ചിക്കന് കാന്‍സറിന് കാരണമാകുമെന്ന് ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുടെ പഠനം. ചിക്കന്‍ കഴിക്കുന്ന 475,000 പേരില്‍ എട്ട് വര്‍ഷം കൊണ്ട് നടത്തിയ പഠനത്തിലൂടെയാണ് സര്‍വകലാശാല ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്. ഇതില്‍ 23,000 പേര്‍ക്കും കാന്‍സര്‍ ബാധയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ചിക്കന്‍ കഴിക്കുന്നവരിലെ കാന്‍സര്‍ ബാധയെ കുറിച്ച് മാത്രമായിരുന്നു പഠനവിഷയമായി എടുത്തിരുന്നത്. എന്നാല്‍ ഇതിലേക്ക് നയിക്കുന്ന കാര്യങ്ങളെ സംബന്ധിച്ച് വ്യക്തത ഇല്ല.
മറ്റ് ഇറച്ചികളില്‍ നിന്നും സുരക്ഷിതമായ മാംസമായാണ് ഇതുവരെ ചിക്കനെ കണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ വെച്ച് ചിക്കനും ആരോഗ്യത്തിന് ഉയര്‍ത്തുന്നത് ഗുരുതര വെല്ലുവിളിയാണ്. ചിക്കന്‍ സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ രക്താര്‍ബുദം മുതല്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ വരെ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്
ഇറച്ചി കോഴികള്‍ക്ക് നല്‍കുന്ന തീറ്റയില്‍ ചേര്‍ക്കുന്ന ആര്‍സനിക് എന്ന രാസവസ്തുവാണ് കാന്‍സറിലേക്കു നയിക്കുന്നതായി നേരത്തേ അമേരിക്കയില്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. കോഴിയുടെ ഭാരം കൂട്ടാനും ഇറച്ചിയുടെ കളറു കൂട്ടാനുമാണ് കോഴികള്‍ക്ക് ആര്‍സനിക് നല്‍കുന്നത്. ആര്‍സനിക് ചേര്‍ന്ന ചിക്കന് ഇളം പിങ്ക് നിറമായിരിക്കും. അമേരിക്കയില്‍ വില്‍പന നടത്തുന്ന ചിക്കനില്‍ ആര്‍സനിക്ക് അടങ്ങിയിട്ടുണ്ടെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്ഡിഎ) സാക്ഷ്യപ്പെടുത്തുന്നു