അനുമോളുടെയും ഭര്‍ത്താവ് ഭുവനേഷിന്റെയും പുതിയ വിശേഷങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ എന്നും നിറയുകയാണ്. അനുമോളുടെ കവിളില്‍ നീരുവന്ന് മുഖം വീങ്ങിയിരിക്കുന്ന ദൃശ്യങ്ങള്‍ ആണ് പുതിയതായി എത്തിയത്. ഇത് കണ്ടതോടെ 'താരത്തിന് എന്തുപറ്റി?' എന്ന ആശങ്കയിലായിരുന്നു ആരാധകര്‍. അനുമോളുടെ ഭര്‍ത്താവ് ഭുവനേഷ് പങ്കുവച്ച വീഡിയോയുടെ തുടക്കത്തില്‍ ഭുവന്‍ പറയുന്നത് ഇങ്ങനെ.
''ഞാന്‍ ഒരടി കൊടുത്തതാ, അതുകൊണ്ടാണ് കവിള്‍ ഇങ്ങനെ വീര്‍ത്തിരിക്കുന്നത്'' എന്നായിരുന്നു ഭുവന്റെ കുസൃതി നിറഞ്ഞ പ്രതികരണം. ഭുവന്റെ ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് തന്നെ തരംഗമായി മാറി. എന്നാല്‍ അനുമോളുടെ കവിള്‍ വീര്‍ത്തതിന് പിന്നിലെ യഥാര്‍ഥ കാരണം വ്യക്തമാക്കിക്കൊണ്ട് പിന്നീട് ഭുവനേഷ് തന്നെ രംഗത്തെത്തി.
അനുമോള്‍ക്ക് കഠിനമായ പല്ലുവേദനയാണെന്നും പല്ലെടുക്കാനായി ക്ലിനിക്കിലേക്ക് കൊണ്ടുപോകുകയാണെന്നും പുതിയ വിഡിയോയിലൂടെ ഭുവന്‍ വെളിപ്പെടുത്തി. കഠിനമായ പല്ലുവേദന കാരണം സംസാരിക്കാന്‍ പോലും പ്രയാസപ്പെട്ട് കഷ്ടപ്പെടുന്ന അനുമോളുടെ ദൃശ്യങ്ങളും ഭുവന്‍ പങ്കുവച്ചിട്ടുണ്ട്.
പല്ലുവേദന കാരണമാണ് അനുവിന് മുഖം വീര്‍ത്തതെന്ന് ഭുവന്‍ പറയുമ്പോള്‍, പ്രയാസപ്പെട്ട് സംസാരിച്ചുകൊണ്ട് അനുമോള്‍ തിരുത്തുന്നുണ്ട് 'പല്ലുവേദനയല്ല, പല്ലിളക്കിയ വേദന എന്ന് പറയൂ'എന്നായിരുന്നു അനുവിന്റെ മറുപടി.
https://www.youtube.com/shorts/ZCu-wvRHf_U