Latest News

സ്റ്റേജില്‍ ദീലിപും കാവ്യയും കണ്ടത് മഞ്ജുവാര്യരെ; മഞ്ജുവിനെ പറിച്ചു വച്ചപോലെ മീനാക്ഷിയുടെ നൃത്തം

Malayalilife
topbanner
സ്റ്റേജില്‍ ദീലിപും കാവ്യയും കണ്ടത് മഞ്ജുവാര്യരെ; മഞ്ജുവിനെ പറിച്ചു വച്ചപോലെ മീനാക്ഷിയുടെ നൃത്തം

സിനിമാആരാധകര്‍ക്ക് താരങ്ങളോട് ഉളള ആരാധനപോലെയാണ് അവരുടെ കുടുംബത്തോടും മക്കളോടും ഉളളത്. അത്തരത്തില്‍ പ്രേക്ഷക പ്രീതി ഏറെ നേടിയെടുത്ത ഒരു താര പുത്രിയാണ് മീനാക്ഷി ദിലീപ്. ചുരുക്കം ചില സമയങ്ങളില്‍ മാത്രമാണ് ക്യാമറയ്ക്ക് മുന്‍പില്‍ മീനാക്ഷി എത്തുന്നത് എങ്കിലും, ആ സമയം അത്രയും എല്ലാവരുടെയും ശ്രദ്ധ തന്നിലേക്ക് മാത്രമായി നിര്‍ത്താന്‍ മീനാക്ഷിക്ക് സാധിക്കാറുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ ആയി തന്റെ പ്രിയ സുഹൃത്ത് ആയിഷയുടെ വിവാഹച്ചടങ്ങുകളില്‍ ആണ് മീനാക്ഷി തിളങ്ങിയത്. കഴിഞ്ഞ മൂന്നു ദിവസങ്ങള്‍ ആയി സോഷ്യല്‍ മീഡിയയില്‍ മീനാക്ഷി തന്നെയാണ് താരം. ഡാന്‍സ് ചെയ്യുന്ന താരത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 

ടിക് ടോക് വീഡിയോകളില്‍ കൂടിയാണ് മീനാക്ഷി ദിലീപ് ആദ്യം ശ്രദ്ധിച്ചു തുടങ്ങിയത്. ഡോക്ടര്‍ ആകാനുളള തയ്യാറെടുപ്പിലാണ് താരമിപ്പോള്‍.
മഞ്ജുവുമായി ദിലീപ് വേര്‍പിരിഞ്ഞപ്പോഴും അച്ഛന് ഒപ്പം ആണ് മകള്‍ മീനാക്ഷി നിലകൊണ്ടത്. കഴിഞ്ഞ ദിവസം ഐഷയുടെ മെഹന്തി ചടങ്ങിനെത്തിയെ ദിലീപിനെ സ്വീകരിച്ചെത്തിയത് മീനാക്ഷി ആയിരുന്നു. ഒരു നിഴല്‍ പോലെ ദിലീപിന് ഒപ്പം മീനാക്ഷി ഉണ്ടുതാനും.
നാദിര്‍ഷായുടെ മകളുടെ വിവാഹച്ചടങ്ങില്‍ വീഡിയോകള്‍ ആണ് യൂ ട്യൂബ് ചാനലുകള്‍ നിറയെ. ഐഷയാണ് ചടങ്ങിലെ താരമെങ്കിലും മീനാക്ഷിയുടെ, നേര്‍ക്കുതന്നെ ആയിരുന്നു ക്യമറകണ്ണുകള്‍. 

മീനാക്ഷിക്ക് ഒപ്പം ചടങ്ങില്‍ മുഴുവനും നമിത ആയിരുന്നു ഒപ്പം ഉണ്ടായിരുന്നത്. ഇടയ്ക്ക് പ്രിയ കൂട്ടുകാരിയോട് കുശലം പറഞ്ഞും മറ്റും ഇരുവരും ക്യമറ ശ്രദ്ധ നേടിയെടുത്തു. ബ്രൈഡ്‌സ് ഗ്യാങ്ങിന്റെ ചിത്രങ്ങളും അതിവേഗം ആണ് വൈറല്‍ ആയത. മഞ്ജുവിനെപോലെ തന്നെയാണ് മീനാക്ഷി എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ആ ചിരി അതെ പോലെ തന്നെ ഉണ്ട് എന്നും ആരാധകര്‍ അവകാശപെടുന്നു. പ്രീ വെഡ്ഡിങ് വീഡിയോയില്‍ എല്ലാം മീനാക്ഷി തന്നെ ആയിരുന്നു താരം. നിരവധി പേരാണ് അമ്മയുടെ ഫോട്ടോ കോപ്പിയാണ് ഈ മകളെന്ന് അഭിപ്രായവുമായി രംഗത്ത് എത്തുന്നത്.പ്രീ വെഡിങ് വീഡിയോയ്ക്ക് പിന്നാലെയാണ് ഇപ്പോള്‍ ആയിഷയുടെ വെഡിങ് സ്പെഷ്യല്‍ സംഗീത് ബാഷ് വീഡിയോ കൂടി എത്തിയത്. ഈ വീഡിയോയിലും മീനാക്ഷി തന്നെയാണ് താരം. നിരവധി നൃത്തചുവടുകളോടുകൂടിയാണ് മീനാക്ഷി വേദിയില്‍ എത്തുന്നത്. നൃത്തം ആകാംഷയോടെ കണ്ടിരിക്കുന്ന ദിലീപിനയും കാവ്യേയും ചിത്രങ്ങളില്‍ കാണാം.

Read more topics: # MEENAKSHI,# DANCE RESEMBLES,# MANJU WARRIER
MEENAKSHI DANCE RESEMBLES MANJU WARRIER

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES