മലയാള സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജുവാര്യര്‍. മടങ്ങിവരവില്‍ ശക്തമായ സ്ത്രീകഥാപാത്രങ്ങളുമായി മുന്നേറുകയാണ് താരം. സല്ലാപം എന്ന ചിത്രത്തില്‍ ദീലിപിന്റെ നായികയായി എത്തിയ മഞ്ജു പിന്നീട് ജീവിതത്തിലും ദിലീപിന്റെ കൈപിടിക്കുകയായിരുന്നു. സിനിമയില്‍ കത്തി നില്‍ക്കുന്ന സമയത്തായിരുന്നു ദിലീപുമായുളള വിവാഹം. മഞ്ജുവിന്റേയും ദിലീപിന്റെയും വിവാഹം സിനിമ ലോകം വന്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.പിന്നീട് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത് കുടുംബജീവിതം നയിക്കുകയായിരുന്നു മഞ്ജു.
പിന്നീട് വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു മഞ്ജുവാര്യരുടെ ജീവിതത്തില്‍. തുടര്‍ന്ന് ആരാധകരുടെ ആഗ്രഹം പോലെ നൃത്തത്തിലേക്കും അഭിയത്തിലേക്കും മഞ്ജുശക്തമായി തിരിച്ചുവന്നു. ഇതിനിടെ വിവാഹമോചനം ഉള്‍പ്പെടെ ജീവിതത്തില്‍ സംഭവിച്ചെങ്കിലും അതിനൊന്നും മഞ്ജുവിനെ തളര്‍ത്താനായില്ല. വേര്‍പിരിയലിലൂടെ മകള്‍ മീനാക്ഷി ദിലീപിനൊപ്പം പോവുകയായിരുന്നു. 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയില്‍ കൂടി മഞ്ജു വീണ്ടും സിനിമയില്‍ തിരിച്ചു വരികയായിരുന്നു. ഇപ്പോള്‍ സിനിമയില്‍ സജീവമായിരിക്കുന്ന മഞ്ജു വാര്യര്‍ അറിയപ്പെടുന്നത് തന്നെ മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ്.
അമ്മയുടെയും അച്ഛന്റെയും പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തുമെന്ന് കരുതിയെങ്കിലും ഡോക്ടറാകാന്‍ പഠിക്കുകയാണ് മീനാക്ഷി. പഠനത്തോട് അനുബന്ധിച്ച് ചെന്നൈയില്‍ ആയിരുന്നു മീനാക്ഷി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്
മീനാക്ഷിയുടെ ചിത്രങ്ങളാണ്. മറ്റു താരങ്ങളുടെ മക്കളെ പോലെ അല്ല മീനാക്ഷി. ക്യാമറയ്ക്ക് താരപുത്രി മുഖം കൊടുക്കാറില്ല. ദിലീപിനൊപ്പം താരം എത്തിയ ചിത്രങ്ങളോ വീഡിയോകളോ കണ്ടു നോക്കിയാലും അധികം സംസാരിക്കാതെ ഒതുങ്ങി നില്‍ക്കുന്ന മീനാക്ഷിയെ ആകും കാണാനാകുന്നത്. താരപുത്രിയുടെ ചിത്രങ്ങളൊക്കെ വേഗത്തിലാകും ആരാധകര്‍ ഏറ്റെടുക്കുന്നതും.
കുറച്ച് ദിവസങ്ങളായിട്ടാണ് താരം സോഷ്യല്‍ മീഡിയയിലും ആക്ടീവ് ആയിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് നാദിര്‍ഷയുടെ മകളുടെ വിവാഹനിശ്ചയ ചടങ്ങില്‍ ദിലീപ് കുടുംബസമേതം എത്തിയിരുന്നു. നമിത പ്രമോദ് നാദിര്‍ഷയുടെ മക്കള്‍ എന്നിവരൊക്കെ മീനാക്ഷിയുടെ അടുത്ത കൂട്ടുകാരികളാണ്. ചടങ്ങില്‍ രാജകുമാരിയെ പോലെ തിളങ്ങിയിരുന്നു മീനാക്ഷി. ഇപ്പോള്‍ കാടിന്റെ ഭംഗി ആസ്വദിക്കുന്ന തന്റെ ചിത്രങ്ങളാണ് മീനാക്ഷി പങ്കുവച്ചിരിക്കുന്നത്. വിവാഹനിശ്ചയ ചടങ്ങിനിടെയുളള മനോഹരമായ ഒരു ചിത്രവും പങ്കുവച്ചിട്ടുണ്ട്. പിന്നീട് ഡിലീറ്റ് ചെയ്യില്ലായിരിക്കും എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.