Latest News

നടിയും നർത്തകിയും; ഗായകൻ കിഷോർ വർമ്മയുമായി പ്രണയ വിവാഹം; ഭർത്താവിനെ കണ്ട് മകാണാനാണോ എന്ന് ചോദിച്ച് പരിഹാസം; ഒന്നര വർഷം കൊണ്ട് കുറച്ചത് 20 കിലോ; നടി ദേവി ചന്ദനയുടെ ജീവിതത്തിലൂടെ

Malayalilife
നടിയും നർത്തകിയും; ഗായകൻ കിഷോർ വർമ്മയുമായി പ്രണയ വിവാഹം; ഭർത്താവിനെ കണ്ട് മകാണാനാണോ എന്ന് ചോദിച്ച് പരിഹാസം; ഒന്നര വർഷം കൊണ്ട് കുറച്ചത് 20 കിലോ; നടി ദേവി ചന്ദനയുടെ ജീവിതത്തിലൂടെ

ലയാള  സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ  സുപരിചിതയായ താരമാണ് നടി ദേവി ചന്ദന. കൂടുതലും വില്ലത്തി കഥാപാത്രങ്ങളാണ് താരത്തെ തേടി എത്തുന്നതും. ഭാര്യ പരമ്പരയ്ക്ക് പിന്നാലെ പൗര്ണമിത്തിങ്കൽ എന്ന സീരിയലിൽ വസന്തമല്ലികയായിട്ടാണ് താരം വേഷമിടുന്നത്. മകളെ നേർവഴിക്കു നയിക്കേണ്ടതിനു പകരം, കുശുമ്പും കുന്നായ്മയും മാത്രം മകളിലേക്ക് കുത്തിവയ്ക്കുന്ന അമ്മയായിട്ടാണ് താരം പരമ്പരയിൽ വേഷമിടുന്നത്. കോമഡി സ്‌കിറ്റുകളിലൂടെ സീരിയല്‍ രംഗത്തും അവിടെ നിന്ന് ആയിരുന്നു താരം സിനിമ മേഖലയിൽ ഏറെ ശ്രദ്ധ നേടുന്നത്.

ദേവിയുടെ പിതാവ് വാസുദേവൻ പിള്ള വിരമിച്ച അധ്യാപകനാണ്. അദ്ദേഹം ഒരു എഴുത്തുകാരനാണ്. ആര്യാദ് വാസുദേവൻ എന്ന തൂലികാനാമത്തിൽ പ്രസിദ്ധീകരിക്കുന്ന  പുസ്തകങ്ങൾ അദ്ദേഹത്തിന്റെ സൃഷ്‌ടികൾ ആണ്.  'അമ്മ ജലജ ഒരു സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥ കൂടിയാണ്ചാരു അഗാര എന്നൊരു സഹോദരൻ കൂടി താരത്തിന് ഉണ്ട്. കുട്ടികാലം  മുതൽക്കെ തന്നെ താരം നൃത്തം അഭ്യസിക്കാനും ആരംഭിച്ചിരുന്നു.  നൃത്തത്തിന് നിരവധി സമ്മാനങ്ങളും അവാർഡുകളും സ്കോളർഷിപ്പുകളും ദേവി ചന്ദന  നേടിയിട്ടുണ്ട്. യുവജന ഉത്സവങ്ങളിൽ ഒരു പൊതുമുഖമായിരുന്നു ചന്ദന, ‘കലാ തിലകം’ ആയിട്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എം എ ഭാരതനാട്ട്യം ഫസ്റ്റ് റാങ്കോടെയാണ് താരം പാസായത്. ലോകമെമ്പാടും സ്റ്റേജ് പരിപാടികൾക്കായി താരം സഞ്ചരിക്കുകയും ചെയ്തിട്ടുണ്ട്. സൂര്യ ടിവി സംപ്രേഷണം ചെയ്ത നിലവിളക്ക്  സീരിയലിലെ ജയന്തി, കൈരളി ചാനലിലെ അലാവുദിനും അൽഭൂത വിളക്കും , മനസ്സ് , മറ്റ് നിരവധി കോമഡി സ്കിറ്റുകളും (കോമഡിയം മിമിക്സം പിന്നെ ഞാനും )  എല്ലാം താരം തിളങ്ങിയിരുന്നു. ഭർത്താവ് udhyogam, വെസം, രഹസ്യ പോലീസ്, തൽ‌സമയം ഒരു പെൻ‌കുട്ടി തുടങ്ങി നിരവധി സിനിമകളിൽ ദേവി ചന്ദന ഭാഗമായിട്ടുണ്ട്. സിനിമകളിൽ ചെറിയ വേഷങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മിനി സ്‌ക്രീനിലെ താരത്തിന്റെ  കഥാപാത്രങ്ങൾ വളരെ സ്വാധീനം ചെലുത്തുന്നവയാണ് .

പ്രശസ്ത ഗായിക കിഷോർ വർമ്മയാൻ താരത്തിന്റെ ഭർത്താവ്.   കിഷോറും ദേവി ചന്ദനയും ദീർഘകാലത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരായത്.  ഇരുവരും ആദ്യമായി കലാഭവന്റെ ഓഡിറ്റോറിയത്തിൽ വച്ചാണ് കണ്ടുമുട്ടുന്നത്. പിന്നീട് പ്രണയത്തിൽ ആവുകയായിരുന്നു. തുടർന്ന് വിവാഹിതരാവുകയും ചെയ്തു. ഒരു മകൻ കൂടി ഉണ്ട് ഈ ദമ്പതികൾക്ക്   വണ്ണത്തിന്റെ പേരിൽ വിവാഹ ശേഷം നടിക്ക് വലിയ പരിഹാസം നേരിടേണ്ടി വന്നിരുന്നു. ഭർത്താവായ കിഷോർ  മകനാണോ എന്നുള്ള ചോദ്യം പോലും താരത്തിന് നേരെ ഉയർന്നിരുന്നു. ഇതേത്തുടർന്ന് ഉണ്ടായ  വാശിയെ തുടർന്നാണ് താരം തന്റെ ശരീര ഭാരം കുറച്ചത്.   ഒന്നര വർഷം കൊണ്ട് ഇരുപത് കിലോ ഭാരമാണ് കൃത്യമായ വ്യായമത്തിലൂടെയും ഡയറ്റിങ്ങിലൂടെയും നടി കുറച്ചത്.  സിനിമയായാലും സീരിയൽ ആയാലും പ്രായത്തിൽ കവിഞ്ഞ കഥാപാത്രങ്ങൾ താരത്തെ തേടി എത്തിയതോടെ വണ്ണം താരത്തിന് ഒരു പ്രശനമല്ലാതായി മാറിയിരുന്നു. ഇടയ്ക്ക് നീന്തൽ പഠിക്കാൻ പോയതാണ് വണ്ണം കുറയ്ക്കണം എന്ന താരത്തിന്റെ ചിന്തയ്ക്ക് ആക്കം കൂട്ടിയത്. ശരീരഭാരം കുറച്ചാൽ കൂടുതൽ നന്നായി നീന്താൻ കഴിയുമെന്ന് അറിഞ്ഞതോടെയാണ് ഇതിന് വേണ്ടി ഉള്ള പരിശ്രമം നടത്തിയത്. എല്ലാവര്ക്കും വണ്ണം കുറയ്ക്കാം എന്തുകൊണ്ടാണ് എനിക്ക് വണ്ണം കുറച്ചൂടെ എന്ന വാശിയാണ് തനിക്ക് ഉണ്ടായത് എന്നും ദേവി തുറന്ന് പറഞ്ഞിരുന്നു,  നൃത്തവും അഭിനയവുമായി സന്തോഷത്തോടെ മുന്നോട്ട് പോകുന്ന  താരം ഒരു പാട്ടുകാരി  കൂടിയാണ്

Read more topics: # Actress Devi chandana,# realistic life
Actress Devi chandana realistic life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES