കഴിഞ്ഞദിവസമാണ് നടി ഷക്കീല അനിയന്ത്രിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം കഴുത്തിന് സര്‍ജറി ചെയ്യുന്നതിലേക്ക് നയിച്ചതിനേക്കുറിച്ചു തുറന്നുപറഞ്ഞത്. യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം നടി വ്യക്തമാക്കിയത്. ഇപ്പോളിതാ തന്റെ രോഗാവസ്ഥയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തുകയാണ് നടി.
തുടര്‍ച്ചയായി നാല് മുതല്‍ അഞ്ച് മണിക്കൂര്‍ വരെ മൊബൈലിലും പ്ലേസ്റ്റേഷനിലും ഗെയിമുകള്‍ കളിച്ചതും, ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും നീണ്ട നേരം വീഡിയോകള്‍ കണ്ടതുമാണ് ഒടുവില്‍ ശസ്ത്രക്രിയയിലേക്ക് നയിച്ചതെന്ന് ഷക്കീല.കിടക്കയില്‍ കിടന്നുകൊണ്ട് മണിക്കൂറുകളോളം മൊബൈല്‍ ഫോണിലും പ്ലേസ്റ്റേഷനിലും ഗെയിമുകള്‍ കളിച്ചതിനെ തുടര്‍ന്ന് തനിക്ക് സെര്‍വിക്കല്‍ സ്‌പൈന്‍ ശസ്ത്രക്രിയ നടത്തേണ്ടി വന്നതായി വെളിപ്പെടുത്തി നടി ഷക്കീല. തുടര്‍ച്ചയായി നാല് മുതല്‍ അഞ്ച് മണിക്കൂര്‍ വരെ മൊബൈലിലും പ്ലേസ്റ്റേഷനിലും ഗെയിമുകള്‍ കളിച്ചതും, ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും നീണ്ട നേരം വീഡിയോകള്‍ കണ്ടതുമാണ് ഒടുവില്‍ ശസ്ത്രക്രിയയിലേക്ക് നയിച്ചതെന്ന് ഷക്കീല വെളിപ്പെടുത്തി.
അഭിമുഖത്തിലാണ് ഈ ദുശ്ശീലങ്ങള്‍ കഴുത്തിലെ ഡിസ്‌ക് പ്രശ്‌നത്തിന് കാരണമായതിനെക്കുറിച്ച് ഷക്കീല തുറന്നുപറഞ്ഞത്: 'ഞാന്‍ മൊബൈലിലും പ്ലേസ്റ്റേഷനിലും 4-5 മണിക്കൂര്‍ ഗെയിമുകള്‍ കളിക്കുകയും ഇന്‍സ്റ്റാഗ്രാമിലും യൂട്യൂബിലും വീഡിയോകള്‍ കാണുകയും ചെയ്യുമായിരുന്നു. ഗെയിമുകള്‍ കളിക്കുന്നത് എനിക്ക് സന്തോഷവും നല്ലൊരു അനുഭവവുമായിരുന്നു. എന്നാല്‍ ഒരേ രീതിയില്‍, പ്രത്യേകിച്ച് കിടക്കയില്‍ ഒരു വശം ചരിഞ്ഞു കിടന്നുകൊണ്ട് മണിക്കൂറുകളോളം ചെലവഴിച്ചത് കാലക്രമേണ എന്റെ സെര്‍വിക്കല്‍ സ്‌പൈനിനെ ബാധിച്ചു. വേദന കഠിനമായപ്പോള്‍ ഞാന്‍ ആശുപത്രിയില്‍ പോയി, ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷം ശസ്ത്രക്രിയ മാത്രമാണ് ഇതിനുള്ള ഏക പ്രതിവിധി എന്ന് നിര്‍ദ്ദേശിച്ചു.'
ശസ്ത്രക്രിയ കൂടാതെ ഈ അവസ്ഥ മാറില്ലെന്ന് മനസ്സിലായതോടെയാണ് താന്‍ സര്‍ജറിയ്ക്ക് സമ്മതം മൂളിയതെന്നും ഷക്കീല പറഞ്ഞു. ശസ്ത്രക്രിയയ്ക്കിടെ, പ്രശ്‌നം ബാധിച്ച ഭാഗം സുരക്ഷിതമാക്കാന്‍ ഡോക്ടര്‍മാര്‍ രണ്ട് കശേരുക്കള്‍ക്കിടയില്‍ ഒരു ടൈറ്റാനിയം ചിപ്പ് ഘടിപ്പിക്കുകയും സ്‌ക്രൂകള്‍ ഉപയോഗിച്ച് ഉറപ്പിക്കുകയും ചെയ്തു. മൂന്ന് ലക്ഷം രൂപയായിരുന്നു ശസ്ത്രക്രിയയുടെ ചിലവ്. 'രണ്ട് എല്ലുകള്‍ക്കിടയില്‍ നിന്ന് എന്തോ പുറത്തേക്ക് വന്നു. അവര്‍ ഇപ്പോള്‍ അവിടെ ഒരു ടൈറ്റാനിയം ചിപ്പ് ഘടിപ്പിച്ച് സ്‌ക്രൂകള്‍ ഇട്ടു,' ഷക്കീല പറഞ്ഞു. 'സത്യത്തില്‍, ഇതൊരു അനാവശ്യ ചിലവാണ്. പണത്തിന്റെ കാര്യം പോട്ടെ, ഇതിലൂടെ അനുഭവിക്കേണ്ടി വന്ന കഠിനമായ വേദനയും ദുരിതവും പറഞ്ഞറിയിക്കാനാവാത്തതാണ്,' അവര്‍ കൂട്ടിച്ചേര്‍ത്തു.
അമിതമായ ഫോണ്‍ ഉപയോഗത്തിനെതിരെ പ്രേക്ഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും അവര്‍ ഈ അഭിമുഖം ഉപയോഗപ്പെടുത്തി. പ്രത്യേകിച്ച് കുട്ടികളുടെ സ്‌ക്രീന്‍ ടൈം രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് ഷക്കീല അഭ്യര്‍ത്ഥിച്ചു. 'ആവശ്യമായ കാര്യങ്ങള്‍ക്ക് മാത്രം ഫോണ്‍ ഉപയോഗിക്കുക. അനാവശ്യ വീഡിയോകള്‍ കാണുന്നത് ഒഴിവാക്കുക, എന്റെ വീഡിയോകള്‍ ആണെങ്കില്‍ പോലും കാണരുത്; ഉപകാരപ്രദമായവ മാത്രം കാണുക. ഇല്ലെങ്കില്‍ 3 ലക്ഷം രൂപയും പോകും, ഒപ്പം കഠിനമായ വേദന അനുഭവിക്കുകയും ചെയ്യേണ്ടി വരും,' അവര്‍ പറഞ്ഞു.