Latest News

സന്തോഷം ഉണ്ട്..പക്ഷെ! അനുമോളുടെ കല്യാണത്തിന് കണ്ടില്ലലോ? എവിടെ പോയിരുന്നു? സോഷ്യല്‍മീഡിയയില്‍ തെളിഞ്ഞ ചോദ്യങ്ങള്‍ക്കല്ലാം ഒടുവില്‍ മറുപടിയുമായി ബിന്‍സി 

Malayalilife
 സന്തോഷം ഉണ്ട്..പക്ഷെ! അനുമോളുടെ കല്യാണത്തിന് കണ്ടില്ലലോ? എവിടെ പോയിരുന്നു? സോഷ്യല്‍മീഡിയയില്‍ തെളിഞ്ഞ ചോദ്യങ്ങള്‍ക്കല്ലാം ഒടുവില്‍ മറുപടിയുമായി ബിന്‍സി 

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരവും ബിഗ് ബോസ് സീസണ്‍ 7 വിജയിയുമായ അനുമോള്‍ അടുത്തിടെയാണ് വിവാഹിതയായത്. അഭ്യൂഹങ്ങള്‍ക്കെല്ലാം വിരാമമിട്ട് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു തമിഴ്‌നാട് സ്വദേശിയായ ഭുവനേശ് രാജേന്ദിറുമായുള്ള വിവാഹച്ചടങ്ങുകള്‍ നടന്നത്. അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് താലികെട്ടിലും തുടര്‍ന്നുള്ള ചടങ്ങുകളിലും പങ്കെടുത്തത്. എങ്കിലും, പിന്നീട് നടന്ന റിസപ്ഷനില്‍ ബിഗ് ബോസിലെ സഹതാരങ്ങളായ ബിന്നി, ശൈത്യ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. 

എന്നാല്‍, ബിഗ് ബോസിലെ മറ്റ് പ്രമുഖ മത്സരാര്‍ത്ഥികളായ ബിന്‍സിയും അനീഷും ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. ഇതേത്തുടര്‍ന്ന് ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ബിന്‍സി രംഗത്തെത്തിയിട്ടുണ്ട്. അനുമോള്‍ തന്നെയെ കല്യാണത്തിന് ക്ഷണിച്ചിരുന്നുവെന്നും എന്നാല്‍ തിരക്കുകള്‍ കാരണമാണ് പങ്കെടുക്കാന്‍ സാധിക്കാത്തതെന്നും ബിന്‍സി മാധ്യമങ്ങളോട് വ്യക്തമാക്കി. അനുമോള്‍ വിവാഹത്തിന് ക്ഷണിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് ബിന്‍സി പറഞ്ഞു. ബിഗ് ബോസ് ഷോയ്ക്കിടെ ചില വഴക്കുകള്‍ ഉണ്ടായെങ്കിലും പിന്നീട് തങ്ങള്‍ക്കിടയില്‍ നല്ല സൗഹൃദമാണുണ്ടായിരുന്നത്. 

അനുമോളുടെ നമ്പര്‍ സേവ് ചെയ്തിട്ടില്ലായിരുന്നെങ്കിലും ഇന്‍സ്റ്റാഗ്രാം വഴിയാണ് ഇരുവരും ബന്ധപ്പെട്ടിരുന്നത്.കല്യാണദിവസം റേഡിയോയിലെ ഓണം ആഘോഷവും തൊട്ടടുത്ത ദിവസം വള്ളംകളിയും ഉണ്ടായിരുന്നതിനാലാണ് യാത്ര ചെയ്യാന്‍ സാധിക്കാതിരുന്നത്. വള്ളംകളി ജോലിയുടെ ഭാഗമായി എല്ലാ വര്‍ഷവും പോകുന്ന ഒന്നായതുകൊണ്ടാണ് അത് ഒഴിവാക്കാന്‍ കഴിയാതിരുന്നതെന്നും, എങ്കിലും അനുമോള്‍ക്ക് ആശംസകള്‍ അറിയിച്ച് മെസേജ് അയച്ചിരുന്നെന്നും ബിന്‍സി കൂട്ടിച്ചേര്‍ത്തു.ബിഗ് ബോസ് സഹതാരങ്ങളായ ശൈത്യയും ബിന്നിയും വിവാഹത്തില്‍ പങ്കെടുത്തത് കണ്ടപ്പോള്‍ ഏറെ സന്തോഷം തോന്നിയെന്നും ബിന്‍സി പറഞ്ഞു. അനീഷ് എന്തുകൊണ്ട് പങ്കെടിത്തില്ല എന്ന ചോദ്യത്തിന്, എല്ലാവര്‍ക്കും തിരക്കുകളും ഓണാഘോഷങ്ങളും ഉള്ളതുകൊണ്ടാകാം വരാതിരുന്നത് എന്നായിരുന്നു ബിന്‍സിയുടെ മറുപടി.

Read more topics: # അനുമോള്‍
rj bincy about anumol

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES