ജനങ്ങളുടെ സഭ വിളിച്ച് കഞ്ഞി കുടിച്ച് തുടരണമോ ഒരാളെ പുറത്താക്കണമോയെന്ന് ചോദിച്ചപ്പോഴും കെണി തിരിച്ചറിയാന്‍ പലര്‍ക്കും കഴിഞ്ഞില്ല; ബിഗ് ബോസിന്റെ കെണിയില്‍ വീണ വിഡ്ഢികള്‍; ബുദ്ധിപരമായി ഇട്ടു തന്ന പ്ലാനാണെന്ന് ഒരൊറ്റ മനുഷ്യന് പോലും മനസ്സിലായില്ല; ബിഗ് ബോസിനെതിരെ സീസണ്‍ 8നെതിരെ അഖില്‍ മാരാര്‍

Malayalilife
ജനങ്ങളുടെ സഭ വിളിച്ച് കഞ്ഞി കുടിച്ച് തുടരണമോ ഒരാളെ പുറത്താക്കണമോയെന്ന് ചോദിച്ചപ്പോഴും കെണി തിരിച്ചറിയാന്‍ പലര്‍ക്കും കഴിഞ്ഞില്ല; ബിഗ് ബോസിന്റെ കെണിയില്‍ വീണ വിഡ്ഢികള്‍; ബുദ്ധിപരമായി ഇട്ടു തന്ന പ്ലാനാണെന്ന് ഒരൊറ്റ മനുഷ്യന് പോലും മനസ്സിലായില്ല; ബിഗ് ബോസിനെതിരെ സീസണ്‍ 8നെതിരെ അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ എട്ടിലെ 'ഡെമോക്രസി' തീമിനെ ചൊല്ലി വിമര്‍ശനവുമായി അഖില്‍ മാരാര്‍. കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ മത്സരാര്‍ത്ഥികള്‍ സ്വീകരിച്ച നിലപാടുകള്‍ ജനാധിപത്യത്തിന്റെ യഥാര്‍ഥ ആശയത്തോട് യോജിക്കുന്നതല്ലെന്ന വിമര്‍ശനമാണ് അഖില്‍ മാരാര്‍ ഉന്നയിച്ചത്. 'ലീഡര്‍' എന്നത് മറ്റുള്ളവരെ ഭരിക്കുന്നയാളല്ലെന്നും ഒപ്പമുള്ളവരെ നയിക്കുന്നയാളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡെമോക്രസിയെന്ന ഷോയുടെ പ്രമേയം മനസിലാക്കാതെ എല്ലാവരും ബിഗ് ബോസിന്റെ കെണിയില്‍ വീണുപോയെന്നും മത്സരാര്‍ത്ഥികളുടെ നിലപാടുകളും നിങ്ങളുടെ കാഴ്ചപ്പാടുകളും മനസ്സിലാക്കാന്‍ വേണ്ടി അവര്‍ക്ക് ഇട്ടു കൊടുത്ത ഒരു പ്ലാന്‍ ആണെന്നും ഒരൊറ്റ മനുഷ്യന് പോലും മനസ്സിലായില്ലെന്നും അഖില്‍ പരിഹസിച്ചു.

''ഡെമോക്രസി എന്നതാണ് ഈ ബിഗ് ബോസിന്റെ പ്രമേയം എന്ന് പറയുന്നത്. ഒരാള്‍ക്ക് പോലും ഈ പ്രമേയം മനസ്സിലാക്കാനോ ആ പ്രമേയം അനുസരിച്ച് അവിടെ പെരുമാറാനോ കഴിഞ്ഞില്ല എന്നതാണ് ഇന്നത്തെ എപ്പിസോഡില്‍ നിന്ന് ഞാന്‍ മനസ്സിലാക്കുന്നത്. അവിടെ ഒരാളെ ക്യാപ്റ്റന്‍ ആക്കി വെക്കുന്നു, ക്യാപ്റ്റന്‍ എന്നല്ല ഇത്തവണ ലീഡര്‍ എന്നാണ് പറയുന്നത്, 'ലീഡര്‍' എന്നാല്‍ നയിക്കുന്ന ഒരാള്‍ എന്ന അര്‍ത്ഥത്തിലാണ് പറയുന്നത്. ഇത് നയിക്കുന്ന ഒരാളാണോ അതോ ഭരിക്കുന്ന ഒരാളാണോ?
അതായത് ഡെമോക്രസി എന്നത് മാറി ഓട്ടോക്രസിയോ അല്ലെങ്കില്‍ ഒരു രാജഭരണമോ ഒക്കെ ആയി മാറുന്ന ഒരു രീതിയാണ് ഇന്നലത്തെ എപ്പിസോഡില്‍ കാണാന്‍ കഴിഞ്ഞത്. 

ഇന്നലെ ബിഗ് ബോസ് ഒരു ഡിസിഷന്‍ കൊടുക്കുകയാണ് ,നിങ്ങള്‍ ഒരാളെ ഇവിടെ നിന്ന് പുറത്താക്കണം അല്ലെന്നുണ്ടെങ്കില്‍ കഞ്ഞിയും പയറും കഴിച്ച് ആ ജീവനാന്തകാലം ഇവിടെ കിടക്കണം എന്ന്. എന്തിനാണ് ബിഗ് ബോസ് ഇങ്ങനെ ഒരു കാര്യം പറയുന്നത്? ഒരിക്കലും ബിഗ് ബോസ് ഹൗസില്‍ 100 ദിവസം നിങ്ങള്‍ക്ക് കഞ്ഞിയും പയറും നല്‍കി അവര്‍ കിടത്തില്ല എന്ന് ചിന്തിക്കാനുള്ള ബോധം ഒരുത്തനും ഇല്ലാണ്ട് പോയി.
രണ്ട്, എന്ത് അടിസ്ഥാനത്തിലാണ് നിങ്ങളോട് ഒരാളെ അവിടെ നിന്ന് പുറത്താക്കാന്‍ പറയുന്നത്. അവിടെയാണ് ബിഗ് ബോസിന്റെ ബുദ്ധി നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയാതെ പോകുന്നത്. 

നിങ്ങള്‍ നില്‍ക്കുന്നത് ഒരു ജനാധിപത്യ രാജ്യത്തിലാണെന്നും ഒരു ജനാധിപത്യ രാജ്യത്തിന്റെ നീതി എന്ന് പറയുന്നത് ഒരിക്കലും ആള്‍ക്കൂട്ട വിചാരണ നടത്തി ഒരാളെ പുറത്താക്കുന്നതല്ലെന്നും അത് പ്രാകൃത നിയമമാണെന്നും അത് ഒരു രീതിയിലും ഒരു ജനാധിപത്യ സാമൂഹിക, സാംസ്‌കാരിക രാജ്യത്ത് നടക്കാന്‍ പാടില്ലാത്ത ഒന്നാണെന്നും മനസിലാക്കണമായിരുന്നു. അപ്പോള്‍ ഇവിടെ ലീഡറായ ആള്‍ ആദ്യം ബിഗ് ബോസിനോട് പറയേണ്ടത്, ബിഗ് ബോസ് ഞാനിപ്പോള്‍ ജീവിക്കുന്നത് ഒരു ജനാധിപത്യ സമൂഹത്തിലാണ്. എന്നെ തെരഞ്ഞെടുത്തത് ഇവിടുത്തെ പ്രജകളാണ്. അങ്ങനെ ഒരു സ്ഥലത്ത് ഇപ്രകാരം ചെയ്യാന്‍ എനിക്ക് കഴിയില്ല. പിന്നെ ബിഗ് ബോസ് പറഞ്ഞാല്‍ ഇത് ചെയ്യാം. അപ്പോള്‍ ഇപ്രകാരം ഒരു ലീഡര്‍ പറയുമ്പോള്‍ അത് കേള്‍ക്കുന്ന ജനങ്ങള്‍ക്ക് മനസ്സിലാകും ആ ലീഡര്‍ ആ ഷോയോടും ആ രാജ്യത്തോടും തന്റെ ഉത്തരവാദിത്വത്തോടും നീതി പുലര്‍ത്തുന്നു എന്നത് പ്രേക്ഷകര്‍ക്ക് മനസ്സിലാകും.

പക്ഷേ ഇവിടെ ആ ലീഡര്‍ ഒരു രാജാവായി മാറാന്‍ ശ്രമിക്കുകയാണ്. ലീഡര്‍ രാജാവായി മാറിക്കോട്ടെ, അതിനെ അനുകൂലിക്കുന്ന തങ്ങളുടെ ഉത്തരവാദിത്വം എന്തെന്ന് പോലും മനസ്സിലാക്കാന്‍ പറ്റാത്ത രണ്ട് അനുയായികള്‍. അതില്‍ ഒരു അനുയായിയുടെ മുഖം കണ്ടു കഴിഞ്ഞാല്‍ സദാസമയവും മദ്യപിച്ച് ലക്ക് കെട്ടിരിക്കുന്ന യാതൊരു ഊര്‍ജ്ജവുമില്ലാതെ എങ്ങനെയൊക്കെയോ സര്‍വൈവ് ചെയ്തു പോകാന്‍ പറ്റുന്ന രീതിയില്‍ ഇരിക്കുന്ന ഒരു സുമേഷ്.

അതിനുശേഷം ജനങ്ങളുടെ സഭ വിളിക്കുന്നു. ഈ ജനങ്ങളുടെ സഭയില്‍ ചോദിക്കുന്നു നമ്മള്‍ക്ക് കഞ്ഞികുടിച്ച് ഇവിടെ ജീവിക്കണോ അതോ നിങ്ങള്‍ക്ക് ഒരാളെ പുറത്താക്കണോയെന്ന്? അതില്‍ പല ആള്‍ക്കാരും മറന്നുപോയി ഇത് ബിഗ് ബോസിന്റെ ഒരു കെണിയാണെന്നും ഇത് വളരെ ബുദ്ധിപരമായ രീതിയില്‍ ബിഗ് ബോസ് നിങ്ങളുടെ മുന്നിലേക്ക് നിങ്ങളുടെ നിലപാടുകളും നിങ്ങളുടെ കാഴ്ചപ്പാടുകളും മനസ്സിലാക്കാന്‍ വേണ്ടി നിങ്ങള്‍ക്ക് ഇട്ടു തന്ന ഒരു പ്ലാന്‍ ആണെന്നും ഒരൊറ്റ മനുഷ്യന് പോലും മനസ്സിലായില്ല...'' എന്നാണ് അഖില്‍ മാരാര്‍ ഫെയ്‌സ്ബുക്കില്‍ പങ്കിട്ട വീഡിയോയില്‍ പറയുന്നത്.

bigg boss malayalam 8 leader

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES