Latest News

ബിഗ് ബോസില്‍ സഹമത്സരാര്‍ഥിയെ ബോഡി ഷെയ്മിങ് ചെയ്‌തെന്ന് ആരോപണം; ബോക്‌സിങ് ഇതിഹാസം മേരി കോമിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം

Malayalilife
 ബിഗ് ബോസില്‍ സഹമത്സരാര്‍ഥിയെ ബോഡി ഷെയ്മിങ് ചെയ്‌തെന്ന് ആരോപണം; ബോക്‌സിങ് ഇതിഹാസം മേരി കോമിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം

ബിഗ് ബോസ് ഹിന്ദി റിയാലിറ്റി ഷോയില്‍ സഹമത്സരാര്‍ഥിയും സംഗീത സംവിധായികയുമായ റിതി തിവാരിയെ ബോഡി ഷെയ്മിങ് ചെയ്തതിന് ഇന്ത്യയുടെ ബോക്സിങ് ഇതിഹാസം മേരി കോമിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം. ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ അവതാരകനായെത്തുന്ന ഷോയില്‍ മേരി കോം നടത്തിയ പരാമര്‍ശങ്ങളാണ് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. 

സംസാരത്തിനിടെ റിതി തിവാരിയെ 'തടിയുള്ളവള്‍' എന്ന് വിശേഷിപ്പിക്കുകയും അവരുടെ വസ്ത്രധാരണ രീതി മോശമാണെന്ന് ആക്ഷേപിക്കുകയുമായിരുന്നു മേരി കോം. പ്രശസ്ത ഗായകനും നടനും ബിജെപി എംപിയുമായ മനോജ് തിവാരിയുടെ മകളാണ് റിതി തിവാരി. മേരി കോമിനെപ്പോലൊരു കായികതാരത്തില്‍ നിന്നും ലോകചാമ്പ്യനില്‍ നിന്നും ഇത്തരമൊരു പരാമര്‍ശം ഒട്ടും പ്രതീക്ഷിച്ചില്ലെന്നാണ് പ്രേക്ഷകരും ആരാധകരും ചൂണ്ടിക്കാണിക്കുന്നത്. 

സംഭവത്തിന് പിന്നാലെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ മേരി കോമിനെതിരെ രംഗത്തെത്തിയത്. ലോകചാമ്പ്യനായതുകൊണ്ട് മറ്റൊരാളെ ബോഡി ഷെയ്മിങ് ചെയ്യാന്‍ അവകാശമില്ലെന്നും വ്യക്തികളുടെ ശരീരത്തെയും വസ്ത്രധാരണത്തെയും അധിക്ഷേപിക്കുന്നത് ലജ്ജാകരമാണെന്നും നെറ്റിസണ്‍സ് കുറിച്ചു. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്ന സാഹചര്യത്തില്‍ മറ്റ് മത്സരാര്‍ത്ഥികളില്‍ നിന്ന് വ്യത്യസ്തമായ ബഹുമാനമോ പരിഗണനയോ മേരി കോം പ്രതീക്ഷിക്കരുതെന്നും പലരും അഭിപ്രായപ്പെട്ടു.

mary Kom Faces Backlash Over Body Shaming Rhiti Tiwari

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES