മകന്‍ ഇന്ദ്രന്‍ജിത്തിനും കുടുംബത്തിനുമൊപ്പമുള്ള മല്ലിക സുകുമാരന്റെ ഓണചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ഇന്ദ്രജിത്തിനും പൂര്‍ണിമയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് മല്ലിക സുകുമാരന്‍ കുറിച്ച തിങ്ങനെയാണ്.
'ഇന്ന് എന്റെ ഇന്ദ്രന്‍ കാര്‍ന്നോരുടെ വീട്ടില്‍ ഓണസദ്യ. ഒരു ചെറിയ കല്യാണത്തിന്റെ ബഹളം. പൂര്‍ണിമക്കുട്ടിയുടെ പ്രാണനായ സുന്ദരികളും എന്നും ഇന്ദ്രനെ ചേര്‍ത്തു നിര്‍ത്തുന്ന മോന്റെ കൂട്ടുകാരും. സന്തോഷമായി മോനേ' എന്നാണ് മല്ലിക സുകുമാരന്‍ കുറിച്ചിരിക്കുന്നത്.
എന്നാല്‍ കുടുംബചിത്രങ്ങളേക്കാള്‍ ആരാധകരുടെ ശ്രദ്ധപിടിച്ചുപറ്റിയത് ഇന്ദ്രജിത്തിന്റെ പുതിയ ലുക്കാണ്. മൊട്ടയടിച്ച് സണ്‍ഗ്ലാസ് വച്ച് മാസ് ഗെറ്റപ്പിലാണ് ഇന്ദ്രജിത്തിന്റേത്. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഹിന്ദി ചിത്രത്തിനു വേണ്ടിയാണ് ഈ മേക്കോവര്‍.ലുക്കിന് പിന്നിലെ കാരണം തിരക്കിയ ആരാധകര്‍ക്ക് 'LJP's next in Hindi ' എന്നാണ് ഇന്ദ്രജിത്ത് മറുപടി നല്‍കിയത്.
സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ഹിന്ദി ചിത്രത്തിനായാണ് ഈ മേക്കോവര്‍ എന്ന സൂചനയാണ് ഇന്ദ്രജിത്ത് നല്‍കിയത്. ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ താരം വെളിപ്പെടുത്തിയിട്ടില്ല.
നിരവധി പേരാണ് കമന്റുകളുമായെത്തുന്നത്. ചിലതിനൊക്കെ മല്ലിക മറുപടിയും നല്‍കുന്നുണ്ട്. 'ആ കാര്‍ന്നോര്‍ തന്നെയാ അമ്മയുടെ മോന്‍, ഓണം ആശംസകള്‍' എന്നായിരുന്നു ഒരു കമന്റ്. 'പൂര്‍ത്തിരാജിനെ കണ്ടില്ല' എന്ന കമന്റിന് മല്ലിക നല്‍കിയ മറുപടി 'ഒരു പടം പൂര്‍ത്തിയാക്കാന്‍ പോയിരിക്കുവാ' എന്നായിരുന്നു.