മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് ശിവാനി ഭായ്. ഗുരു എന്ന മോഹൻലാൽ ചിത്രത്തിലൂടെ ബാലതാരമായി ആണ് താരം മലയാള സിനിമ മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ചതും. തുടർന്ന് നിരവധി സിനിമകളുടെ ഭാഗമാകാൻ താരത്തിന് അവസരവും ലഭിച്ചിരുന്നു. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും താരം ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ചിട്ടുമുണ്ട്. ഒരു അഭിനേത്രി എന്നതിനോടൊപ്പം തന്നെ താരം ഒരു മോഡൽ കൂടിയാണ്.
അറ്റ്ലസ് ജ്വല്ലറിയുടെ പരസ്യത്തിലൂടെ ക്യാമറയെ ആദ്യമായി അഭിമുഖീകരിച്ച ശിവാനി മമ്മൂട്ടിയുടെ സഹോദരിയുടെ വേഷത്തിൽ അണ്ണൻ തമ്പി എന്ന ചിത്രത്തിലൂടെ സിനിമയിലേയ്ക്ക് അരങ്ങേറ്റം നടത്തി. 2009 ൽ തന്റെ മൂന്നാമത്തെ മലയാള ചിത്രമായ രഹസ്യ പോലീസിൽ ജയറാമിൻറെ നായികയായി അഭിനയിച്ചു. ഈ ചിത്രം ബോക്സ് ഓഫീസിൽ യാതൊരു ചലനങ്ങളുമുണ്ടാക്കിയില്ലെങ്കിലും ഭാഗ്യവശാൽ ശിവാനി എന്ന നടി ശ്രദ്ധിക്കപ്പെട്ടു. അവരുടെ രണ്ടാമത്തെ ചിത്രം സുരേഷ് ഗോപിയോടൊപ്പം അഭിനയിച്ച ബുള്ളറ്റ് ആയിരുന്നു. ചിത്രത്തിലെ രണ്ടാം നായികയായ വർഷയുടെ വേഷത്തിലാണ് ശിവാനി അഭിനയിച്ചത്.ആനന്ദം ആരംഭം, നാൻഗ എന്നിവ താരത്തിന്റെ ശ്രദ്ധേയമായ തമിഴ് ചിത്രമാണ്.
ശിവാനിയെ മലയാളികൾക്ക് ഗുരുവിലൂടെയാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പരിചിതയാക്കിയത്. പിന്നീട് ബുള്ളറ്റ്, രഹസ്യപൊലീസ്, സ്വപ്നമാളിക എന്നീ ചിത്രങ്ങളിലെ നായികയായി തിളങ്ങാനും താരത്തിന് സാധിച്ചു. ചൈന ടൗൺ, യക്ഷിയും ഞാനും എന്നീ സിനിമകളിലും ശിവാനി അഭിനയിച്ചിട്ടുണ്ട്. തമിഴ് സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം ക്രിക്കറ്റ് താരം പ്രശാന്ത് പരമേശ്വരന്റെ ഭാര്യയാണ്. ഇഷാൻ പുത്ര പി പരമേശ്വരൻ എന്നൊരു മകൻ കൂടി താരത്തിന് ഉണ്ട്. തിരുവനന്തപുരം സ്വദേശിനിയായ ശിവാനി ടെലിവിഷൻ പരിപാടികളിലൂടെയാണ് സിനിമയിലേക്ക് വന്നത്. താരം ഇപ്പോൾ ചെന്നൈയിൽ ആണ് സ്ഥിര താമസമാക്കിയിരിക്കുന്നത്.
അതേസമയം മീ റ്റു ആരോപണങ്ങൾ ഉയർന്നതു വന്ന സമയത് താരത്തിന്റെ വാക്കുകൾ ഏറെ ശ്രദ്ധ നേടിയവയായിരുന്നു. സ്വന്തം വീട്ടിലെ പ്രശ്നങ്ങള്‍ ആരും തെരുവില്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കില്ലെന്നാണ് ശിവാനി ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരിച്ചിരിക്കുന്നത്. പ്രശ്നങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ താര സംഘടനയില്‍ പരാതിപ്പെട്ട് പരിഹാരം കാണണമെന്നും' ശിവാനി അന്ന് തുറന്ന് പറഞ്ഞിരുന്നു.
അടുത്തിടെയാണ് താരത്തി കാൻസർ രോഗബാധ സ്ഥിരീകരിച്ചത്. അതുമായി ബന്ധപെട്ടു താരം പങ്കുവച്ച ഒരു കുറിപ്പും ശ്രദ്ധ നേടിയിരുന്നു.
എന്നെ സംബന്ധിച്ചിടത്തോളം കാന്‍സര്‍ എന്ന് വെച്ചാല്‍ എന്നെയോ എനിക്ക് പരിചയം ഉള്ളവര്‍ക്കോ വരാത്ത ഒരു അസുഖം മാത്രമായിരുന്നു...ഇപ്പോള്‍ അതെനിക്ക് വന്നിരിക്കുന്നു .. അറിഞ്ഞ ആദ്യത്തെ ഒരു അര മണിക്കൂര്‍ ഞെട്ടലിനെ അതിജീവിച്ചു അതിനെ ഞാന്‍ നേരിട്ട് തുടങ്ങി...ഇതെന്റെ രണ്ടാമത്തെ കീമോ ആണ്...ആറ് എണ്ണം കൂടി ബാക്കിയുണ്ട് .... നീളന്‍ മുടി പോകുമ്ബോള്‍ ഉള്ള വിഷമം കൂടുതല്‍ ആണെന്ന് തോന്നിയത് കൊണ്ടാണ് ആദ്യത്തെ കീമോയ്ക്ക് ശേഷം ഞാന്‍ ബോയ് കട്ട് ചെയ്തത് ...ഇന്നലെ മുതല്‍ അതു കൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു ...മുഴുവനായും പോകും മുന്‍പ് കുറച്ച് ഫോട്ടോ എന്നെ സ്‌നേഹിക്കുന്നവര്‍ക്കായി പോസ്റ്റ് ചെയ്യാന്‍ ഒരു ആഗ്രഹം തോന്നി.. പിന്നെ ഇത്തവണത്തെ ന്യൂ ഇയര്‍ ആശംസിച്ചവരെ എനിക്കൊന്നു പ്രത്യേകം കാണണം.. എന്നോടിത് വേണ്ടായിരുന്നു ആശാനേ.