Latest News

ഇതില്‍ നിന്നും ഒരു കാര്യം മനസ്സിലായി ഈ സിനിമ ഇഷ്ടപ്പെടാന്‍ പ്രത്യേകിച്ച് വലിയ ബുദ്ധിയൊന്നും വേണമെന്നില്ല; കുറിപ്പ് പങ്കുവച്ച് നാദിർഷ

Malayalilife
 ഇതില്‍ നിന്നും ഒരു കാര്യം മനസ്സിലായി ഈ സിനിമ ഇഷ്ടപ്പെടാന്‍ പ്രത്യേകിച്ച് വലിയ ബുദ്ധിയൊന്നും വേണമെന്നില്ല; കുറിപ്പ് പങ്കുവച്ച് നാദിർഷ

ലയാളി പ്രേക്ഷകർ ഏറ്റെടുത്ത ഒരു ചിത്രമായിരുന്നു മഹാവീര്യര്‍. നിവിന്‍ പോളി-എബ്രിഡ് ഷൈന്‍ കൂട്ടുകെട്ടിലിറങ്ങിയ ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ ഇപ്പോൾ ഈ സാഹചര്യത്തിൽ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ നാദിര്‍ഷ. ഈ സിനിമ ഇഷ്ടപ്പെടാന്‍ പ്രത്യേകിച്ച് വലിയ ബുദ്ധിയൊന്നും വേണമെന്നില്ല എന്ന് അദ്ദേഹം തുറന്ന് പറയുകയാണ്.

നാദിര്‍ഷയുടെ കുറിപ്പ്

മഹാവീര്യര്‍ ഇന്നാണ് കണ്ടത്. സിനിമ ഇറങ്ങിയ ഉടനെ കാണണം എന്നു വിചാരിച്ചിരുന്നതാ അപ്പോഴാണ് ഇത് ബുദ്ധിയുള്ളവര്‍ക്കേ കണ്ടാല്‍ മനസ്സിലാകൂ എന്ന് ആരോ ഒക്കെ നിരുപണം എഴുതി കണ്ടത് .അപ്പോള്‍ പിന്നെ ഞാന്‍ കാണണോ എന്നൊരു സംശയം. പിന്നെ രണ്ടും കല്‍പിച്ച് ഇന്ന് പോയി കണ്ടു. എനിക്ക് ഇഷ്ടമായി. എബ്രിഡ് ഷൈനോട് വല്ലാത്ത ആദരവും തോന്നി. ഇതില്‍ നിന്നും ഒരു കാര്യം മനസ്സിലായി ഈ സിനിമ ഇഷ്ടപ്പെടാന്‍ പ്രത്യേകിച്ച് വലിയ ബുദ്ധിയൊന്നും വേണമെന്നില്ല.

മലയാളത്തിലെ ആദ്യ ടൈം ട്രാവല്‍ കോര്‍ട്ട് ഡ്രാമ എന്ന വിശേഷണവുമായി പ്രേക്ഷകർക്ക് ഇടയിലേക്ക് ചിത്രമാണ്  മഹാവീര്യര്‍.  എബ്രിഡ് ഷൈനാണ് പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നല്‍കിയിരിക്കുന്നത്. നിവിനെ കൂടാതെ ആസിഫ് അലി, ലാല്‍, ലാലു അലക്‌സ്, സിദ്ധിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിക്കുന്നത്.

Nadirsha words about movie mahaveeryar

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES