Latest News

ആര്‍ത്തുല്ലസിച്ച് ആദിയും വേദയും..!ജയസൂര്യയുടെ അവധി ആഘോഷം വൈറല്‍..!

Malayalilife
ആര്‍ത്തുല്ലസിച്ച് ആദിയും വേദയും..!ജയസൂര്യയുടെ അവധി ആഘോഷം വൈറല്‍..!

ലയാള സിനിമാപ്രേക്ഷകരുടെ പ്രിയ നടനാണ് ജയസൂര്യ. അഭിനയ പാരമ്പര്യമൊന്നുമില്ലാതിരുന്ന താരം സ്വപ്രയത്നത്തിലൂടെയാണ് സിനിമയില്‍ സജീവമായത്. ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് ജേതാവായ താരം ഇപ്പോള്‍ കുടുംബസമേതം അവധിയാഘോഷത്തിലാണ്. കശ്മീരില്‍ ഭാര്യ സരിതയ്ക്കും മക്കളായ ആദ്വൈതിനും വേദയ്ക്കുമൊപ്പം താരം അടിച്ചുപൊളിക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുകയാണ്.

ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തിലൂടെ വെളളിത്തിരയിലേക്ക് എത്തിയ നടനാണ് ജയസൂര്യ. സിനിമയുടെ തുടക്കത്തില്‍ തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്ത ജയസൂര്യ ഇപ്പോള്‍ ഹിറ്റ് ചിത്രങ്ങളുമായി മുന്നേറുകയാണ്. ഞാന്‍ മേരിക്കുട്ടി, ക്യാപ്റ്റന്‍ എന്നീ ചിത്രങ്ങള്‍ക്ക് മികച്ച നടനുളള അവാര്‍ഡും താരത്തെ തേടി എത്തിയിരുന്നു. സിനിമാലോകത്തെ ആരാധകരുടെ പ്രിയപ്പെട്ട താര ജോഡികളാണ്  ജയസൂര്യയും ഭാര്യ സരിതയും. ഡബ്സമാഷിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും ജയസൂര്യയുടെ മകന്‍ അദ്വൈതും പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. സിനിമാജീവിത്തെപോലെ കുടുംബ ജീവിതത്തിനും ഏറെ പ്രാധാന്യം ജയസൂര്യ നല്‍കാറുണ്ട്. അതിനാല്‍ തന്നെ കുടുംബസമേതം യാത്രകള്‍ക്കും ജയസൂര്യ സമയം കണ്ടെത്താറുണ്ട്. ഇപ്പോള്‍ മക്കളുടെ വെക്കേഷന്‍ ടൈമില്‍ കുടുംബസമേതം താരം നടത്തിയ കശ്മീര്‍ യാത്രയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. സരിതയുടെ സഹോദരി ശരണ്യയും കുടുംബവും ഇവര്‍ക്കൊപ്പമുണ്ട്. കശ്മീരി പെണ്‍കുട്ടിയുടെ വസ്ത്രമണിഞ്ഞ് നില്‍ക്കുന്ന വേദയുടെ ചിത്രവും ജയസൂര്യയും ഭാര്യയുമായുള്ള ചിത്രങ്ങളും എല്ലാം ആരാധകര്‍ ഏറ്റെടുക്കുകയാണ്. ചിത്രങ്ങള്‍ കാണാം.

Image may contain: 1 person, beard, outdoor, water and nature

Image may contain: one or more people

 

Read more topics: # Jayasurya,# Vacation with,# family,# pictures
Jayasurya Vacation with family

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES