടി പൊട്ടിയിരിക്കുണു... കുറച്ച് സാധനങ്ങള്‍ പോയിരിക്ക്ണു.. പോട്ടെ സാരല്യ. പക്ഷേ സര്‍വീസ്... വീട്ടിലെത്തിക്കേണ്ടതാണ്, അതിനാളില്ല. ഒരു ലെറ്റര്‍ ആണേല്‍ പോലും ഞാന്‍ അവിടെ പോയി വാങ്ങാറാണ് പതിവ്. 

നാട്ടിലുള്ളപ്പോ അതൊരു ബുദ്ധിമുട്ടല്ല. ഹ്‌ഹോ ഇത് കൊറച്ച് കഠിനമായിപ്പോയി. റാപ്പ് ചെയ്ത് ഭദ്രമാക്കി അയച്ച മൊതല്... ദേ കെടക്ക്ണ്. പരിഭവണ്ട്... പരാതില്ല്യ. ഡിറ്റിഡിസി കൊറിയര്‍ സര്‍വീസ് ചേലാരി''- എന്നാണ് മുസ്തഫ തന്റെ കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.

musthafa onam kit Issue

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES