Latest News

ഞാന്‍ വളരെ സമാധാനത്തിലാണ്; സന്തോഷവതിയാണ്; സുരക്ഷിതത്വം തോന്നുന്നുണ്ട്; മുന്നോട്ട് പോകണം, സമാധാനത്തോടെ ജീവിക്കണം; ഇനിയും മുന്നോട്ട്; കൂടുതല്‍ ഉയരങ്ങളിലേക്ക്; അതും തികച്ചും ഒറ്റയ്ക്ക്; ജീവക്ക് പിന്നാലെ വേര്‍പിരിയല്‍ ഉറപ്പിച്ച് അപര്‍ണയും

Malayalilife
 ഞാന്‍ വളരെ സമാധാനത്തിലാണ്; സന്തോഷവതിയാണ്; സുരക്ഷിതത്വം തോന്നുന്നുണ്ട്; മുന്നോട്ട് പോകണം, സമാധാനത്തോടെ ജീവിക്കണം; ഇനിയും മുന്നോട്ട്; കൂടുതല്‍ ഉയരങ്ങളിലേക്ക്; അതും തികച്ചും ഒറ്റയ്ക്ക്; ജീവക്ക് പിന്നാലെ വേര്‍പിരിയല്‍ ഉറപ്പിച്ച് അപര്‍ണയും

സമൂഹമാധ്യമങ്ങളില്‍ സുപരിചിതരായ താരദമ്പതികളാണ് അവതാരകനായ ജീവയും ഇന്‍ഫ്‌ളുവന്‍സറായ അപര്‍ണ തോമസും. ഇരുവരും വേര്‍പിരിഞ്ഞ് കഴിയുകയാണെന്ന തരത്തില്‍ അടുത്തിടെ ചില അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങളും ഇവര്‍ അടുത്തിടെയായി പങ്കുവെയ്ക്കാറില്ല. സോഷ്യല്‍മീഡിയയില്‍ ഇരുവരുടെയും വേര്‍പിരിയല്‍ വാര്‍ത്ത പ്രചരിച്ചതോടെ  ജീവ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി എത്തിയിരുന്നു. 

ഇപ്പോഴിതാ ഇത്തരം സംശയങ്ങളെ ശരി വെയ്ക്കുന്ന തരത്തില്‍ അപര്‍ണ നല്‍കിയ ഒരു മറുപടിയും ശ്രദ്ധ നേടുകയാണ്. 'ഇതോടെ, ഈ ഒരു അധ്യായം അവസാനിക്കുകയാണ്' എന്ന തലക്കെട്ടോടെയാണ് അപര്‍ണ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.  നിങ്ങളില്‍ പലരും എന്നില്‍ നിന്ന് കാര്യങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയായിരുന്നു എന്ന് അറിയാമെന്നും, അതുകൊണ്ടാണ് നേരിട്ട് സംസാരിക്കുന്നതെന്നും അപര്‍ണ കുറിച്ചു.
        
നിങ്ങളില്‍ പലരും എന്നില്‍ നിന്ന് കാര്യങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയായിരുന്നു എന്ന് എനിക്കറിയാം. അതുകൊണ്ടാണ് ഞാന്‍ നേരിട്ട് നിങ്ങളോട് സംസാരിക്കുന്നത്. അതെ, ഈ വിവാഹബന്ധം അവസാനിച്ചിരിക്കുകയാണ്. സത്യത്തില്‍ എനിക്കിത് തുടരാന്‍ താല്‍പര്യവുമുണ്ടായിരുന്നില്ല. ഇത് രണ്ടുപേര്‍ക്കും എളുപ്പമുള്ള ഒരു തീരുമാനമായിരുന്നില്ല എന്ന് എനിക്കറിയാം, എന്നാല്‍ എനിക്ക് വേണ്ടി എനിക്ക് എടുക്കേണ്ടി വന്ന ഒരു തീരുമാനമായിരുന്നു ഇത്.

ഇന്ന്, പൂര്‍ണ മനസ്സോടെ എനിക്ക് പറയാന്‍ കഴിയും ഞാന്‍ വളരെ സമാധാനത്തിലാണ്. ഞാന്‍ സന്തോഷവതിയാണ്, എനിക്ക് സുരക്ഷിതത്വം തോന്നുന്നുണ്ട്, ഒപ്പം വളരെക്കാലത്തിന് ശേഷം എന്റെ മനസ്സ് ഒരുപാട് ഭാരം കുറഞ്ഞതായും അനുഭവപ്പെടുന്നു. എന്താണ് സംഭവിച്ചത് എന്ന് വിശദീകരിക്കാനോ ഓരോ കാര്യങ്ങളും തുറന്നുപറയാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല, കാരണം ചില കാര്യങ്ങള്‍ തികച്ചും വ്യക്തിപരമാണ്.എനിക്ക് മുന്നോട്ട് പോകണം, സമാധാനത്തോടെ ജീവിക്കണം.

ദയവായി ഞങ്ങളുടെ സ്വകാര്യതയെ മാനിക്കുകയും ആ ഒരു വ്യക്തിഗത ഇടം നല്കുകയും ചെയ്യണമെന്ന് അപേക്ഷിക്കുന്നു. ഇത്രമാത്രമാണ് ഞാന്‍ ആവശ്യപ്പെടുന്നത്. നിങ്ങള്‍ ഇത് മനസ്സിലാക്കുമെന്ന് കരുതുന്നു.'- അപര്‍ണ തോമസ് കുറിച്ചു.
          
ഹലോ 32.. പാഠങ്ങളുടെയും വളര്‍ച്ചയുടെയും കരുത്തിന്റെയും ഒരു വര്‍ഷം. എന്നെത്തന്നെ വിശ്വസിക്കാനും, എന്റെ ഊര്‍ജം കാത്തുസൂക്ഷിക്കാനും, തുടര്‍ന്നും മുന്നോട്ട് പോകാനും ഞാന്‍ പഠിച്ചു. ഇനിയും മുന്നോട്ട്... കൂടുതല്‍ ഉയരങ്ങളിലേക്ക്... അതും തികച്ചും ഒറ്റയ്ക്ക്'', എന്നായിരുന്നു പിറന്നാള്‍ ദിനത്തില്‍ അപര്‍ണയുടെ കുറിപ്പ്. 

നാളെ നിങ്ങളുടെ വിവാഹ വാര്‍ഷികമല്ലേ എന്നായിരുന്നു ഈ പോസ്റ്റിനു താഴെ ഒരാള്‍ കമന്റ് ചെയ്തത്. അതൊക്കെ പണ്ട് എന്നായിരുന്നു അപര്‍ണ ഇതിനു നല്‍കിയ മറുപടി. ഇതിനു താഴെ അപര്‍ണയുടെയും ജീവയുടെയും നിരവധി ആരാധകര്‍ വിഷമം പങ്കുവെയ്ക്കുന്നുണ്ട്.

''ഇത് കേള്‍ക്കുമ്പോള്‍ വളരെയധികം സങ്കടമുണ്ട്. നിങ്ങളെ രണ്ടുപേരെയും ഒരുമിച്ച് കാണാന്‍ എനിക്ക് വലിയ ഇഷ്ടമായിരുന്നു. രണ്ടുപേര്‍ക്കും പരസ്പരം സംസാരിച്ച് തീര്‍ക്കാവുന്ന പ്രശ്‌നമേ ഉള്ളൂവെങ്കില്‍, ദയവായി അത് സംസാരിച്ച് പരിഹരിക്കാന്‍ ശ്രമിക്കുക. വേര്‍പിരിയാതിരിക്കാന്‍ നോക്കുക. ഒപ്പം എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍'', ഇരുവരുടെയും അഭ്യുദയകാംക്ഷികളില്‍ ഒരാളുടെ കമന്റ്.

Read more topics: # അപര്‍ണ ജീവ
aparna thomas about divorce

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES