ഷൂട്ടിംഗിനിടെ പൊള്ളലേറ്റു; 28 ദിവസം ആശുപത്രിയില്‍; കൃഷ്ണമണി പോലും ചലിപ്പിക്കാനാകാതെ ആ രോഗവും; വേദനകളെ തോല്‍പ്പിച്ച് അനീഷ് രവിയുടെ ജീവിതം

Malayalilife
topbanner
ഷൂട്ടിംഗിനിടെ പൊള്ളലേറ്റു; 28 ദിവസം ആശുപത്രിയില്‍; കൃഷ്ണമണി പോലും ചലിപ്പിക്കാനാകാതെ ആ രോഗവും;  വേദനകളെ തോല്‍പ്പിച്ച് അനീഷ് രവിയുടെ ജീവിതം

മിന്നുകെട്ട് എന്ന മെഗാഹിറ്റ് സീരിയലിലൂടെ ഏവർക്കും സുപരിചിതനായ താരമാണ് അനീഷ് രവി. താരത്തെ കൂടുതലും ആളുകൾ തിരിച്ചറിയുന്നത് അനീഷ്  രവി എന്ന പേരിനേക്കാളും വില്ലജ് ഓഫീസറായ മോഹനകൃഷ്‌ണനിലൂടെയാണ്. ‘അളിയൻ Vs അളിയൻ’ എന്ന സീരിയലിലെ കനകൻ തുടങ്ങിയ നിരവധി പാരമ്ബരകളിലൂടെ ശ്രദ്ധ നേടാനും അനീഷിന് ഇന്ന് സാധിച്ചിട്ടുമുണ്ട്. താരത്തിന്റെ ശബ്ദം കൊണ്ട് പോലും ഇന്നും പ്രേക്ഷകർക്ക് അദേഹഹത്തെ തിരിച്ചറിയാൻ സാധിക്കുകയും ചെയ്തു. സിനിമയിലൂടെയും ടെലിവിഷൻ അവരതാരകനായും എല്ലാം തന്നെ അനീഷ് ഇന്നും പ്രേക്ഷകരെ അത്ഭുതപെടുത്തിയിട്ടേ ഉള്ളു.

തിരുവന്തപുരമാണ് താരത്തിന്റെ സ്വദേശം. ചിറയിൻ കീഴിലെ മഞ്ചാടിമൂട് എന്ന സ്ഥലത്താണ് താരത്തിന്റെ വീട്. സ്കൂളിൽ പഠിക്കുന്ന സമയം മുതൽ തന്നെ അനീഷ് കലാമേഖലയിൽ സജീവസാന്നിധ്യമാണ്. നാട്ടിലെ കലാസാംസ്കാരിക സമതികളിലെയും ക്ലബിലെയും പരിപാടികളിൽ സജീവമായ താരത്തിന് മുന്നിൽ ഒരുവേള ഒരു ചോദ്യമുയർന്നു. അത് സ്കൂളിൽ പഠിക്കുന്ന വേളയിൽ ഒരു adhyapikayudae ഭാഗത്ത് നിന്നും.  ‘ഭാവിയിൽ ആരാവണം’ എന്ന ടീച്ചറുടെ ചോദ്യത്തിന് ‘ഒരു നടൻ ആവണം’  എന്ന മറുപടിയായിരുന്നു അനീഷിന്റെ ഭഗത്ത് നിന്ന് ഉണ്ടായിരുന്നത്. ഇന്ന് ആ സ്വപനം യാഥാർഥ്യമാക്കിയതിന്റെ ചാരുതാർഥ്യവും താരത്തിന് ഉണ്ട്.

ആദ്യം താരം അഭിനയിച്ചിരുന്നത് ബലിക്കാക്കകൾ എന്ന ഹ്രസ്വ ചിത്രത്തിൽ ആയിരുന്നു. ഒരു ചെറിയ കഥാപാത്രമായി എത്തിയ താരത്തെ പിന്നീട് നിരവധി അവസരങ്ങളായിരുന്നു വന്നു എത്തിയത്. തുടർന്നായിരുന്നു ദൂരദർശൻ സംപ്രേക്ഷണം ചെയ്ത  ‘മോഹനം’ എന്ന സീരിയലിലേക്ക് അനീഷിനെ തേടി അവസരം എത്തുന്നത്. ആ ഒരു പരമ്പരയിലൂടെ തന്നെ അനീഷിനെ ജനങ്ങൾ തിരിച്ചറിയാനും തുടങ്ങിയിരുന്നു.
 ‘ശ്രീ നാരായണഗുരു’എന്ന സീരിയലിൽ ഗുരുവിന്റെ വേഷം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചു കൊണ്ടും താരം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇന്നും ആ ഒരു കഥാപാത്രം അവതരിപ്പിക്കാൻ അവസരം ലഭിച്ചത് ജീവിതത്തിലെ തന്നെ  ഒരു ഭാഗ്യമായി തന്നെയാണ് താരം കാണുന്നത്.
മെഗാ സീരിയലായ ‘മിന്നുകെട്ടിൽ’ വിമൽ എന്ന കഥാപാത്രം അനീഷിന്റെ ജീവിതത്തിൽ നിറയെ ഭാഗ്യങ്ങളായിരുന്നു സമ്മാനിച്ചതും. പരമ്പരയ്ക്ക് പിന്നാലെ തമിഴിലേക്കും ചേക്കേറി താരം. മേഘല’, ‘ശാന്തി നിലയം, കാര്യം നിസ്സാരം , ‘മൂന്ന് പെണ്ണുങ്ങൾ, അളിയൻ Vs അളിയൻ അങ്ങനെ നീളുന്ന ഒരു ലിസ്റ്റ് തന്നെ തന്നെ ഉണ്ട്.

ഷൂട്ടിങ്ങിനിടെ രണ്ടു തവണ മരണത്തെ മുഖാമുഖം കണ്ട അനുഭവവും താരത്തിന് ഉണ്ടായിരുന്നു. ഓപ്പോൾ’ എന്ന സീരിയലിന്റെ ഷൂട്ടിങ്ങിനിടെ വീടിനു തീ പിടിക്കുന്ന ഒരു രംഗമുണ്ട്. അതിന്റെ ചിത്രീകരണത്തിനിടെ എന്റെ ശരീരത്തിലേക്കു തീ പടർന്നു. മേലാസകലം പൊള്ളിയുരുകി ഇരുപത്തിയെട്ടു ദിവസമാണ് ഞാൻ തിരുവനന്തപുരത്തെ ഒരു ആശുപത്രിയിൽ കഴിഞ്ഞത്. ഇനി ഒരു തിരിച്ചുവരവ് ഉണ്ടാവില്ല എന്നു കരുതിയ നിമിഷങ്ങൾ ആയിരുന്നു അത് എന്ന് താരം ഒരുവേള ഒരു അഭിമുഖത്തിലൂടെ തുറന്ന് പറഞ്ഞതും ഏറെ ശ്രദ്ധ നേടിയിരുന്നു. കരിയറിന്റെ ഉയർച്ചയിലും ഒരുപാട് വേദനകൾ താരം ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ട്. മിന്നുകെട്ട് സീരിയലിൽ അഭിനയിക്കുന്ന സമയം. കരിയറിലെ ഏറ്റവും നല്ല അവസരമായിരുന്നു അത്. പക്ഷേ ആ സന്തോഷത്തിനിടയിലും കടുത്ത വേദനയിലൂടെയാണ് ഞാൻ കടന്നുപോയിരുന്നത്. എന്റെ തലച്ചോറിലൊരു സ്പോട്ട് രൂപപ്പെട്ടു. കഠിനമായ വേദനയായിരുന്നു. ‌കൃഷ്ണമണികൾ ചലിപ്പിക്കുന്നതും ഉയർന്ന ശബ്ദത്തിൽ സംസാരിക്കുന്നതുമെല്ലാം എന്ന വേദനിപ്പിച്ചു കൊണ്ടിരുന്നു. ഈ വേദനകൾ സഹിച്ചായിരുന്നു താരത്തിന്റെ അഭിനയം. രണ്ട് വർഷത്തെ ചികിത്സയ്ക്ക് ഒടുവിലാൻ രോഗം ഭേതമായതും വീണ്ടും അഭിനയത്തിലേക്ക് മടങ്ങി വരവ് നടത്തിയതും.
 

Read more topics: # Actor Aneesh ravi ,# realistic life
Actor Aneesh ravi realistic life

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES