Latest News

പ്രസന്ന ഭാര്യക്ക് ബേബി മൂണും ബര്‍ത്ത് ഡേ പാര്‍ട്ടിയും ഒരുക്കിയത് ലണ്ടനില്‍; നിറവയറില്‍ ആകെ ക്ഷീണിച്ച സ്നേഹയെ കണ്ട് വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

Malayalilife
 പ്രസന്ന ഭാര്യക്ക് ബേബി മൂണും ബര്‍ത്ത് ഡേ പാര്‍ട്ടിയും ഒരുക്കിയത് ലണ്ടനില്‍; നിറവയറില്‍ ആകെ ക്ഷീണിച്ച സ്നേഹയെ കണ്ട് വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

അജിത്തും ശാലിനിയും പോലെ സൂര്യയും ജ്യോതികയും പോലെ  യുവതലമുറ മാതൃകയാക്കുന്ന താര ദാമ്പത്യമാണ് നടന്‍ പ്രസന്നയുടേതും നടി സ്‌നേഹയുടേതും.
ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2012 ലായിരുന്നു സ്‌നേഹയുടെയും പ്രസന്നയുടെയും വിവാഹം. 2015ല്‍ ദമ്പതികള്‍ക്ക് മകന്‍ വിഹാന്‍ ജനിച്ചു. നാളുകള്‍ക്ക് മുമ്പാണ് സ്‌നേഹ രണ്ടാമത് അമ്മയാകാന്‍ ഒരുങ്ങുന്നുവെന്ന സന്തോഷവാര്‍ത്ത എത്തിയത്. ഇപ്പോള്‍ സ്‌നേഹയുടെ ബേബി മൂണ്‍ ചിത്രങ്ങളാണ് െൈവറാലകുന്നത്.

മലയാളത്തിലൂടെ അഭിനയരംഗത്തെത്തിയ സ്‌നേഹ മലയാളസിനിമയിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടിയ താരമാണ്. മലയാളത്തില്‍ സജീവമായിരുന്ന പ്രസന്ന അടുത്തിടെ ബ്രദേഴ്‌സ് ഡേയിലൂടെ മലയാളത്തിലേക്കെത്തി.തമിഴിലും തെലുങ്കിലും മലയാളത്തിലും സ്‌നേഹ സെലക്ടീവായി സിനിമകള്‍ ചെയ്തുകൊണ്ടിരുന്നു. 2012 ലായിരുന്നു സ്‌നേഹയും പ്രസന്നയും തമ്മിലുള്ള വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു. എങ്കിലും വിവാഹശേഷവും സ്‌നേഹ അഭിനയിച്ചിരുന്നു. വിഹാന്‍ ആണ് താരദമ്പതികളുടെ മൂത്തമകന്‍.

ഇപ്പോഴിതാ, രണ്ടാമത്തെ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഈ ക്യൂട്ട് ദമ്പതികള്‍. സ്‌നേഹയുടെ വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്‌നേഹയുടെ ബേബിമൂണ്‍ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ലണ്ടനിലാണ് പ്രസന്ന സ്‌നേഹയ്ക്ക് ബേബി മൂണ്‍ ഒരുക്കിയത്. വിഹാനും സ്‌നേഹയ്ക്കും ഒപ്പം ലണ്ടനില്‍ അടിച്ചുപൊളിക്കുന്ന പ്രസന്നയുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നിറവയറില്‍ ആകെ ക്ഷീണിച്ചാണ് സ്‌നേഹ ചിത്രങ്ങളില്‍ ഉള്ളത്. പ്രസവം അടുത്തിരിക്കുന്ന സമയത്ത് ഇത്തരം ഒരു യാത്ര നടത്തിയതിനെ ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഗര്‍ഭകാലം ആസ്വദിക്കുന്ന ദമ്പതികള്‍ക്ക് ആശംസകളും ഏറെ ലഭിക്കുകയാണ്. അതേസമയം ഇക്കുറി സ്‌നേഹയുടെ പിറന്നാള്‍ ആഘോഷവും ലണ്ടനിലാണ് നടന്നത്.
 

Read more topics: # actress sneha,# baby moon,# pictures
actress sneha baby moon pictures

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES