Latest News

അന്യഭാഷകളില്‍ അഭിനയിക്കാന്‍ എനിക്ക് മടിയല്ല, ശരിക്കും പേടിയാണ്, അത് എന്റെ തെറ്റാണ്'; മലയാളത്തില്‍ കിട്ടുന്ന എളുപ്പം അവിടെ കിട്ടില്ല; വെളിപ്പെടുത്തലുമായി ആസിഫ് അലി 

Malayalilife
 അന്യഭാഷകളില്‍ അഭിനയിക്കാന്‍ എനിക്ക് മടിയല്ല, ശരിക്കും പേടിയാണ്, അത് എന്റെ തെറ്റാണ്'; മലയാളത്തില്‍ കിട്ടുന്ന എളുപ്പം അവിടെ കിട്ടില്ല; വെളിപ്പെടുത്തലുമായി ആസിഫ് അലി 

മറ്റു ഭാഷകളില്‍ അഭിനയിക്കാന്‍ തനിക്ക് മടിയല്ല, ശരിക്കും പേടിയാണെന്ന് നടന്‍ ആസിഫ് അലി. അന്യഭാഷാ ചിത്രങ്ങളില്‍ സജീവമാകാത്തതിന്റെ കാരണം വ്യക്തമാക്കുകയായിരുന്നു താരം. ഒരു മലയാള ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് ഇന്‍ഡസ്ട്രികളില്‍നിന്ന് നിരവധി അവസരങ്ങള്‍ വരാറുണ്ടെങ്കിലും ഭാഷയോടുള്ള ഭയമാണ് തന്നിലെ നടനെ പിന്തിരിപ്പിക്കുന്നതെന്ന് ആസിഫ് അലി പറഞ്ഞു. 

ഒരുപാട് പേര്‍ മറ്റു സിനിമകളില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് സംസാരിക്കാറുണ്ടെന്നും കഥ കേള്‍ക്കാനും കാസ്റ്റിങ്ങിനുമൊക്കെയായി നിരവധി റെഫറന്‍സുകള്‍ വരാറുണ്ടെന്നും ആസിഫ് വെളിപ്പെടുത്തി. 'ഇതിന് പ്രധാനമായും രണ്ട് മറുപടികളാണ് എനിക്കുള്ളത്. ഒന്ന്, ഏറ്റവും നല്ല സിനിമകള്‍ നിര്‍മിക്കപ്പെടുന്നത് നമ്മുടെ മലയാളം ഇന്‍ഡസ്ട്രിയിലാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ മറ്റൊരു ഇന്‍ഡസ്ട്രിയില്‍ പോയി വേറൊരു സിനിമ ചെയ്യേണ്ട ആവശ്യമില്ല. രണ്ടാമത്തേത്, അന്യഭാഷകളില്‍ അഭിനയിക്കാന്‍ എനിക്ക് മടിയല്ല, ശരിക്കും പേടിയാണ്. മറ്റു ഭാഷകളില്‍ ശ്രമിക്കാതിരുന്നത് എന്റെ തെറ്റാണ്,' ആസിഫ് പറഞ്ഞു. 

സ്വന്തം ഭാഷ സംസാരിക്കുമ്പോള്‍ കിട്ടുന്ന ഒരു എളുപ്പമുണ്ടെന്നും ഡയലോഗ് ഓര്‍ത്തെടുത്ത് സംസാരിക്കുന്നത് ആലോചിക്കാന്‍ പോലും കഴിയില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. അഭിനയിക്കുന്നതിനിടയില്‍ ഡയലോഗുകള്‍ സ്വാഭാവികമായി വരണം. അടുത്ത ഡയലോഗ് എന്തായിരുന്നു എന്ന് ആലോചിച്ചുനില്‍ക്കുന്ന ഒരു മുഖം അഭിനയത്തിനിടയില്‍ ഉണ്ടാകരുത് എന്ന പേടിയാണ് പ്രധാന കാരണം. മറ്റു ഭാഷകളില്‍ പോയി മികച്ച വേഷങ്ങള്‍ ചെയ്യുന്ന ഫഹദ് ഫാസിലിനോട് തന്റെ ഈ പേടിയെക്കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും ആസിഫ് പറഞ്ഞു. 

അപ്പോള്‍ ഫഹദ് ചോദിക്കും നീ എന്താ അങ്ങനെ ചോദിക്കുന്നേ?. അപ്പോള്‍ ഞാന്‍ പറയും, അല്ലെടാ എനിക്ക് ഇങ്ങനെ ഒരു പേടിയുണ്ട് എന്ന്. അപ്പോള്‍ ഫ?ഹദ് പറയും അങ്ങനെയൊരു പേടിയെപ്പറ്റി ഞങ്ങള്‍ ചിന്തിച്ചിട്ടേ ഇല്ലെന്ന്. ചിന്തിച്ചതു കൊണ്ടായിരിക്കും എനിക്കാ പേടി വന്നത്'.- ആസിഫ് പറഞ്ഞു.

Read more topics: # ആസിഫ് അലി.
asif ali about another film industry

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES