ഏഷ്യാനെറ്റില്‍ പ്രേക്ഷകപ്രീതി നേടി മുന്നേറുന്ന സീരിയലാണ് കുടുംബവിളക്ക്. സീരിയലില്‍ തുടക്കത്തില്‍ വേദികയായി എത്തിയിരുന്നത് തമിഴ് താരം ശ്വേത വെങ്കട്ട് ആയിരുന്നു. 1 മുതല്‍ 56 വരെയുള്ള എപ്പിസോഡിലായിരുന്നു ഇവര്‍ അഭിനയിച്ചിരുന്നത്. പക്ഷേ പിന്നീട് ഇവര്‍ പരമ്പരയില്‍ നിന്ന് പിന്മാറിയിരുന്നു.മലയാളിയാണെന്നാണ് പലരും കരുതിയതെങ്കിലും ശ്വേത ഒരു മലയാളിയല്ല. ചെന്നൈ സ്വദേശിനിയായ താരം തമിഴ് സിനിമാ സീരിയല്‍ മേഖലയില്‍ സജീവമാണ്.
തായുമാനവന്‍ എന്ന സീരിയലിലൂടെയാണ് ശ്വേത അഭിനയരംഗത്തെത്തിയത്. പിന്നെ സിനിമകളിലും വേഷമിട്ടു. തമിഴില്‍ ശ്വേത അഭിനയിച്ച പൊന്മകള് വന്താല്‍, ചിന്നതമ്പി തുടങ്ങിയ സീരിയലുകള്‍ വമ്പന്‍ ഹിറ്റായിരുന്നു. ഇപ്പോള്‍ ശ്വേത അമ്മയാകാന്‍ ഒരുങ്ങുകയാണ്. കുറച്ചു നാളുകള്‍ക്ക് മുന്‍പ് താരം തന്നെയാണ് ആ വിശേഷം ആരാധകരോട് പങ്കുവച്ചത്. മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചും താരം എത്തിയിരുന്നു. താരത്തിന്റെ വളക്കാപ്പ് ചിത്രങ്ങളാണ് ഇത്. ഗര്‍ഭിണിയായി ആറാം മാസത്തിലുളള ചടങ്ങാണ് ഇതെന്നാണ് വ്യക്തമാകുന്നത്.
പട്ടുസാരിയും ആഭരണങ്ങളും അണിഞ്ഞ് സുന്ദരിയായിട്ടാണ് താരം ചിത്രങ്ങളില്‍.
സുഹൃത്തായ ശ്രീകാന്ത് ശ്രീനിവാസനെയാണ് ശ്വേത വിവാഹം കഴിച്ചത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. ലോക്ഡൗണിന് ശേഷമാണ് ശ്വേത സീരിയലില്‍ നിന്നും പിന്മാറിയത്. ചെന്നൈയില്‍ ആയത് തന്നെയാണ് ശ്വേത സീരിയലില്‍ നിന്നും മാറുന്നതിലേക്ക് കാര്യങ്ങളെ എത്തിച്ചത്. തമിഴിലും സീരിയലുകളില്‍ വേഷമിടുന്നതിനാല്‍ അങ്ങോട്ടും ഇങ്ങോട്ടുമുള്ള വരവും പോക്കും പ്രതിസന്ധിയിലായതോടെയാണ് ശ്വേത സീരിയലില്‍ നിന്നും പിന്മാറിയത്. പിന്നീട് അമേയ എന്ന താരം വേദികയായി എത്തിയിരുന്നു. എന്നാലിപ്പോള്‍ ശരണ്യ ആനന്ദാണ് വേദികയായി എത്തുന്നത്.