Latest News

'മലയാളികള്‍ക്ക് മുന്നില്‍ ഇംഗ്ലീഷില്‍ എന്തോന്നാ ഈ കടുക് വറുക്കുന്നത്?' എല്ലാവര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ സംസാരിച്ചാല്‍ പോരെ; അവതാരകയോട് ഉര്‍വശി 

Malayalilife
 'മലയാളികള്‍ക്ക് മുന്നില്‍ ഇംഗ്ലീഷില്‍ എന്തോന്നാ ഈ കടുക് വറുക്കുന്നത്?' എല്ലാവര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ സംസാരിച്ചാല്‍ പോരെ; അവതാരകയോട് ഉര്‍വശി 

മലയാളികള്‍ മാത്രം നിറഞ്ഞിരിക്കുന്ന സദസ്സില്‍ സംസാരിക്കുമ്പോള്‍ മലയാളത്തില്‍ തന്നെ സംസാരിക്കുന്നതല്ലെ നല്ലത് എന്ന ചോദ്യവുമായി നടി ഉര്‍വശി. കേരളത്തില്‍ നടക്കുന്ന പൊതുപരിപാടികളില്‍ ഇംഗ്ലീഷില്‍ സംസാരിക്കുന്ന അവതാരകരുടെ രീതിയെ നടി സരസമായി വിമര്‍ശിക്കുകയും ചെയ്തു. കൊച്ചിയില്‍ വെച്ച് നടന്ന 'ആശ' എന്ന പുതിയ സിനിമയുടെ പ്രസ് മീറ്റിനിടെയായിരുന്നു ഉര്‍വശിയുടെ ഈ പ്രതികരണം. 

 പ്രസ് മീറ്റില്‍ ഉര്‍വശിയെ വേദിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അവതാരക പൂര്‍ണ്ണമായും ഇംഗ്ലീഷില്‍ സംസാരിച്ചതാണ് നടിയുടെ മറുപടിക്ക് കാരണമായത്. 'കൊച്ചേ, കേരളത്തില്‍ നിന്നുകൊണ്ട് മലയാളികള്‍ അത്രയും വലിയ ആളുകളാണെന്ന് പറഞ്ഞിട്ട് ഇംഗ്ലീഷില്‍ എന്തോന്നാ ഈ കടുക് വറുക്കുന്നത്? ഇവിടെ നില്‍ക്കുന്ന എല്ലാവരും മലയാളികളല്ലേ?' - ഉര്‍വശി ചോദിച്ചു. 

ഞാന്‍ വിചാരിച്ചു, ഐശ്വര്യ ലക്ഷ്മി ചെന്നൈയില്‍ നിന്ന് തിരക്കിട്ട് എത്തിയതിനാലാകാം അവരോട് ഇംഗ്ലീഷില്‍ സംസാരിക്കുന്നതെന്ന്. എന്നെയും ഇംഗ്ലീഷില്‍ പറഞ്ഞ് അറ്റാക്ക് ചെയ്യുകയാണ്. നിങ്ങള്‍ എന്താ റിയാക്ട് ചെയ്യാത്തെ പിള്ളേരേ, എന്നെ ഒന്ന് രക്ഷപ്പെടുത്ത്. നമ്മള്‍ നമ്മുടെ നാട്ടില്‍, നമ്മുടെ സദസ്സില്‍ സംസാരിക്കുമ്പോള്‍ എല്ലാവര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ മലയാളത്തില്‍ തന്നെ സംസാരിച്ചാല്‍ മതി. മലയാളം അറിയാവുന്നവരല്ലേ ഇവിടെയുള്ളത്?' - ഉര്‍വശി വ്യക്തമാക്കി. 

പുതുമുഖ സംവിധായകനായ സനല്‍ സഫര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ആശ'. ജോജു ജോര്‍ജ്, രമേശ് ഗിരിജ, സഫര്‍ സനല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഉര്‍വശിയെക്കൂടാതെ ജോജു ജോര്‍ജ്, ഐശ്വര്യ ലക്ഷ്മി, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
-
 

Read more topics: # ഉര്‍വശി.
Actress Urvashi criticized the presenter

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES