Latest News

സ്വാദിഷ്ടമായ ഉണ്ണിയപ്പം ഉണ്ടാക്കാം!

Malayalilife
സ്വാദിഷ്ടമായ ഉണ്ണിയപ്പം ഉണ്ടാക്കാം!

ചേരുവകൾ

പച്ചരി - 2 കപ്പ് (450 ഗ്രാം)
ശർക്കര - 350 ഗ്രാം
ചെറുപഴം - 2 എണ്ണം
തരി/റവ - 1 ടീസ്പൂൺ
ഗോതമ്പ് പൊടി - 2 ടീസ്പൂൺ
തേങ്ങ കൊത്ത് - ഇഷ്ടാനുസരണം
നെയ്യ് - 2 ടേബിൾ സ്പൂൺ
ഏലയ്ക്ക - 3-4 എണ്ണം
കറുത്ത എള്ള് - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പച്ചരി 4 - 5 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക.ഒരു കപ്പ് വെള്ളത്തിൽ ശർക്കര നന്നായി ഉരുക്കി എടുക്കുക.ഇത് ചൂടാറാൻ വയ്ക്കുക.പച്ചരി നന്നായി കഴുകി വെള്ളം ഇല്ലാതെ മിക്സിയിൽ ഇട്ട് ശർക്കര പാനിയും,ആവശ്യത്തിന് ഉപ്പ് ചേർത്ത് ചെറിയ തരുതരിപ്പായി ദോശമാവിന്റെ കട്ടിയിൽ അരച്ചെടുക്കുക.ബാക്കി വന്ന ശർക്കര പാനി ചേർത്ത് പഴം മിക്സിയിൽ നന്നായി അരച്ച് എടുക്കാം.അരച്ച് വച്ചിരിക്കുന്ന മാവിൽ പഴം അരച്ചത്, റവ,ഗോതമ്പ് പൊടി,ഏലയ്ക്ക പൊടി ചേർത്ത് നന്നായി മിക്സ് ചെയ്ത് ചുരുങ്ങിയത് 7 മണിക്കൂർ അടച്ച് വയ്ക്കുക.ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് നെയ്യ് ഒഴിച്ച് ചെറുതായി അരിഞ്ഞ തേങ്ങ കൊത്ത് ബ്രൗൺ നിറത്തിൽ ഫ്രൈ ചെയ്ത് മാവിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യുക.ഇതിലേക്ക് ആവശ്യത്തിന് കറുത്ത എള്ള് ചേർത്ത് ഇളക്കിയ ശേഷം ഉണ്ണിയപ്പം ഉണ്ടാക്കുന്ന പാൻ ചൂടാക്കി ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് നല്ല സോഫ്റ്റ് ഉണ്ണിയപ്പം ഉണ്ടാക്കി എടുക്കാം.

Read more topics: # unniyappam recipe ,# food
unniyappam recipe food

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES