മലയാളികളുടെ ജനപ്രിയ നായകൻ എന്ന വിശേഷണം ഒറ്റ നായകനെ ഉള്ളു. അത് നടൻ ദിലീപാണ്. ഉറ്റ ചങ്ങാതിയായ നാദിർഷയുടെ മകൾ ആയിഷ നാദിർഷയുടെ വിവാഹ ദിവസത്തിലെ ദിലീപിന്റെ മാസ്സ് എൻട്രിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സംസാര വിഷയം. വിവാഹ ചടങ്ങുകളോടെ വലിയ രീതിയിൽ തന്നെ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആയിരുന്നു. ഇവരുടെ വസ്ത്രങ്ങളും ഡ്രസ്സ് കോഡുമാണ് ഇപ്പോൾ ചർച്ച. നിരവധി താരങ്ങളാണ് ഈ ചടങ്ങിന് എത്തിയത്. ഉപ്പള സ്വദേശിയായ ബിലാലാണ് നാദിർഷയുടെ മകളെ വിവാഹം ചെയ്തിരിക്കുന്നത്. രാമശ്ശേരി ഇഡ്ഡലിയുള്പ്പടെയുള്ള വിഭവങ്ങളായിരുന്നു ഒരുക്കിയത്.
ദിലീപിന്റെ മകൾ മീനാക്ഷി, നടി നമിത പ്രമോദ്, ആയിഷ നാദിർഷയും ഉള്ള ഒരു ഗ്യാങ് മലയാളി ലോകത്തിന് സുപരിചിതമാണ്. പ്രിയ കൂട്ടുകാരിയുടെ വിവാഹവും അതിന് മുന്നോടിയായുള്ള ചടങ്ങിലുമെല്ലാം തിളങ്ങുകയായിരുന്നു ദിലീപും കുടുംബവും. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ദിലീപിന്റെ വരവാണ് ഇപ്പോൾ സംസാര വിഷയം. കുടുംബസമേതമായിട്ടാണ് ദിലീപ് വിവാഹ ചടങ്ങിൽ എത്തിയത്. ചുവപ്പ് സാരിയണിഞ്ഞ് മുല്ലപ്പൂ വെച്ചായിരുന്നു മീനാക്ഷി എത്തിയത്. സൽവാർ വേഷത്തിലായിരുന്നു കാവ്യ മാധവൻ. നാദിർഷയുടെ അതേ ഡ്രെസ് കോഡിൽ തന്നെയായിരുന്നു ദിലീപിന്റെ വരവ്. വ്യത്യസ്ത മേക്കോവറുകളുമായാണ് താരപുത്രി എത്തിയത്. മീനാക്ഷിയുടെയും നമിത പ്രമോദിന്റെയും ഡാന്‍സ് വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. കറുപ്പും ചുവപ്പുമായിരുന്നു വരന്രേയും വധുവിന്റേയും ഡ്രസ് കോഡ്. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം ഇതേ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞായിരുന്നു എത്തിയത്.
മീനാക്ഷിയെ വളരെ ചുരുക്കം സ്ഥലങ്ങളിൽ മാത്രമേ മലയാളികൾ കണ്ടിട്ടുള്ളു. അതുകൊണ്ട് തന്നെ കുടുംബത്തോടൊപ്പം ഉള്ള ചടങ്ങിൽ പങ്കെടുക്കൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. നിക്കാഹ് വേളയിൽ മീനാക്ഷിയുടെ ഡാൻസും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുകയാണ്. കുടുംബസമേതമായി വിവാഹ വേദിയിലേക്ക് എത്തുന്ന ദിലീപിന്റെ വീഡിയോയും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.ദിലീപിന് പിന്നാലെയായാണ് മീനാക്ഷിയും കാവ്യ മാധവനും നടന്നത്. ഇവരെ വേദിക്ക് അരികിലേക്ക് എത്തിക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്.