Latest News

'ഞാന്‍ ഒഴിവാക്കിയതല്ല, അന്ന് ഒരേസമയം രണ്ട് സിനിമകള്‍ ചെയ്യുകയായിരുന്നു'; എനിക്ക് കിട്ടിയത് ഗീതുവിന്റെ വേഷം; 'തെങ്കാശിപ്പട്ടണം' നഷ്ടമാകാന്‍ കാരണം വെളിപ്പെടുത്തി നടി അഭിരാമി 

Malayalilife
 'ഞാന്‍ ഒഴിവാക്കിയതല്ല, അന്ന് ഒരേസമയം രണ്ട് സിനിമകള്‍ ചെയ്യുകയായിരുന്നു'; എനിക്ക് കിട്ടിയത് ഗീതുവിന്റെ വേഷം; 'തെങ്കാശിപ്പട്ടണം' നഷ്ടമാകാന്‍ കാരണം വെളിപ്പെടുത്തി നടി അഭിരാമി 

മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് തെന്നിന്ത്യയിലെ മുന്‍നിര നായികയായി മാറിയ നടിയാണ് അഭിരാമി. അടൂര്‍ ഗോപാലകൃഷ്ണന്റെ 'കഥാപുരുഷന്‍' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം മലയാളത്തിലും തമിഴിലുമായി നിരവധി ഹിറ്റുകളാണ് സമ്മാനിച്ചത്. വിവാഹശേഷമുള്ള ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഇപ്പോള്‍ സിനിമയില്‍ വീണ്ടും സജീവമായിരിക്കുകയാണ് അഭിരാമി. 

തന്റെ കരിയറില്‍ നഷ്ടപ്പെട്ട ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായ 'തെങ്കാശിപ്പട്ടണം' കൈവിട്ടുപോകാനുള്ള കാരണം വ്യക്തമാക്കുകയാണ് താരം ഇപ്പോള്‍. 'ക്ലബ് എഫ്.എമ്മിന്' നല്‍കിയ അഭിമുഖത്തിലാണ് അഭിരാമി ഇക്കാര്യം തുറന്നുപറഞ്ഞത്. തെങ്കാശിപ്പട്ടണം താന്‍ ബോധപൂര്‍വ്വം ഒഴിവാക്കിയതല്ലെന്നും, ഡേറ്റ് പ്രശ്‌നങ്ങള്‍ കാരണമാണ് ആ ചിത്രം ചെയ്യാന്‍ സാധിക്കാതെ പോയതെന്നും താരം വ്യക്തമാക്കി. 

'തെങ്കാശിപ്പട്ടണം ഞാന്‍ ഒഴിവാക്കിയതല്ല, ചെയ്യാന്‍ സമയം കിട്ടാത്തതു കൊണ്ടായിരുന്നു. അന്ന് ഞാന്‍ ഒരേസമയം രണ്ട് സിനിമകള്‍ ചെയ്യുന്ന സമയമാണ്. ഒന്ന് മലയാളത്തില്‍ മേലെവാരത്തെ മാലാഖക്കുട്ടികള്‍ എന്ന സിനിമയായിരുന്നു. മറ്റൊന്ന് തമിഴിലിയോ കന്നഡയിലോ ആയിരുന്നു. തെങ്കാശിപ്പട്ടണം 60 ദിവസത്തോളമാണ് ഷൂട്ട് പറഞ്ഞത്. എന്റെ കുറേയധികം ദിവസങ്ങള്‍ അവര്‍ ചോദിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് ഡേറ്റ് ഒത്തുവരാതെ വന്നപ്പോള്‍ ചെയ്യാന്‍ പറ്റിയില്ല' -അഭിരാമി പറയുന്നു. 

ചിത്രത്തില്‍ ഗീതു മോഹന്‍ദാസ് അവതരിപ്പിച്ച വേഷമാണ് തനിക്ക് ആദ്യം ലഭിക്കേണ്ടിയിരുന്നതെന്നും എന്നാല്‍ ആ വേഷം ഗീതു വളരെ മനോഹരമാക്കിയെന്നും താരം കൂട്ടിച്ചേര്‍ത്തു. ചിത്രത്തിലെ മൂന്ന് സ്ത്രീ കഥാപാത്രങ്ങളും വളരെ മികച്ചതാണെന്നും ചിന്നുവും കാവ്യ മാധവനും ഗീതുവും തങ്ങളുടെ വേഷങ്ങള്‍ വളരെ നന്നായി ചെയ്തുവെന്നും അഭിരാമി അഭിനന്ദിച്ചു.

Read more topics: # അഭിരാമി
abhirami reveals the reason behind thenkashipattanam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES