Latest News

അബുദാബി രാജകുടുംബത്തിന്റെ വിശ്വസ്തനായ ബാര്‍ ഹോട്ടല്‍ ഉടമയായ അച്ഛന്‍; പതിനെട്ടാം വയസ്സില്‍ തിരുവനന്തപുരത്തുകാരനുമായി വിവാഹം; ബിസിനസ്സില്‍ മികവ് കാട്ടിയിട്ടും ഭാര്യയെ കൈവിട്ട ഭര്‍ത്താവ്; എയര്‍ഇന്ത്യാ സ്റ്റാറ്റ്സിലൂടെ കോണ്‍സുലേറ്റില്‍; വിവാദം വരും വരെ കൂടെ നിന്ന രണ്ടാം ഭര്‍ത്താവ്; നയതന്ത്ര കടത്തെത്തില്‍ എല്ലാം നഷ്ടപ്പെട്ട സ്വപസുരേഷ് പുതിയ ജീവിതത്തിലേക്ക്

Malayalilife
 അബുദാബി രാജകുടുംബത്തിന്റെ വിശ്വസ്തനായ ബാര്‍ ഹോട്ടല്‍ ഉടമയായ അച്ഛന്‍; പതിനെട്ടാം വയസ്സില്‍ തിരുവനന്തപുരത്തുകാരനുമായി വിവാഹം; ബിസിനസ്സില്‍ മികവ് കാട്ടിയിട്ടും ഭാര്യയെ കൈവിട്ട ഭര്‍ത്താവ്; എയര്‍ഇന്ത്യാ സ്റ്റാറ്റ്സിലൂടെ കോണ്‍സുലേറ്റില്‍; വിവാദം വരും വരെ കൂടെ നിന്ന രണ്ടാം ഭര്‍ത്താവ്; നയതന്ത്ര കടത്തെത്തില്‍ എല്ലാം നഷ്ടപ്പെട്ട സ്വപസുരേഷ് പുതിയ ജീവിതത്തിലേക്ക്

രാഷ്ട്രീയ-ഭരണ തലങ്ങളെ ഉലച്ച യു.എ.ഇ കോണ്‍സുലേറ്റ് നയതന്ത്ര ചാനല്‍ സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷും പി.എസ്. സരിത്തും വിവാഹിതരായത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച. തങ്ങള്‍ ഒന്നിച്ചെന്ന വിവരം സ്വപ്ന സുരേഷ് തന്നെയാണ് ചിത്രങ്ങള്‍ സഹിതം സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. എറണാകുളം നെട്ടൂര്‍ വടക്കേ പാട്ടുപുരയ്ക്കല്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ലളിതമായ വിവാഹച്ചടങ്ങുകള്‍. ഇരുവര്‍ക്കും ആശംസ അറിയിക്കുകയാണ് സോഷ്യല്‍ മീഡിയ.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു ഇരുവരും ജീവിതത്തില്‍ ഒന്നിച്ചത്. മാധ്യമശ്രദ്ധയില്‍ നിന്ന് മാറി നിന്നുകൊണ്ട് നടത്തിയ വിവാഹത്തിന് ശേഷം, സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് സ്വപ്ന പുതിയ ജീവിത അധ്യായത്തെക്കുറിച്ച് മനസ്സ് തുറന്നത്. തങ്ങളുടെ കുട്ടികള്‍ക്ക് സത്യവും ബഹുമാനവും ഉന്നത മൂല്യങ്ങളും പഠിക്കാനാകുന്ന നല്ലൊരു കുടുംബ അന്തരീക്ഷം സൃഷ്ടിക്കാനും, ഒരുമിച്ച് പുതിയൊരു ജീവിതം പടുത്തുയര്‍ത്താനുമാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്ന് സ്വപ്ന കുറിച്ചു. ജീവിതാവസാനം വരെ സുമംഗലിയായിരിക്കാന്‍ എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ വേണമെന്നും സ്വപ്ന സോഷ്യല്‍ മീഡിയ കുറപ്പില്‍ പറയുന്നു.

നേരത്തെ തിരുവനന്തപുരം തൈക്കാട് സ്വദേശിയായിരുന്ന സ്വപ്നയും തിരുവല്ലം സ്വദേശിയായ സരിത്തും സ്വര്‍ണ്ണക്കടത്ത് കേസിന്റെ അന്വേഷണ ഘട്ടങ്ങള്‍ക്ക് ശേഷം കൊച്ചിയിലാണ് താമസിച്ചു വരുന്നത്. ഇരുവര്‍ക്കുമെതിരെയുള്ള നിയമപോരാട്ടങ്ങള്‍ കോടതികളില്‍ തുടരുന്നതിനിടയിലാണ് ഈ പുതിയ ജീവിത തീരുമാനം. സ്വപ്നയുടെ മൂന്നാമത്തെയും സരിത്തിന്റെ രണ്ടാമത്തെയും വിവാഹമാണിത്. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ പിതാവിനൊപ്പം അബുദാബിയിലാണ് സ്വപ്ന ജനിച്ചതും വളര്‍ന്നതും. ബിസിനസ്സ് പശ്ചാത്തലമുള്ള കുടുംബത്തില്‍ വളര്‍ന്ന സ്വപ്നയുടെ ആദ്യ വിവാഹം 2000-ത്തില്‍ കൃഷ്ണകുമാറുമായിട്ടായിരുന്നു. 2008-ല്‍ ഈ ബന്ധം വേര്‍പിരിഞ്ഞു.


പിന്നീട് 2011-ല്‍ ജയശങ്കര്‍ എന്നയാളെ സ്വപ്ന രണ്ടാമത് വിവാഹം കഴിച്ചുവെങ്കിലും ആ ബന്ധവും പിന്നീട് വേര്‍പിരിയുകയായിരുന്നു. സാമ്പത്തിക ബാധ്യതകളും ജീവിതത്തിലെ തിരിച്ചടികളും മറികടന്ന് തിരുവനന്തപുരത്തും ഗള്‍ഫിലുമായി ബിസിനസ് രംഗത്ത് സജീവമാകാന്‍ സ്വപ്ന ശ്രമിച്ചിരുന്നു. അറബിക് അടക്കമുള്ള വിവിധ വിദേശ ഭാഷകള്‍ സംസാരിക്കാനുള്ള കഴിവാണ് സ്വപ്നയെ ഉന്നത തലങ്ങളിലേക്ക് എത്തിച്ചത്. തിരുവനന്തപുരത്തെ ട്രാവല്‍ ഏജന്‍സിയിലും തുടര്‍ന്ന് 2013-ല്‍ എയര്‍ ഇന്ത്യ സാറ്റ്‌സിലും ജോലി ചെയ്ത സ്വപ്ന, പിന്നീട് യു.എ.ഇ കോണ്‍സുലേറ്റില്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായി നിയമിതയാവുകയായിരുന്നു.

യു.എ.ഇ കോണ്‍സുലേറ്റില്‍ പി.ആര്‍.ഒ ആയി ജോലി ചെയ്യുന്നതിനിടയിലാണ് സരിത്തുമായി സ്വപ്ന പരിചയപ്പെടുന്നത്. തുടര്‍ന്ന് 2020 ജൂലൈയില്‍ നയതന്ത്ര പാഴ്സല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസ് ഉയര്‍ന്നുവന്നതോടെയാണ് ഇരുവരും രാജ്യശ്രദ്ധയിലേക്ക് എത്തുന്നത്. കേസിലെ ഒന്നും രണ്ടും പ്രതികളായിരുന്നു സരിത്തും സ്വപ്നയും. കേന്ദ്ര അന്വേഷണ ഏജന്‍സികളായ എന്‍.ഐ.എ, ഇ.ഡി, കസ്റ്റംസ് എന്നിവര്‍ അന്വേഷിച്ച കേസില്‍ ഇരുവര്‍ക്കും മാസങ്ങളോളം ജയില്‍വാസം അനുഭവിക്കേണ്ടി വന്നിരുന്നു. ജാമ്യത്തില്‍ ഇറങ്ങിയ ശേഷവും രാഷ്ട്രീയ വന്‍മരങ്ങളെ വിറപ്പിച്ച വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷ് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു.

തുടര്‍ച്ചയായ പ്രതിസന്ധികള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കുമൊടുവില്‍, ഒടുവില്‍ ഒന്നിച്ച് പുതിയൊരു ജീവിതത്തിലേക്ക് കാല്‍വെച്ചിരിക്കുകയാണ് ഈ കൂട്ടുക്കെട്ട്. വാര്‍ത്ത പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും ഇവരുടെ വിവാഹം വലിയ രീതിയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. സ്വപ്ന സുരേഷ് ജനിച്ചത് അബുദാബിയിലാണ്. പഠിച്ചതും വളര്‍ന്നതുമെല്ലാം അവിടെ തന്നെ. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ പിതാവിന് അബുദാബിയിലായിരുന്നു ജോലി. ബാര്‍ ഹോട്ടല്‍ നടത്തിപ്പുകാരനായ അച്ഛനൊപ്പം ചെറുപ്രായത്തില്‍ തന്നെ സ്വപ്ന ബിസിനസ്സില്‍ പങ്കാളിയായി. പതിനെട്ടാം വയസ്സില്‍ തിരുവനന്തപുരം കണ്ണേറ്റുമുക്ക് സ്വദേശിയുമായി വിവാഹം. ഭര്‍ത്താവുമായി ചേര്‍ന്നായി പിന്നീട് ഗള്‍ഫിലെ ബിസിനസ്.

സാമ്പത്തിക ബാധ്യത അധികരിച്ചതോടെ ബിസിനസ് പൊളിഞ്ഞ് മകളുമായി നാട്ടിലെത്തി. വൈകാതെ വിവാഹമോചിതയായി. അബുദാബിയിലെ രാജകുടുംബവുമായി സ്വപ്നയുടെ അച്ഛന് അടുത്ത ബന്ധമുണ്ടായിരുന്നു. ബിരുദം മാത്രമുണ്ടായിരുന്ന സ്വപ്ന ബിസിനസ് രംഗത്ത് കുറഞ്ഞ നാളുകള്‍ കൊണ്ട് നേടിയത് അത്ഭുതകരമായ വളര്‍ച്ചയായിരുന്നു. അറബിക് അടക്കം വിവിധ ഭാഷകള്‍ അനായാസം സംസാരിക്കാനും സ്വപ്നക്ക് കഴിവുണ്ടായിരുന്നു. ഇതിനിടയില്‍ 39കാരിയായ സ്വപ്ന തലസ്ഥാനത്തെ വന്‍കിട വ്യവസായികളുമായി അടുത്ത ബന്ധം സ്ഥാപിച്ചു. ഇവരുടെ സഹായത്തോടെ വീണ്ടും ഗള്‍ഫിലേക്ക് പോയ സ്വപ്ന പിന്നീട് മടങ്ങിയെത്തി. ആദ്യം ശാസ്തമംഗലത്തെ എയര്‍ ട്രാവല്‍സില്‍ ജീവനക്കാരിയായി.

രണ്ടുവര്‍ഷം ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്തു. 2013ലാണ് എയര്‍ഇന്ത്യയുടെ ഗ്രൗണ്ട് ഹാന്റിംലിങ് കമ്പനിയായ എയര്‍ ഇന്ത്യ സാറ്റ്സില്‍ ജോലിയില്‍ കയറിയത്. അവിടെ നിന്നാണ് യുഎഇ കോണ്‍സുലേറ്റില്‍ എക്സിക്യൂട്ടീവ് സെക്രട്ടറിയായി നിയമിതയായത്. കോണ്‍സുലേറ്റിലെ പി ആര്‍ ഒ ആയിരുന്നു സരിത്.

swapna suresh wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES