Latest News

സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി ബിഗില്‍ ബിനോയിയുടെ 'നീലി'; കള്ളിയങ്കാട്ട് നീലിയുടെ ദൈവീക ഭാവവുമായി മ്യൂസിക് വീഡിയോ

Malayalilife
 സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി ബിഗില്‍ ബിനോയിയുടെ 'നീലി'; കള്ളിയങ്കാട്ട് നീലിയുടെ ദൈവീക ഭാവവുമായി മ്യൂസിക് വീഡിയോ

സോഷ്യല്‍ മീഡിയയില്‍ തന്റെ വ്യത്യസ്തമായ മേക്കിങ് ശൈലിയും ദൃശ്യാവിഷ്‌കാരങ്ങളും കൊണ്ട് ശ്രദ്ധ നേടിയ ബിഗില്‍ ബിനോയിയുടെ പുതിയ മ്യൂസിക് വീഡിയോ 'നീലി' പ്രേക്ഷക ശ്രദ്ധ നേടുന്നു. സംവിധായകന്‍, ഛായാഗ്രാഹകന്‍, എഴുത്തുകാരന്‍ എന്നീ ചുമതലകള്‍ ഒരുമിച്ച് നിര്‍വഹിച്ചാണ് ബിഗില്‍ ബിനോയ് ഈ പ്രോജക്ട് ഒരുക്കിയിരിക്കുന്നത്.

മലയാളികളുടെ നാടോടിക്കഥകളിലും ഐതിഹ്യങ്ങളിലും ഇടംപിടിച്ച കള്ളിയങ്കാട്ട് നീലിയെ ആസ്പദമാക്കിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. സമീപകാലത്ത് വിവിധ സിനിമകളിലും വെബ് സീരീസുകളിലും നീലി കഥാപാത്രത്തിന്റെ വ്യത്യസ്ത അവതരണങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും, കള്ളിയങ്കാട്ട് നീലിയുടെ തനത് കഥാപശ്ചാത്തലത്തിലും ഭാവത്തിലും ഉറച്ചുനില്‍ക്കുന്ന സമീപനമാണ് 'നീലി' സ്വീകരിച്ചിരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഭയത്തിന്റെയും ദുരൂഹതയുടെയും അതീതമായി നീലിയുടെ ദൈവീക ഭാവവും ശക്തിയും വീഡിയോയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്.

പുലര്‍ച്ചെ 4 മണിക്ക് ആരംഭിച്ച് അടുത്ത ദിവസം പുലര്‍ച്ചെ 4 മണിവരെ നീണ്ടുനിന്ന 24 മണിക്കൂര്‍ തുടര്‍ച്ചയായ ഷൂട്ടിംഗിലൂടെയാണ് മ്യൂസിക് വീഡിയോ ചിത്രീകരിച്ചത്. 40-ലധികം സാങ്കേതിക പ്രവര്‍ത്തകരും കലാകാരന്മാരും പങ്കെടുത്ത ചിത്രീകരണം വലിയ തയ്യാറെടുപ്പുകളോടെയാണ് പൂര്‍ത്തിയാക്കിയത്.

വീഡിയോയിലെ കഥാപാത്ര രൂപകല്‍പ്പനയ്ക്കും മേക്കോവറിനും നേതൃത്വം നല്‍കിയത് ദേശീയതലത്തില്‍ നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ച സ്‌പെഷ്യല്‍ പ്രോസ്‌തെറ്റിക് ഡിസൈനര്‍ Sethu Sivanandan ആണ്. കഥാപാത്രത്തിന്റെ രൂപവും ഭാവവും കൂടുതല്‍ വിശ്വസനീയമാക്കുന്നതില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം നിര്‍ണായകമായതായി അണിയറ പ്രവര്‍ത്തകര്‍ വിലയിരുത്തുന്നു.

ദൃശ്യങ്ങള്‍ക്ക് കൂടുതല്‍ മികവ് പകരുന്ന വിഷ്വല്‍ എഫക്ട്‌സ് വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് Ajith Balan ആണ്. വലിയ കാന്‍വാസിലുള്ള സിനിമാ പ്രോജക്ടുകളിലെ അനുഭവസമ്പത്തോടെയാണ് അദ്ദേഹം ഈ മ്യൂസിക് വീഡിയോയുടെ ഭാഗമായിരിക്കുന്നത്. എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ റുവാനാണ്.

ഗായകരായ Madhu Balakrishnan, Chitra Arun എന്നിവരുടെ ശബ്ദസാന്നിധ്യവും വീഡിയോയുടെ പ്രത്യേകതയാണ്. സോഷ്യല്‍ മീഡിയയില്‍ ഒരു മില്യണിലധികം ഫോളോവേഴ്‌സുള്ള Gopika Keerthyയാണ് 'നീലി' എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗോപികയ്‌ക്കൊപ്പം സ്‌നേഹയും ഗാനത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സിനിമാറ്റിക് നിലവാരത്തില്‍ ഒരുക്കിയിരിക്കുന്ന 'നീലി', ഒരു മ്യൂസിക് വീഡിയോ എന്നതിലുപരി മലയാളത്തിന്റെ നാടോടി പാരമ്പര്യവും വിശ്വാസങ്ങളും ആധുനിക ദൃശ്യഭാഷയിലൂടെ അവതരിപ്പിക്കുന്ന ഒരു ദൃശ്യാനുഭവമായാണ് ഒരുക്കിയിരിക്കുന്നത്. 24 മണിക്കൂര്‍ നീണ്ട ചിത്രീകരണവും, പ്രോസ്‌തെറ്റിക് ഡിസൈനും, വിഷ്വല്‍ എഫക്ട്‌സും, സംഗീതവും ഒത്തുചേരുമ്പോള്‍ 'നീലി' പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയമായ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

Read more topics: # നീലി'
Neeli Madhu Balakrishnan Chithra Arun

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES