Latest News

ജയിലില്‍ ശനിയാഴ്ച മട്ടന്‍ കിട്ടും; ചൊവ്വാഴ്ച പിന്നെ പറയണ്ടാ..കള്ളന്മാര്‍ക്ക് വരെ നല്ല ഭക്ഷണമാണ്; അതുപോലെ കുറ്റം ചെയ്യാത്തവരും ഉണ്ട്; അപ്പോഴാണ് ജീവിതത്തില്‍ ആദ്യമായി അത് ചെയ്യുന്നത്'; അകത്ത് കിടന്ന അനുഭവം തുറന്നുപറഞ്ഞ് വിക്കി; ബിഗ് ബോസില്‍ ചൂടന്‍ ചര്‍ച്ച 

Malayalilife
 ജയിലില്‍ ശനിയാഴ്ച മട്ടന്‍ കിട്ടും; ചൊവ്വാഴ്ച പിന്നെ പറയണ്ടാ..കള്ളന്മാര്‍ക്ക് വരെ നല്ല ഭക്ഷണമാണ്; അതുപോലെ കുറ്റം ചെയ്യാത്തവരും ഉണ്ട്; അപ്പോഴാണ് ജീവിതത്തില്‍ ആദ്യമായി അത് ചെയ്യുന്നത്'; അകത്ത് കിടന്ന അനുഭവം തുറന്നുപറഞ്ഞ് വിക്കി; ബിഗ് ബോസില്‍ ചൂടന്‍ ചര്‍ച്ച 

സമൂഹമാധ്യമങ്ങളിലൂടെ വന്‍ ആരാധകവൃന്ദത്തെ സ്വന്തമാക്കിയ ഇന്‍ഫ്‌ലുവന്‍സറാണ് വിക്കി തഗ്. ബിഗ് ബോസിന്റെ പ്രഡിക്ഷന്‍ ലിസ്റ്റുകളില്‍ തുടക്കം മുതലേ സജീവമായിരുന്ന വിക്കി, പ്രവചനങ്ങള്‍ ശരിവെച്ചുകൊണ്ട് ഒടുവില്‍ ബിഗ് ബോസ് ഹൗസിലേക്ക് എത്തിയിരിക്കുകയാണ്. വിഘ്‌നേശ് വേണുവെന്നാണ് ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. 

മുമ്പ് ലഹരി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും ജയില്‍വാസം അനുഭവിക്കേണ്ടി വരികയും ചെയ്ത അനുഭവത്തെക്കുറിച്ച് ബിഗ് ബോസ് ഹൗസിലെ സഹമത്സരാര്‍ത്ഥികളോട് തുറന്നു സംസാരിക്കുകയാണ് വിക്കി ഇപ്പോള്‍. ആ ജയില്‍വാസം തന്റെ ജീവിതത്തില്‍ വരുത്തിയ വലിയ മാറ്റങ്ങളെക്കുറിച്ചാണ് താരം വ്യക്തമാക്കുന്നത്. 

അത്യാവശ്യം സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിലാണ് താന്‍ ജനിച്ചു വളര്‍ന്നതെന്നും ഒന്നിനും ഒരു കുറവും ഉണ്ടായിരുന്നില്ലെന്നും വിക്കി പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ വലിയ പ്രശസ്തി ലഭിച്ചപ്പോള്‍ തനിക്ക് അഹങ്കാരം കൂടുകയും കാര്യങ്ങള്‍ വല്ലാത്തൊരു രീതിയിലേക്ക് കൈവിട്ടുപോവുകയും ചെയ്തു. എന്നാല്‍ കേസില്‍പ്പെട്ട് അകത്തായപ്പോഴാണ് ജീവിതത്തില്‍ ആദ്യമായി സ്വന്തം പാത്രം കഴുകാനും ഡ്രസ്സ് അലക്കാനും തുടങ്ങിയതെന്ന് താരം വെളിപ്പെടുത്തി. 

ജയിലിലെ അനുഭവങ്ങള്‍ തന്നിലെ ചിന്താഗതികളെ പൂര്‍ണ്ണമായി മാറ്റിമറിച്ചുവെന്നും വിക്കി വ്യക്തമാക്കുന്നു. കുറ്റം ചെയ്യാത്ത നിരവധി മനുഷ്യര്‍ ജയിലിലുണ്ടെന്നും, ഒരു കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നിട്ടും എന്ന് പുറത്തിറങ്ങാന്‍ കഴിയുമെന്നറിയാതെ കഴിയുന്ന ഒരു തടവുകാരന്റെ ജീവിതം അറിഞ്ഞതാണ് തന്നെ മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്നും വിക്കി കൂട്ടിച്ചേര്‍ക്കുന്നു. ആലപ്പുഴ ചുനക്കര ദേശം മംഗലം സ്വദേശിയാണ് വിക്കി തഗ്. യൂട്യൂബ് ചാനലിലൂടെയും റീലുകളിലൂടെയും ലൈഫ് സ്‌റ്റൈല്‍ പ്രൊമോഷനുകളിലൂടെയും ഇന്‍സ്റ്റാഗ്രാമില്‍ ഒരു മില്യനിലധികം ഫോളോവേഴ്സിനെ സ്വന്തമാക്കിയ ഇദ്ദേഹം 2026-ല്‍ പുറത്തിറങ്ങിയ 'ബൂം ബാങ്' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തും അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.

 വിക്കിയുടെ വാക്കുകള്‍ ഇങ്ങനെ... ''അത്യാവശ്യം സാമ്പത്തിമുള്ള വീടാണ് എന്റേത്. ഒന്നിനും ഒരു കുറവും ഉണ്ടായിട്ടില്ല. അങ്ങനെയിരിക്കെയാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ ചെയ്ത് വലിയ പ്രശസ്തി കിട്ടുന്നത്. അപ്പോള്‍ ഭയങ്കര അഹങ്കാരമായിരുന്നു. പ്രശസ്തി കൂടി വന്നപ്പോള്‍ വല്ലാത്തൊരു രീതിയിലേക്ക് പോയി. അങ്ങനെ കേസില്‍ അകത്തു പോയപ്പോഴാണ് ഞാന്‍ ആദ്യമായി സ്വന്തം പാത്രം കഴുകുന്നത്. അപ്പോഴാണ് സ്വന്തം ഡ്രസ്സ് അലക്കുന്നത്. ജയിലില്‍ ശനിയാഴ്ച മട്ടനും ചൊവ്വാഴ്ച മീനും കിട്ടും. 

കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കുമെല്ലാം നല്ല ഭക്ഷണമുണ്ട്. ജയിലില്‍ കുറ്റം ചെയ്യാത്ത നിരവധി പേരുണ്ട്. അത്തരത്തിലൊരു തടവുകാരന്റെ ജീവിതം അറിഞ്ഞത് എന്നെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. ഒരു കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു അയാള്‍. പക്ഷേ, എന്ന് പുറത്തിറങ്ങാന്‍ കഴിയുമെന്നറിയാതെയാണ് അയാള്‍ കിടന്നിരുന്നത്''
 

Read more topics: # വിക്കി തഗ്.
wikkithug jail life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES