Latest News

തിരുവനന്തപുരം വിട്ട് പോകല്ലേ എന്ന് മനസ്സിലുണ്ടായിരുന്നു; ഞാന്‍ അങ്ങോട്ട് പറയുന്നതിന് മുന്‍പേ ഭുവന്‍ ഇങ്ങോട്ട് പറഞ്ഞു; ഭുവന്‍ മുംബൈ ബേസ്ഡ് കമ്പനിയില്‍ ജോലി ചെയ്യുന്നു; വരനെക്കുറിച്ചും ഭാവി തീരുമാനങ്ങളെക്കുറിച്ചും അനുമോള്‍; സൈബര്‍ ആക്രമണങ്ങളില്‍ നിയമനടപടിയെടുക്കുമെന്ന് താരം; സുഹൃത്തുക്കള്‍ക്കായി വിവാഹ വിരുന്നൊരുക്കി ബിഗ് ബോസ് താരം

Malayalilife
 തിരുവനന്തപുരം വിട്ട് പോകല്ലേ എന്ന് മനസ്സിലുണ്ടായിരുന്നു; ഞാന്‍ അങ്ങോട്ട് പറയുന്നതിന് മുന്‍പേ ഭുവന്‍ ഇങ്ങോട്ട് പറഞ്ഞു; ഭുവന്‍ മുംബൈ ബേസ്ഡ് കമ്പനിയില്‍ ജോലി ചെയ്യുന്നു; വരനെക്കുറിച്ചും ഭാവി തീരുമാനങ്ങളെക്കുറിച്ചും അനുമോള്‍; സൈബര്‍ ആക്രമണങ്ങളില്‍ നിയമനടപടിയെടുക്കുമെന്ന് താരം; സുഹൃത്തുക്കള്‍ക്കായി വിവാഹ വിരുന്നൊരുക്കി ബിഗ് ബോസ് താരം

കഴിഞ്ഞ ദിവസം ആയിരുന്നു സീരിയല്‍ നടിയും ബിഗ്ബോസ് താരവുമായ അനുമോള്‍ വിവാഹിത ആയത്. ഭുവനേഷ് ആണ് അനുവിനെ വിവാഹം ചെയ്തത്. ഗുരുവായൂരില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. വിവാഹ ആഘോഷങ്ങള്‍ക്ക് അവസാനമെന്നോണം സുഹൃത്തുക്കള്‍ക്കായി കഴിഞ്ഞദിവസം റിസംപ്ഷന്‍ ഒരുക്കിയിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യലിടത്തില്‍ വൈറലാകുന്നത്. 

വിവാഹത്തിന് പിന്നാലെ തന്റെ ഭാവി പരിപാടികളെക്കുറിച്ചും വരനെക്കുറിച്ചും നടി മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെയാണ്. കല്യാണം കഴിഞ്ഞാല്‍ അനുമോള്‍ തമിഴ്നാട്ടിലേക്ക് പോകുമോ എന്ന് പലരുടെയും ചോദ്യമായിരുന്നു. പക്ഷേ ഇല്ല, തനിക്കേറ്റവും പ്രിയപ്പെട്ട നഗരം വിട്ട് അനുമോള്‍ പോകുന്നില്ല, ആ ദുഃഖം മനസ്സിലാക്കി ഭുവന്‍ തന്നെ ഒരു തീരുമാനം എടുത്തുവെന്നും താരം പങ്ക് വ്ച്ചു.

എനിക്ക് തിരുവനന്തപുരം വിട്ടു പോകാന്‍ ഭയങ്കര ബുദ്ധിമുട്ടാണ്. പുറത്ത് എവിടെ പോയാലും, വര്‍ക്കിന്റെ ആവശ്യത്തിന് കൊച്ചിയില്‍ പോയാലും എല്ലാം എത്രയും പെട്ടന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചെത്താന്‍ ഞാന്‍ ആഗ്രഹിക്കും. കൊച്ചിയില്‍ പോയാല്‍ ആദിലയും നൂറയും എപ്പോഴും വഴക്ക് പറയും, അവരുടെ അടുത്ത് നില്‍ക്കുന്നില്ല എന്ന്, എന്നെ സംബന്ധിച്ച് പെട്ടന്ന് വര്‍ക്ക് തീര്‍ത്ത് എനിക്ക് നാട്ടില്‍ തിരിച്ചെത്തണം.

തിരുവനന്തപുരം വിട്ട് പോകല്ലേ എന്ന് എന്റെ മനസ്സിലുണ്ടായിരുന്നു, പക്ഷേ ഞാന്‍ അങ്ങോട്ട് പറയുന്നതിന് മുന്‍പേ ഭുവന്‍ ഇങ്ങോട്ട് പറഞ്ഞു, നിന്റെ വീടും റിലേറ്റീവ്സും അമ്മയും ഒക്കെ ഇവിടെയല്ലേ, അതുകൊണ്ട് പുള്ളി തന്നെ ഇങ്ങോട്ടേക്ക് മാറിക്കോളാം എന്ന്. ഞാനും അമ്മയും മാത്രമല്ലേയുള്ളൂ, ഞങ്ങളിങ്ങോട്ട് വരാം എന്ന് പറഞ്ഞതും എനിക്ക് ഭയങ്കര സന്തോഷം തോന്നി- അത് പറയുമ്പോഴേക്കും അനുമോള്‍ ഇമോഷനായി.

മുംബൈ ബേസ്ഡ് കമ്പനിയില്‍ ജോലി ചെയ്യുകയാണ് ഭുവന്‍, വര്‍ക്ക് ഫ്രം ഹോം ആണ്. അതുകൊണ്ട് കുഴപ്പമില്ല എന്നും അനു പറയുന്നുണ്ട്. അഥവാ മുംബൈയിലേക്ക് മാറണം എന്ന് പറഞ്ഞാല്‍ ഭുവന്‍ എന്ത് ചെയ്യും, എന്നെയും കൊണ്ട് മുംബൈയിലേക്ക് പോകുമോ എന്ന് അനു ചോദിക്കുന്നുണ്ട്. അതിനെ കുറിച്ച് ഞാന്‍ ആലോചിച്ചിട്ടില്ല എന്നായിരുന്നു ഭുവന്റെ മറുപടി. ഇങ്ങോട്ട് മാറുമ്പോള്‍ എനിക്കും, എന്നെ സ്നേഹിക്കുന്നവരെ വിട്ടിട്ട് വരുന്നത് വിഷമമായിരുന്നു. പക്ഷേ അമ്മ കൂടെയുണ്ട്. പിന്നെ സ്നേഹിക്കുന്ന ഒരാള്‍ക്കൊപ്പം ജീവിക്കുന്നത് സന്തോഷമല്ലേ എന്നായിരുന്നു ഭുവന്റെ മറുപടി.

ആരാണ് പ്രണയം ആദ്യം പ്രപ്പോസ് ചെയ്തത് എന്നൊക്കെ വീഡിയോയില്‍ അനുവിനോട് ചോദിക്കുന്നുണ്ട്. അതൊന്നും ഇപ്പോള്‍ പറയില്ല, ഞങ്ങളുടെ കല്യാണം ലവ് ആണോ, അറേഞ്ച്ഡ് ആണോ എന്നൊന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, അതൊക്കെ പതിയെ യൂട്യൂബ് ചാനലിലൂടെ തന്നെ പങ്കുവയ്ക്കുന്നതായിരുന്നും. എനിക്കും ഭുവനും യൂട്യൂബ് ചാനലുണ്ട്. ഭുവന്‍ ഇതുവരെ വീഡിയോ ഒന്നും പങ്കുവച്ചിരുന്നില്ല, ഇപ്പോള്‍ അത് ആക്ടീവായി തുടങ്ങി. പുള്ളി എന്നെക്കാളും കഴിവുള്ള മനുഷ്യനാണ് - അനുമോള്‍ പറഞ്ഞു.

പിന്നെ കല്യാണം എന്തുകൊണ്ട് തിരുവനന്തപുരത്ത് തന്നെ ആക്കി എന്നും അനുമോള്‍ പറയുന്നുണ്ട്. പലരും ചോദിച്ചിട്ടുണ്ട്, കൊച്ചിയിലല്ലേ എല്ലാവരും ഉള്ളത്, കൊച്ചിയിലേക്ക് മാറ്റിക്കൂടായിരുന്നോ കല്യാണം എന്ന്. പക്ഷേ തിരുവനന്തപുരം എന്ന നാട് തനിക്ക് സ്പെഷ്യലാണ് എന്നാണ് അനു പറഞ്ഞത്

മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ നേരിട്ട സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെയും നടി പ്രതികരിച്ചു. ഭര്‍ത്താവ് ഭുവനേഷിനൊപ്പമുള്ള വിവാഹ ചിത്രങ്ങള്‍ക്ക് പകരം മറ്റൊരാളുടെ ചിത്രം ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകളും മോശം കമന്റുകളും പ്രചരിക്കുന്നതായി അനുമോള്‍ പറഞ്ഞു.

'ഒരാള് എന്റെയും ഭൂവന്റെയും കല്യാണ വീഡിയോയ്ക്ക് അനുമോള്‍ വിവാഹിതയായി എന്നൊക്കെ ഇങ്ങനെ ഭയങ്കര ക്യാപ്ഷനും കാര്യങ്ങളും അതിന് താഴെ ഞങ്ങളെ പറ്റി ഭയങ്കര നല്ല വര്‍ണിച്ചിട്ടിരിക്കുന്നു. പക്ഷേ കൊടുത്തിരിക്കുന്ന കവര്‍ പിക്ക് എന്റെയും വേറൊരാളുടെ പിക്ക്. എന്നിട്ട് ഓപ്പണ്‍ ചെയ്ത് കാണുമ്പോള്‍ ഞാനും ഭുവനും. അതാണ് ഞാന്‍ അവിടെ കണ്ടത്. കമന്റ് ബോക്‌സുകളിലും വളരെ മോശമായ രീതിയില്‍ കമന്റ്‌സുകള്‍ ക്രിയേറ്റ് ചെയ്തുവിടുന്നുണ്ട്.

സോഷ്യല്‍ മീഡിയയില്‍ എന്താ ഒരു പെണ്‍കുട്ടിയും ഒരു ആണ്‍കുട്ടിയും കല്യാണം കഴിച്ചു ഒരു ജീവിതത്തിലോട്ട് മുന്നോട്ട് പോകുമ്പോള്‍, സന്തോഷത്തോടെ ജീവിക്കാന്‍ ആഗ്രഹിച്ചുപോകുമ്പോള്‍ നിങ്ങള്‍ ഈ അസൂയും കുശുമ്പും ഒക്കെ ആയിട്ടുള്ള ആള്‍ക്കാര്‍ എന്ത് വൃത്തികേടാണ് കാണിക്കുന്നത്. എനിക്ക് മനസിലാവുന്നില്ല. എന്റെ ജീവിതത്തില്‍ മാത്രമല്ല നിങ്ങള്‍ ഈ ചെയ്യുന്ന ആള്‍ക്കാര്‍ പലരുടെയും ജീവിതത്തില്‍ ചെയ്യുന്ന ഒരു കാര്യമാണ്. നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം കിട്ടാത്തതുകൊണ്ടാണോ നിങ്ങള്‍ ഇങ്ങനെ ചെയ്യുന്നത് എന്ന് എനിക്കറിയത്തില്ല.

കാരണം നമ്മള്‍ ഇപ്പോ നമ്മുടെ ജീവിതത്തില്‍ സന്തോഷം വേണം സമാധാനം വേണമെന്ന് മാത്രം ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ്. ഞാന്‍ ഒരിക്കലും വേറൊരാളുടെ ജീവിതത്തില്‍ മോശം നടക്കണം എന്ന് വിചാരിച്ചിട്ട് ഞാന്‍ പോയി കമന്റിടുകയോ, ഞാന്‍ പോയി അവരുടെ ജീവിതം നശിപ്പിക്കാന്‍ എന്തെങ്കിലും ചെയ്യുകയോ അങ്ങനെ ഞാന്‍ പോകാറില്ല. കാരണം എനിക്ക് നല്ല സന്തോഷവും സമാധാനവും ഉണ്ട്.

രണ്ട് ഇപ്പോ ഈ കല്യാണം കഴിഞ്ഞ സമയത്ത് കുറെ കമന്റ്‌സുകള്‍ കണ്ടു. എത്ര നാളത്തേക്കാണ്, എന്നാ ഡിവോഴ്‌സ് ചെയ്യാന്‍ പോകുന്നത്? പിന്നെ തമിഴന്‍ ആയതുകൊണ്ട് കാശും കൊണ്ട് മുങ്ങിക്കളയും അങ്ങനത്തെ കമന്റുകള്‍. കുറേ കമന്റ്‌സില്‍ ഞാന്‍ കണ്ടു. പക്ഷെ എനിക്കിതൊന്നും കണ്ടിട്ട് ഒന്നും തോന്നുന്നില്ല. ഞാനത് കെയര്‍ ചെയ്യുന്നില്ല.

കാരണം ഇങ്ങനെ ഇടുന്ന കുറച്ച് ആളുകളുണ്ട് നമ്മുടെ കേരളത്തില്‍. അപ്പോൊ അവരെ പറഞ്ഞിട്ട് അവര്‍ നന്നാവാനും പോകുന്നില്ല. കാരണം ഞാന്‍ എപ്പോഴും ഈ നെഗറ്റീവ് കമന്റ് കാണുമ്പോള്‍ ചിന്തിക്കുന്ന ഒറ്റൊരു കാര്യമേ ഉള്ളൂ, എനിക്ക് സന്തോഷമുണ്ട് സമാധാനമുണ്ട്. എനിക്ക് എല്ലാം ഉണ്ട്, സന്തോഷിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. അപ്പോ ഇങ്ങനെയുള്ള കമന്റുകള്‍ ഇടുന്ന വ്യക്തികള്‍ എന്ന് പറയുമ്പോള്‍ ഒരു ജോലിയും ഇല്ലാതെ ഇരിക്കുന്നവരാണ്. ഫ്രസ്‌ട്രേഷന്‍ കൊണ്ട് ജീവിതം മുട്ടിയിരിക്കുന്നവരാണ്. ജീവിക്കാന്‍പറ്റാതെ വീട്ടില്‍ ഇങ്ങനെ ജോലിക്ക് പോകാണ്ട്, ജോലിയില്ല കയ്യില്‍ കാശും ഇല്ലാതെ വെറുതെ ചൊറിയും കുത്തിയിരിക്കുന്ന ആള്‍ക്കാരാണ്.

അതുകൊണ്ട് എന്റെ പേജില്‍ നിന്നല്ല ഇനി ആരുടെ അക്കൗണ്ടില്‍ പോയി ഇങ്ങനെ നെഗറ്റീവ് കമന്റിട്ടാലും ആദ്യം വിചാരിക്കേണ്ട കാര്യം വിഷമിക്കാന്‍ പോകരുത്. ഏതോ ചെറിയന്മാര് ഒരു പണിയും ഇല്ലാതിരിക്കുന്നത്. അതിപ്പോ റിയല്‍ അക്കൗണ്ട് ആണെങ്കില്‍ പോലും കണ്ടു കഴിഞ്ഞാല്‍ വിചാരിക്കണം അവരുടെ ലൈഫില്‍ അവരുടെ കുടുംബത്തില്‍ സന്തോഷം കിട്ടാത്തതുകൊണ്ടാണ് മറ്റുള്ളവരുടെ ലൈഫ് കാണുമ്പോള്‍ അവര്‍ക്ക് ഫ്രസ്‌ട്രേഷന്‍ ഉണ്ടാവുന്നത് എന്നാണ്. അസൂയയും കുശുമ്പും ഉണ്ടാകും. ഇന്ന് ഫേസ്ബുക്കില്‍ ഒരാളുടെ നമ്പര്‍ കണ്ടു. ആ പ്രൊഫൈലില്‍ അയാളുടെ നമ്പര്‍ ഉണ്ടായിരുന്നു. ഞാന്‍ വിളിച്ച് നല്ലത് കൊടുത്തിട്ടുണ്ട്.

ഇനി ആരൊക്കെ എന്തൊക്കെയിട്ടാലും എനിക്ക് പ്രശ്‌നമില്ല. പക്ഷെ ഞാന്‍ കണ്ടുകഴിഞ്ഞാല്‍ ഒന്നെങ്കില്‍ ഞാന്‍ റിപ്പോര്‍ട്ടടിക്കും ഇല്ലെങ്കില്‍ ഞാന്‍ കംപ്ലൈന്റ് കൊടുക്കും. ഞാന്‍ നോക്കി നില്‍ക്കത്തില്ല. ഞാന്‍ കംപ്ലൈന്റ് കൊടുക്കും എനിക്ക് സഹിക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ കണ്ടാല്‍ ഞാന്‍ കംപ്ലൈന്റ് കൊടുക്കും' - അനുമോള്‍ പറയുന്നു.

Read more topics: # അനുമോള്‍
Anumol wedding reception

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES