Latest News

കടലിനടിയിലെ ഹണിമൂണ്‍ ആഘോഷച്ചിത്രങ്ങളുമായി കാജല്‍ അഗര്‍വാള്‍

Malayalilife
കടലിനടിയിലെ ഹണിമൂണ്‍ ആഘോഷച്ചിത്രങ്ങളുമായി കാജല്‍ അഗര്‍വാള്‍

ദിവസങ്ങള്‍ക്ക് മുന്‍പാണ് തെന്നിന്ത്യന്‍ നായിക കാജല്‍ അഗര്‍വാള്‍  വിവാഹിതയായത്.  മാലിദ്വീപില്‍ ഹണിമൂണ്‍ ആഘോഷിക്കുന്ന കാജല്‍ അഗര്‍വാളിന്റെയും ഭര്‍ത്താവ് ഗൗതം കിച്ച്ലുവിന്റെയും ചിത്രങ്ങള്‍് ആരാധകരുടെ ഇടയില്‍ വൈറലായിരുന്നു. പ്രൈവറ്റ് ജെറ്റിലാണ് ഇരുവരും മാലിദ്വീപില്‍ എത്തിയത്. ചുവന്ന ലോങ് ഫ്‌ളയേര്ഡ് ഡ്രസ്സില്‍ അതിസുന്ദരിയായ താരത്തിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കടലിന്റൈ ഭംഗിയില്‍ ചിത്രങ്ങളൊക്കെ മനോഹരമാണ്. ഇപ്പോള്‍ ഹണിമൂണ്‍ ആഘോഷത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാജല്‍ പങ്കുവച്ചിരിക്കയാണ്.  

ഇപ്പോഴിതാ റിസോര്‍ട്ടില്‍ നിന്നുള്ള ചിത്രങ്ങളും നടി ആരാധകര്‍ക്കായി പങ്കുവച്ചു. കടലിനടിത്തട്ടിലെ കാഴ്ചകള്‍ ആസ്വദിക്കാവുന്ന ആഡംബര റൂമിലാണ് ഇവരുടെ താമസം.റൂമില്‍ നിന്നുള്ള ചിത്രങ്ങളും നടി പങ്കുവച്ചു. ഹണിമൂണ്‍ ആഘോഷത്തിലാണെങ്കിലും യോഗ പോലുള്ള തന്റെ ദിനചര്യങ്ങളിലൊന്നും കാജള്‍ മാറ്റം വരുത്തിയിട്ടില്ല. ഹണിമൂണിനിടയിലും യോഗ ചെയ്യുന്ന നടിയെയും ചിത്രങ്ങളില്‍ കാണാം.ഒക്ടോബര്‍ 30നായിരുന്നു ഇരുവരുടെയും വിവാഹം. കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് മുംബൈയില്‍ വച്ചു നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. സിനിമാ സുഹൃത്തുക്കള്‍ക്കായും പ്രത്യേക റിസപ്ഷന്‍ ഉണ്ടായിരുന്നില്ല

Read more topics: # kajal aggarwal,# honey moon,# pictures
kajal aggarwal honey moon pictures

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക